നീർവാളം | നഞ്ച് | നീർവാളം ഔഷധഗുണങ്ങൾ | Croton tiglium

നീർവാളം,ആയുർവേദം,നഞ്ഞ്,നഞ്ച്,ചെറിയ ദന്തി,ചെറുദന്തി,croton tiglium,croton tree,purging croton,croton oil plant,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social,cultural,life lessons,motivations,travel,events,vastu,mysteries,religion,spirituality,നഞ്ച്,#നഞ്ച്,നഞ്ച്‌,നെഞ്ച് വേദന,നഞ്ഞ്,നഞ്ച് എന്തിന് നാനാഴി,നഞ്ചിൻ വള്ളി,നെഞ്ചെരിച്ചിൽ,നെഞ്ചിരിച്ചിൽ,നെഞ്ചിരിച്ചിൽ മാറാൻ,പുളിച്ചു തികട്ടൽ,നീർവാളം,ചെറിയ ദന്തി,ചെറുദന്തി,croton tiglium,croton tree,purging croton,croton oil plant,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,croton tiglium,croton tiglium 30,croton tiglium 30 uses in hindi,croton tiglium 200,croton tiglium 30 uses,croton tiglium homeopathy medicine in hindi,croton tiglium 30 ch,croton tiglium for hair growth,croton tiglium mother tincture,croton tiglium homeopathy medicine,crot tigli,croton tig,crot. tigli.,croton tiglium q,croton tig 30,croton tiglium mt,tiglium croton,croton tiglium 30c,croton tiglium uses,croton tiglium seeds,croton tiglium plant


3 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെറിയ നിത്യഹരിത വൃക്ഷമാണ് നീർവാളം . ഇതിനെ നഞ്ഞ്,  നഞ്ച് എന്നീ പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടും . മഴ കൂടുതൽ കിട്ടുന്ന കേരളം ,ആസ്സാം ,ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിലാണ് നീർവാളം സമൃദ്ധമായി വളരുന്നത് . ആസ്സാം ,ബംഗാൾ,തമിഴ്‌നാണ് ,ത്രിപുര എന്നിവിടങ്ങളിൽ നീർവാളം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു  .പണ്ടുകാലത്തു കേരളത്തിലെ മിക്ക വീടുകളിലെ മുറ്റങ്ങളിലും നീർവാളം നട്ടുവളർത്തിയിരുന്നു . ഇതിന്റെ അരി കൊടുത്ത് വീട്ടമ്മമാർക്ക്‌ ഒരു ചെറിയ വരുമാനം മാസാം മാസം കിട്ടിയിരുന്നു ."നഞ്ചരി "അമ്മമാർ മുറ്റമടിക്കുമ്പോൾ നഞ്ചരി പെറുക്കി സൂക്ഷിച്ച് വച്ചിരിക്കും . അക്കാലത്തു നഞ്ചരി കച്ചവടക്കാർ വീടുകളിൽ വരുമായിരുന്നു . എന്തായാലും മീൻ വാങ്ങാനുള്ള പൈസ അതിൽനിന്നും കിട്ടും . അക്കാലത്ത് നഞ്ചരി കൂടുതലും ഉപയോഗിച്ചിരുന്നത് പുഴകളിൽ നിന്നും മറ്റും മീൻ പിടിക്കാനാണ് . നഞ്ചരി അരച്ച് വെള്ളത്തിൽ കലക്കുമ്പോൾ മീന്റെ കണ്ണു നീറുകയും ഇത് വെള്ളത്തിൽ പൊന്തിവരുകയും ചെയ്യും അപ്പോൾ മീനെ വെട്ടിപ്പിടിക്കുകയാണ് പതിവ് . ഇപ്പോൾ പുഴകളിൽ നിന്നും ഇതുപോലെയുള്ള മീൻപിടുത്തം നിരോധിച്ചതിനാൽ നഞ്ചരിക്കച്ചവടക്കാരെ കാണാനേ ഇല്ല .


 നീർവാളം ഒരു വിഷച്ചെടിയാണ്. അതിനാൽ അത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.ഇതിന്റെ കായ്‌ ,വേര് ,ഇല ,തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ വിഷാംശം അടങ്ങിയിരിക്കുന്നു .നീർവാളക്കുരുവിൽ നിന്നും ഒരു എണ്ണ എടുക്കുന്നു.ഇത് ശരീരത്തിൽ പൊള്ളലും വീക്കവും ഉണ്ടാക്കും. വിരേചന ദ്രവ്യങ്ങളിൽ  ഏറ്റവും  ശക്തിമത്തായ ഒന്നാണ്. ഇതിന്റെ വിത്തിൽ 55 ശതമാനത്തോളം മഞ്ഞ നിറത്തിലുള്ള  എണ്ണ അടങ്ങിയിട്ടുണ്ട് .ഇതിന് ആദ്യം നല്ല മണവും രുചിയുമുണ്ടാകും  പിന്നീട് തീഷ്‌ണഗന്ധമുള്ളതാകും .ഇത് ഒരു തുള്ളി ഉള്ളിൽ കഴിച്ചാൽ ശക്തമായ ഛർദ്ദിയും വയറ്റിൽ നീറ്റലും ഉണ്ടാകും .

നീർവാള കുരുവിന്റെ എണ്ണയോ കുരുവോ ഒരു നിശ്ചിത അളവിൽ കൂടുതൽ കഴിച്ചാൽ ശക്തമായ വയറിളക്കവും ,ഛർദ്ദിയും ,വെപ്രാളവും തലചുറ്റലും ഉണ്ടാകുകയും മരണവും സംഭവിക്കും .നീർവാളം കഴിച്ചാൽ ഛർദിപ്പിക്കുകയും വയറിളക്കുകയുമാണ്  ആദ്യം ചെയ്യേണ്ടത്. പിന്നീട് ലക്ഷണങ്ങൾക്കനുസരിച്ച ചികിത്സകൾചെയ്യണം.ആമാശയ പക്വാശയകലകൾക്ക് നാശമുണ്ടാകാതിരിക്കുവാൻ പാൽ, മുട്ടയുടെ വെള്ള തുടങ്ങിയ ഉള്ളിൽ കഴിക്കാൻ കൊടുക്കണം.  വേദന കുറയ്ക്കുന്നതിനുള്ള കുത്തിവയ്പ്പ് എടുക്കണം .നീർവാളം ഉള്ളിൽ ചെന്നുണ്ടാകുന്ന എല്ലാ വികാരങ്ങൾക്കും മല്ലിപ്പൊടിയും പഞ്ചസാരയും തൈരിൽ ചേർത്ത് കഴിച്ചാൽ ശമനം കിട്ടും.

 

 


 

ഔഷധ ആവിശ്യങ്ങൾക്കു വേണ്ടി നീർവാളക്കുരുവിൽ നിന്നും ഒരു എണ്ണ എടുക്കുന്നു (croton oil) എണ്ണയുടെ ആവശ്യത്തിനാണ് ഭാരതത്തിൽ ഇത് കൃഷി ചെയ്യുന്നത്. കുരുവാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. തൊലി, വേര്, എന്നിവയ്ക്കും ഔഷധപ്രാധാന്യമുണ്ട്.

Botanical name Croton tiglium
Synonyms Croton himalaicus
Croton officinalis
Croton jamalgota
Family  Euphorbiaceae
(Castor family)
Common name Purging Croton
Croton oil plant
Sanskrit जयपाल Jaipal
Dantibeeja 
Hindi जमाल गोटा Jamal-gota
 जयपाल Jaipal
Tamil Naervalam
Kattukkattai
Telugu Nepalamu
Nepalavemu
 Kannada Byaribittu
Danti
Jaapaalada 
Assamese জযপল Joypol
Malayalam നീർവാളം  Nirvalam
നഞ്ഞ് , നഞ്ച്
Marathi Arabi-erand
जमाल गोटा Jamalagota
രസാദിഗുണങ്ങൾ

രസം കടു, തിക്തം
ഗുണം ലഘു, രൂക്ഷം
വീര്യം ഉഷ്ണം
വിപാകം കടു



 



 

രാസഘടകങ്ങൾ 

 ഇതിന്റെ വിത്തിൽ ക്രോട്ടൺ എന്ന സ്ഥിരതൈലം അടങ്ങിയിരിക്കുന്നു . ഈ തൈലത്തിൽ സ്റ്റിയറിക്ഗ്ലിസ ഡുകളും പാൽമിറ്റിക്, മിരിസ്റ്റിക്,ലോറിക്,വലീറിക്, ബൂട്ടിറിക്, അസെറ്റിക്, ലിനോലിക്, എന്നീ അമ്ലങ്ങളും അടങ്ങിയിരിക്കുന്നു.


ഔഷധഗുണങ്ങൾ 

 ഭ്രാന്ത്, അപസ്മാരം, കഠിനമായ പനി മുതലായവയിലും തലച്ചോറിനെ ബാധിക്കുന്ന ചില രോഗങ്ങൾക്കും  ശരീരത്താകമാനം കാണു നീരിലും വൈദ്യന്മാർ നീർവാളം ഉപയോഗിക്കാറുള്ളത്. എക്‌സിമ, സോറിയാസിസ്, മുഖക്കുരു തുടങ്ങിയ ചർമ്മരോഗങ്ങൾ ചികിത്സിക്കാൻ നീർവാളം ഉപയോഗിക്കുന്നു . കൂടാതെ സന്ധികൾ, പേശികൾ, എന്നിവയിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും.ഫംഗസുകളെ ചെറുക്കാൻ സഹായിക്കും, ഇതിൽ ചില ആൻറി കാൻസർ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് ക്യാൻസർ ചികിത്സയിൽ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.ഇത് ശുദ്ധിചെയ്തും അതുപോലെ വിദഗ്ധ വൈദ്യ നിർദേശാനുസരണം മാത്രമേ ഇത് ഉപയോഗിക്കാൻ പാടൊള്ളു .


ചില ഔഷധപ്രയോഗങ്ങൾ 

നീർവാളക്കുരു വിധിപ്രകാരം എണ്ണ കാച്ചി ലിംഗത്തിൽ പുരട്ടിയാൽ ലിംഗബലം വർദ്ധിക്കുകയും ,ലിംഗത്തിന് നീളവും വലിപ്പവും ഉണ്ടാകുകയും ചെയ്യും .

 നീർവാളക്കുരു അരച്ച് കുഴമ്പു പരുവത്തിലാക്കി പുറമെ പുരട്ടിയാൽ വെള്ളപ്പാണ്ട് ശമിക്കും .

നീർവാളക്കുരു അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീരും ,വേദനയും മാറും .

നീർവാളക്കുരു അരച്ച് പുറമെ പുരട്ടിയാൽ തലമുടി വട്ടത്തിൽ കൊഴിയുന്ന രോഗം മാറും ,കഷണ്ടിയുള്ള ഭാഗത്ത് പുരട്ടിയാൽ മുടി കിളിർക്കുമെന്ന് പറയപ്പെടുന്നു .

നീർവാളക്കുരു നാരങ്ങാനീരിൽ അരച്ച് കണ്ണിലെഴുതിയാൽ സർപ്പവിഷം ശമിക്കുമെന്ന് ചില ഗ്രന്ഥങ്ങളിൽ പറയുന്നു .

നീർവാളക്കുരു എണ്ണ നെഞ്ചിൽ പുരട്ടിയാൽ ശ്വാസനാളവീക്കം ശമിക്കും. 

നീർവാളക്കുരു എണ്ണ  ചൂടാക്കി അഞ്ജനക്കല്ലും ചേർത്ത് തലയിൽ പതിവായി പുരട്ടിയാൽ അകാലനര മാറും .

നീർവാളക്കുരു എണ്ണ (croton oil) പുറമെ പുരട്ടിയാൽ ,സന്ധിവേദന ,സന്ധിവാതം ,പക്ഷവാതം എന്നിവ മാറിക്കിട്ടും .

നീർവാളക്കുരുവും,  ഉമ്മത്തിന്റെ കായും  കൂടി അരച്ചു പുറമെ തേച്ചാൽ മുട്ടുവേദനയും നീരും ശമിക്കും.




Previous Post Next Post