ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
മൂലം നക്ഷത്രം | |
വൃക്ഷം | വെള്ള പൈന്‍ (Vateria indica) |
മൃഗം | ശ്വാവ് |
പക്ഷി | കോഴി |
ദേവത | നിര്യതി |
ഗണം | ആസുര ഗണം |
യോനീ | പുരുഷയോനീ |
ഭൂതം | വായൂ |
മൂലം നക്ഷത്രക്കാര്‍ വളരെ അധികം സമ്പത്ത് ഉള്ളവരാണ് .ആഡംബര ജീവിതം നയിക്കാൻ സാധിക്കും .എങ്കിലും വരവു നോക്കാതെ ചെലവഴിക്കുന്നവരാണ് .അതിനാൽ പലപ്പോഴും ഇവർ സാമ്പത്തിക പ്രതിസന്ധിയെ നേരിടും.ഇവർക്ക് പദ്ധതികളിലും സംരഭങ്ങളിലും വേഗത്തിൽ ശോഭിക്കാൻ സാധിക്കും. സ്വന്തം സുരക്ഷ നോക്കാതെ ഏത് കാര്യവും ഏറ്റെടുക്കാൻ ഇവര്‍ തയ്യാറാകും. വിജ്ഞാനം, വാക്ക് സാമര്‍ത്ഥ്യം എന്നിവ ഇവരുടെ മുഖമുദ്രയാണ്. ഈ നക്ഷത്രക്കാര്‍ അന്ധവിശ്വാസം വച്ചുപുലര്‍ത്തുന്നവരാണ്. കലാമേഖലകളിൽ വളരെ താൽപര്യം ഉള്ളവരാണ്.
സ്വന്തം കാര്യത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ യാതൊന്നുംയ കാര്യമാക്കുന്നവരല്ല മൂലം നക്ഷത്ര ജാതർ.പൊതുകാര്യങ്ങളിൽ തല്പരരായ ഇവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കാൻ അവസരമുണ്ടാകും.ഉയർന്ന നിലയിലുള്ളവരുടെ സമ്പർക്കവും സഹകരണവും ഇവർക്കുണ്ടാകും.അൽപം മുൻകോപികളായ ഇവർ ക്ഷോഭമുണ്ടായാൽസാഹസികമായും നിർദ്ദയമായും സംസാരിക്കുകയും പെരുമാറുകയും ചെയ്യും.ഈശ്വരഭക്തി, സഹജീവികളോട് സ്നേഹം.സഞ്ചാരം, പ്രകൃതിഭംഗി ആസ്വദിക്കൽ എന്നിവകളിലും ഇവർ പ്രത്യേകം താൽപര്യമുള്ളവരാണ്.
സത്യധര്‍മാദികളില്‍ നിഷ്ഠ, ദൈവവിശ്വാസം, പരോപകാരതാല്‍പര്യം, തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്. ഏതെങ്കിലും ഒരു കാര്യത്തിൽ വിശ്വാസമോ സ്നേഹ ബഹുമാനാദികളോ തോന്നിയാൽ അതിനെക്കുറിച്ച് ഏതു സമയവും സംസാരിച്ചുകൊണ്ടിരിക്കുന്നത് ഈ നക്ഷത്രക്കാരുടെ ഒരു സ്വഭാവ വിശേഷമാണ്.സ്വാർത്ഥത ഇവരുടെ മുഖ്യശത്രുവാണ്.സുഗന്ധവസ്തുക്കളിലും ലഹരിപദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കാൻ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്ന സ്വഭാവം മൂലം നക്ഷത്രക്കാർക്കുണ്ട് ,അതിനാൽ ഈ ശീലം വളർത്തുന്നത് ഗുരുതരമായ സംഭവങ്ങളിലേക്ക് എത്തിക്കും.ജീവിതത്തെ ഇത് നശിപ്പിക്കാതെ ശ്രദ്ധിക്കണം.
മൂലം നാളുകളിൽ ജനിക്കുന്ന സ്ത്രീകൾക്ക് സമ്പൂർണ്ണമായ ഒരു സുഖജീവിതം പ്രതീക്ഷിക്കേണ്ടതില്ല.ഏതു വിധത്തിലായാലും ദാമ്പത്യജീവിതം സുഖകരമായിരിക്കില്ല.ഭർത്താവ് ഉപേക്ഷിക്കപ്പെടുകയോ ഭർത്താവ് മരണപ്പെടുകയോ ചെയ്യാം. മക്കളെക്കൊണ്ടും ക്ലേശങ്ങളുണ്ടാകും. അതുമൂലമുള്ള ദുഃഖം ജീവിതത്തെ ദുഷ്കരമാക്കും.നിസ്സാരകാര്യങ്ങൾക്ക് പോലും നിർബന്ധബുദ്ധിയും ശുണ്ഠിയും കാണിക്കും.നിർബന്ധശീലംകൂടുതലുണ്ടെങ്കിലും ഇവർ ശുദ്ധഹൃദയരാണ്.വിവാഹത്തിന് കാലതാമസമോ മറ്റെന്തെങ്കിലും തടസ്സമോ അധികം പേർക്കും ഉണ്ടാകാം.ജാതകത്തിൽ ചൊവ്വ നീച സ്ഥിതിയിൽ നിൽക്കുന്നതുകൊണ്ടാണിങ്ങനെ അനുഭവങ്ങളുണ്ടാകുന്നത്.
ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണർതം നാലാംപാദം, പൂയം, ആയില്യം, ഇവ പ്രതികൂല ഫലങ്ങൾനൽകുന്ന നക്ഷത്രങ്ങളാകയാൽ ഈ നക്ഷത്രക്കാരുമായിട്ടുള്ള സാമ്പത്തിക ഇടപാടുകളും കൂട്ടുകെട്ടുകളും മൂലം നക്ഷത്രക്കാർക്ക് ഗുണത്തെക്കാളേറെ ദോഷം മുണ്ടാകും