ഒലിവ് ഔഷധഗുണങ്ങൾ

 

ഒലിവ് ഓയിൽ,ഒലിവ് ഓയില്,ഒലിവ്,ഒലിവ് ഓയില് ഉപയോഗം,ഒലിവ് ഓയിൽ ഗുണങ്ങൾ,ഒലിവു,ഒലിവ് ഓയിലിന്റ ഉപയോഗം,ഒലിവ് എണ്ണ,ഒലിവ് ഓയിലിൻ്റെ ഗുണങ്ങൾ,ഒലിവ് ഓയിലിന്റെ ഗുണങ്ങള്,ഒലീവ് ഓയിൽ,ഒലിവ് ഓയിൽ ഗുണം,ഒലിവ് ഓയിലിന്റെ ആരോഗ്യഗുണങ്ങൾ,ഒലിവ് ഓയില്‍ വില,ഒലിവ് ഓയില് ഗുണം,ഒലീവ് ഗുണങ്ങൾ,ഒലിവ് എണ്ണ ഗുണങ്ങൾ,ഒലിവ് എണ്ണ കഴിച്ചാൽ,ഒലിവ് ഓയില്‍ മസ്സാജ്,ഒലിവ് ഓയില് കുടിച്ചാല്,extra വിർജിൻ ഒലിവ് ഓയിൽ,ഒലിവു ഓയിൽ മലയാളം,ഒലിവ് ഓയിൽ തേച്ച് വെളുക്കാം,പല തരത്തിലുള്ള ഒലിവ് ഓയ്ൽസ്.olive oil,extra virgin olive oil,olive oil benefits,olive oil uses,best olive oil,best olive oil brands,benefits of olive oil,fake olive oil,olive oil fraud,extra virgin olive oil benefits,virgin olive oil,best olive oil for cooking,olive oil test,how to detect fake olive oil,fake extra virgin olive oil,olive oil review,how olive oil is made,best olive oils,health benefits of olive oil,olive oil dr berg,olive oil taste test,real olive oil vs fake,olea europaea,europaea,olea europaea l.,olea europaea oil,olea europaea care,olea europea,olea europaea fruit oil,european olive,olea europaea olive tree,olea europaea fruitless,olea europaea l. neagari,olea europaea (olive) fruit oil,olea europa bonsai,olea european bonsai,olea europea bonsai tree,european olives,european olive oil,european olive tree,european olive tree care,oleaceae,olea,olive propagation,tropical,sécateur,purogamer

സസ്യകുടുംബം : Oleaceae

ശാസ്ത്രനാമം : Olea europaea

ഒലിവ് ഒരു നിത്യഹരിത വൃക്ഷമാണ് .ഒലിവ് മരങ്ങൾ സാധാരണയായി 3-12 മീറ്റർ ഉയരത്തിൽ വളരുന്നു, എന്നാൽ ചിലപ്പോൾ 25 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്  .ഒലിവ് മരത്തിന്റെ ജന്മസ്ഥലം പലസ്തീനാണ് . എന്നാൽ ഇപ്പോൾ ലോകമെമ്പാടും വളരുന്നു.പുരാതന കാലത്ത് പലസ്തീൻ ലോകത്തിലെ  ഏറ്റവും വലിയ ഒലിവ് എണ്ണ ഉൽപ്പാദന കേന്ദ്രമായിരുന്നു.  ഇപ്പോഴും ഒരു പ്രധാന ഒലിവ് എണ്ണ ഉൽപ്പാദന കേന്ദ്രമാണ് പലസ്തീൻ , കൂടാതെ പലസ്തീൻ ഒലിവ് എണ്ണയ്ക്കാണ് ആവശ്യക്കാർ കൂടുതലും  .


 ഒലിവ് മരങ്ങൾ കായിക്കുന്നതിന് ഏകദേശം  7  മുതൽ 15 വർഷം വരെ എടുക്കും.  എന്നാൽ ഇപ്പോഴത്തെ പുതിയ  ശങ്കരയിനം 3 വർഷങ്ങൾകൊണ്ട് കായിച്ചു തുടങ്ങും .ഒലിവ് മരങ്ങൾക്ക്  200 വർഷം മുതൽ 300  വർഷം  വരെ ആയുസുണ്ട് .എന്നാൽ ചില മരങ്ങൾ 1000 വർഷം വരെ ആയുസുണ്ടാകാം. 

യെരുശലേമിലെ ഗെത്ത്‌സെമെനിലെ ഒലിവു മരങ്ങൾ ഏകദേശം 2,000 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു.അതുപോലെ ഇറ്റലിയിലെ സൈപ്രസിലെ ഒലിവു മരങ്ങൾക്ക്  ഏകദേശം 2,000 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. 

100 വർഷത്തിന് ശേഷമാണ്  വന്യമായി  കായങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നത് . ഒലിവ് മരങ്ങൾക്ക് വളരെ കുറഞ്ഞ പരിപാലനം മാത്രമേ ആവിശ്യമുള്ളു .വരണ്ട മണ്ണിലാണ് ഒലിവ് മരങ്ങൾ സമൃദ്ധമായി വളരുന്നത് .

 



 തണുപ്പുകാലത്ത് ഒലിവ് മരങ്ങളുടെ ഇലകൾ കൊഴിയുന്നത് സാധാരണമാണ്.ഒലിവ് മരങ്ങളുടെ ഇലകൾ ചെറുതും നല്ല കട്ടിയുള്ളതും ,കൂർത്തതും പച്ച നിറത്തിലുള്ളതുമാണ്.പൂക്കൾ ചെറുതും  വെളുത്ത നിറത്തിലുള്ളവയാണ് .പച്ചനിറത്തിലുള്ള കായ്കൾ ഉണ്ടാകും, അവ എണ്ണയിൽ സമ്പന്നമാണ്.ഈ കായിൽ നിന്നാണ് ഒലിവെണ്ണ ഉൽപാദിപ്പിക്കുന്നത് .

ഒരു രാസപ്രയോഗങ്ങളും  നടത്താതെ  പഴങ്ങളിൽ നിന്നും മാത്രം വേർതിരിച്ചെടുക്കുന്ന ശുദ്ധമായ ഒലിവ് ഓയിലിനെയാണ്  എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ എന്നു പറയുന്നത്.

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ എന്നത് ഒലിവ് പഴങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഏറ്റവും ഉയർന്ന നിലവാരമുള്ള ഒലിവ് ഓയിലാണ്.കൂടാതെ ഇതിന് മികച്ച രുചിയും ഗുണങ്ങളും ഉണ്ട്.

 എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ഭക്ഷണങ്ങൾക്ക് രുചി വർധിപ്പിക്കാനും , സൗന്ദര്യവർദ്ധകവസ്തുക്കളുടെ നിർമ്മാണത്തിനും  ഉപയോഗിക്കുന്നു.

 


 

എക്സ്ട്രാ വെർജിൻ ഒലീവ് എണ്ണയുടെ ഫ്രീ അസിഡിറ്റി 0.8% മുതൽ 2% ൽ താഴെ ആയിരിക്കണം. ഫ്രീ അസിഡിറ്റി എന്നത് ഒലീവ് എണ്ണയിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡിന്റെ അളവാണ്. 

ഫ്രീ അസിഡിറ്റിയുടെ അളവ് കൂടുന്നതോടെ ഒലീവ് എണ്ണയുടെ രുചിയും ഗുണനിലവാരവും കുറയുന്നു. ഫ്രീ അസിഡിറ്റി 2% ൽ കൂടുതലുള്ള ഒലീവ് എണ്ണയെ  എക്സ്ട്രാ ലൈറ്റ് ഒലീവ് ഓയിൽ  എന്ന് പറയുന്നു .

എക്സ്ട്രാ വെർജിൻ ഒലീവ് എണ്ണ വറുക്കുന്നതിനും പൊരിക്കുന്നതിനും അത്ര നല്ലതല്ല .ഒലിവ് എണ്ണയുടെ smoke point 207 മുതൽ 216 വരെ ഡിഗ്രീ സെൽഷ്യസ് ആണ്.

മറ്റുള്ള എണ്ണകളെ അപേക്ഷിച്ച് താരതമ്യേന കുറവായതിനാൽ വളരെ ഉയർന്ന ഊഷ്മാവിലുള്ള പാചകത്തിന് എക്സ്ട്രാ വെർജിൻ ഒലീവ് എണ്ണ  നല്ലതല്ല .എന്നാൽ എക്സ്ട്രാ ലൈറ്റ് ഒലീവ് ഓയിൽ  ഉയർന്ന  ഊഷ്മാവിലുള്ള പാചകത്തിനു ഉപയോഗിക്കാവുന്നതാണ്. 

ഒരു എണ്ണയുടെ smoke point എന്നത് എണ്ണ ചൂടാക്കുമ്പോൾ കത്താൻ തുടങ്ങുന്ന താപനിലയാണ്. എണ്ണയുടെ smoke point കുറവാണങ്കിൽ , അത് ചൂടാക്കുമ്പോൾ   പെട്ടെന്ന് കത്തും. കത്തുന്ന എണ്ണ ഹാനികരമായ രാസവസ്തുക്കളെ പുറത്തുവിടും, ഇത് ആരോഗ്യത്തിന് ദോഷകരമാണ്.


ഒലീവ് എണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഒലീവ് എണ്ണയിൽ പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട് . ഇത് ആരോഗ്യകരമായ കൊഴുപ്പുകളാണ്. ഒലീവ് എണ്ണയിൽ  ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, കൊളസ്ട്രോൾ കുറയ്ക്കുന്നു, രക്തസമ്മർദ്ദം കുറയ്ക്കുന്നു, ഹൃദ്രോഗം, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു , അർബുദം തടയുന്നു,ദഹനം മെച്ചപ്പെടുത്തുന്നു,പ്രമേഹം നിയന്ത്രിക്കുന്നു, ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു,ചർമ്മവും മുടിയും ആരോഗ്യകരമാക്കുന്നു. തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങൾ ഒലിവ് എണ്ണയ്ക്കുണ്ട് .

താരൻ അകറ്റാൻ ഒലീവ് ഓയിൽ ഉപയോഗിക്കാം.താരന്റെ കാരണമായ ഫംഗസുകളെ ഇല്ലാതാക്കാൻ ഒലിവ് ഓയിൽ  സഹായിക്കും. കൂടാതെ തലയോട്ടിയിലെ വരൾച്ച കുറയ്ക്കാനും ഒലിവ് ഓയിൽ സഹായിക്കും. 

ഒലിവ് ഓയിൽ ചെറുതായി ചൂടാക്കി തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം . ഇങ്ങനെ പതിവായി തുടർന്നാൽ തലയിലെ താരൻ പൂർണ്ണമായും മാറും  .ചെറുനാരങ്ങായുടെ നീരും, ഒലിവെണ്ണയും സമാസമം കൂട്ടിക്കലർത്തി പുരട്ടിയാലും തലയിലെ താരൻ മാറുന്നതാണ് .

മുടിയുടെ ആരോഗ്യത്തിനും ഒലീവ് ഓയിൽ വളരെ നല്ലതാണ്.  ഒലിവ് ഓയിൽ ഒരു നല്ല കണ്ടീഷണറാണ്, ഇത് മുടിയെ മിനുസമാർന്നതും മൃദുവായതുമാക്കാൻ സഹായിക്കും. ഇത് മുടിയുടെ വരൾച്ചയും കുറയ്ക്കാൻ സഹായിക്കുന്നു, കൂടാതെ ഇത് മുടിയുടെ വളർച്ചയെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒലിവ് ഓയിൽ മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കും.ചെറുതായി ചൂടാക്കി വേണം മുടിയിൽ പുരട്ടാൻ .

 ചർമ്മകാന്തിക്ക് ഒലിവ് ഓയിൽ ഉപയോഗിക്കാം .ഒലിവ് ഓയിൽ ഒരു പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ്, ഇത് ചർമ്മത്തെ ഈർപ്പമുള്ളതും മൃദുവായതുമാക്കാൻ സഹായിക്കും. ഇത് ചർമ്മത്തിലെ വരൾച്ചയും ചൊറിച്ചിലും ഇല്ലാതാക്കാൻ സഹായിക്കുന്നു, 

കൂടാതെ ഇത് ചർമ്മത്തിന്റെ പ്രകൃതിദത്ത ഓയിൽ ബാലൻസ് നിലനിർത്താൻ സഹായിക്കും . ഇത് മുഖക്കുരു, പാടുകൾ എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കും. കറുത്ത നിറമുള്ള കുട്ടികളെ ഒലിവ് ഓയിൽ തേച്ച് പതിവായി കുളിപ്പിച്ചാൽ വെളുക്കുന്നതാണ് .


ശരീരത്തിന് തൂക്കം കുറഞ്ഞവർക്ക് ഒലിവ് ഓയിൽ വളരെ നല്ലതാണ് .അതുപോലെ പ്രമേഹം മൂലം ശരീരം ക്ഷീണിച്ചവർക്കും ഒലിവ് ഓയിൽ ഉള്ളിൽ കഴിക്കാവുന്നതാണ് .ഇത് ആരോഗ്യകരമായ കൊഴുപ്പാണ് .ഈ കൊഴുപ്പ് വേഗന്ന് ദഹിക്കുന്നതിനാൽ ശരീരം പെട്ടന്ന് തടിക്കുന്നതാണ് . ഇത് 2 ടീസ്പൂൺ വീതം രാത്രിയിൽ പാലിൽ ചേർത്താണ് കഴിക്കേണ്ടത് .

കൈവിരലുകളുടെ നഖത്തിന്റെ  നിറം വർദ്ധിപ്പിക്കാനും ഒലിവെണ്ണ വളരെ നല്ലതാണ് .ദിവസവും കിടക്കാൻ നേരം ഒലിവെണ്ണ നഖങ്ങളിൽ പുരട്ടി കിടന്നാൽ മതിയാകും .

പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് പരിഹരിക്കുന്നതിനും ഒലിവ് ഓയിൽ വളരെ നല്ലതാണ് . 10 ഗ്രാം തക്കാളിയിൽ 20 മിലി എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ചേർത്തതാണ് കഴിക്കേണ്ടത് .ഇങ്ങനെ കഴിക്കുന്നതുകൊണ്ട് ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും .ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം  കൂട്ടാൻ സഹായിക്കുകയും  ചെയ്യും .

ജന്മനാ ശരീരത്തിലുള്ള മറുകുകൾ ഇല്ലാതാക്കാൻ ഒലിവോയിൽ നല്ലതാണ് .ഒലിവോയിലും ,ചെറുനാരങ്ങാ നീരും ഓരോ ഔൺസ് വീതമെടുത്ത് അതിൽ ഒരു ഗ്രാം കുങ്കുമപ്പൂവും അരച്ച് ചേർത്ത് പാടുള്ള ഭാഗത്ത് പുരട്ടാവുന്നതാണ് .മൂന്നുമാസത്തോളം തുടർച്ചയായി പുരട്ടിയാൽ ഫലം കിട്ടുന്നതാണ് .

Previous Post Next Post