പൂരാടം നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ | Pooradam Nakshatra Phalam

 

പൂരാടം നക്ഷത്രഫലം 2023,പൂരാടം നക്ഷത്ര ഫലം,പൂരാടം നക്ഷത്രഫലം,പൂരാടം,വിശാഖം നക്ഷത്രം 2023,മൂലം നക്ഷത്ര ഫലം,നക്ഷത്രഫലം,പൂരാടം 2023,നക്ഷത്രഫലം 2023,വിഷുഫലം പൂരാടം,പൂരാടം വിഷുഫലം 2023,#കർക്കിടകംരാശി,#കർക്കിടകംരാശി2023,കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്,വേദിക് അസ്റ്റ്രൊറ്റൈംസ്,#പൂയ്യം,ഇന്നത്തെ ജ്യോതിഷം,ആശ്രയിക്കാൻ ആരുമില്ല എന്നോർത്ത് ദുഃഖിക്കരുത് ഈ നാളുകാരെ ദൈവം കൈപിടിച്ചുയർത്തും,astrology,manthrikam,thanthrikam,jyothisham,yoga,meditation,punartham nakshatra phalam 2023,pooradam nakshatra phalam 2023,nakshatra phalam,pooradam,pooradam phalam,moolam nakshatra phalam 2023,nakshathra phalam,pooradam nakshatram,pooradam nakshathra,punartham nakshatra phalam,pooradam nakshathra 2023,pooradam nakshtraphalam,pooradam nakshathra phalam,chathayam nakshatra phalam 2023,punartham nakshatra phalam 2022,pooradam nakshtraphalam 2023,nakshatra phalam 2023 in malayalam,uthrattathi nakshatra phalam 2023
 

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
പൂരാടം നക്ഷത്രം
വൃക്ഷം വഞ്ചി (Salix tetrasperma)
മൃഗം കുരങ്ങ്
പക്ഷി കോഴി
ദേവത ജലം
ഗണം മാനുഷ്യഗണം
യോനി പുരുഷയോനി
ഭൂതം അഗ്നി

പൂരാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ വിനയവും വിദ്യാഭ്യാസവും ഉള്ളവരായി കാണപ്പെടുന്നു. വശീകരണശക്തി, ആകര്‍ഷകമായി സംസാരിക്കുവാനുള്ള കഴിവ്‌, സുഹൃത്തുക്കളോടു തികഞ്ഞ ആത്മാര്‍ത്ഥത എന്നിവയും ഇവരുടെ ഗുണങ്ങളാണ്‌.പൂരാടം നക്ഷത്രക്കാരുടെ ദാമ്പത്യജീവിതം ഏറിയകൂറും സംതൃപ്തപരമായിരിക്കും. വിവാഹജീവിതത്തിന് കാലതാമസം നേരിടും. കുറെയൊക്കെ തർക്കവും മത്സരവും വിവാഹജീവിതത്തിൽ ഉണ്ടാകാനും ഇടയുണ്ട്. എന്നാൽ വിവാഹജീവിതാരംഭത്തിനു ശേഷം ഭാര്യയെ മാത്രമല്ല ഭാര്യാകുടുംബത്തിലെ മറ്റാളുകളയും കഴിവതും സഹായിക്കാനുള്ള സന്മനസും ഇവർകാണിക്കും.വൈവാഹികജീവിതത്തിലെ ആനന്ദനിമിഷങ്ങൾ ഭാര്യയുമായുള്ള സമ്പർക്കത്തിലേ ഉണ്ടാവുകയുള്ളൂ. എങ്കിലും ചില സ്വരച്ചേർച്ചയില്ലായ്മ അവിടെയുമുണ്ടാകും.


 സ്നേഹം, വാത്സല്യം , മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസ്ഥിതി, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്ന  സ്വഭാവം തുടങ്ങിയവയും ഇവരെ വലിയ സുഹൃദ്‌വലയത്തിന്‌ ഉടമകളാക്കുന്നു.ധാരാളം സ്‌നേഹിതര്‍ എപ്പോഴുമുണ്ടാകും കലാപരമായ കാര്യങ്ങളിലും മതാനുഷ്ഠാനങ്ങളിലും ഇവര്‍ ഒരുപോലെ തല്‍പരരായിരിക്കും.ഈ നാളുക്കാര്‍ വിശാല ഹൃദയരാണ്. തങ്ങളോട് അഭിമാനവും അന്തസ്സും നിലനിര്‍ത്തിക്കൊണ്ടേ ഈ നാളുക്കാര്‍ എപ്പോഴും പെരുമാററുള്ളൂ. മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ മനസ്സ് കാണിക്കുന്നു.ഏതു കാര്യത്തിലും എടുത്തു ചാട്ടക്കാരായിരിക്കും. മറ്റുള്ളവരെ ഉപദേശിക്കാൻ കേമരാണെങ്കിലും തിരിച്ച് പറയുന്നത് ഇവർക്ക് ഇഷ്ടപ്പെടുകയില്ല.ആകർഷണീയ ശരീരപ്രകൃതിയായിരിക്കും. മെലിഞ്ഞു പൊക്കമുള്ളവരായിരിക്കും .ബുദ്ധിയുള്ളവരായിരിക്കും. 


ഇവരെ തർക്കത്തിൽ പരാജയപ്പെടുത്താൻ കഴിയുകയില്ല. മറ്റുള്ളവരെ പറഞ്ഞു ധരിപ്പിക്കാൻ ശ്രേഷ്ഠരായിരിക്കും. പറയുന്നത് തെറ്റായാലും ശരിയായാലും അവരുടെ അഭിപ്രായത്തെ കീഴ്പെടുത്താനാർക്കും കഴിയുകയില്ല. . ഭാവനയിൽ നെയ്തെടുത്ത സംഭവങ്ങളെ പറഞ്ഞ് ഫലിപ്പിക്കാനും വിശ്വസിപ്പിക്കാനുമുള്ള ഇവമുടെ കഴിവ് ഒരു പ്രത്യേകതയാണ്.തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും തന്റെ കഴിവ് പ്രകടിപ്പിക്കും.ഉപദേശിക്കാന്‍ ഈ നാളുക്കാര്‍ മിടുക്കരാണ്.എല്ലാ തൊഴിലുകളിലും ഈ നാളുക്കാര്‍ ശോഭിക്കുന്നതാണ്.ദേഷ്യം വന്നാല്‍ എന്തും ചെയ്തു കളയുന്ന സ്വഭാവമാണിവര്‍ക്കുള്ളത്.എന്നാൽ ആരോഗ്യം നല്ലതായിരിക്കില്ല. നീർദോഷം,ശ്വാസകോശസംബന്ധമായ അസുഖങ്ങൾ,  സിന്ധികൾക്ക് തളർച്ചയും വേദനയുംഎന്നീ അസുഖങ്ങൾ ചിലപ്പോഴൊക്കെ വിഷമിപ്പിക്കും.ജാതകത്തിൽ ചന്ദ്രൻ, ശുകൻ എന്നീ ഗ്രഹങ്ങൾക്ക് ബലഹീനതയോ പാപസാമീപ്യമോ നേരിട്ടാൽ ക്ഷയം,ഹൃദ്രോഗം, മലേറിയ എന്നീ രോഗങ്ങൾ വരാനിടയുണ്ട്. 


പൂരാടത്തിൽ ജനിച്ച സ്ത്രീകൾക്ക് ഈ നത്രത്തിന്റെ പൊതുവായ ഫലങ്ങൾ ഉണ്ടാകുമെങ്കിലും മറ്റ് ചില പ്രത്യേകതകളും കാണുന്നു.ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ വിവേചന വൈഭവവും ബുദ്ധിശക്തിയും ഉള്ളവരായിരിക്കും.പ്രകാശമുള്ള കണ്ണുകളും മുഖസൗന്ദര്യവും ഇവരുടെ പ്രത്യേകതയാണ്.നല്ല ആരോഗ്യവതികളായിരിക്കും. പൊങ്ങച്ചം കാണിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കും.ആഡംബര കാര്യങ്ങളില്‍ കൂടുതല്‍ തല്‍പരരായിരിക്കും.കുടുംബത്തിന്റെ പാരമ്പര്യത്തിലും കഴിവിലും ഒരു പ്രത്യേകശ്രേഷ്ഠത ഇവരിൽ കാണാവുന്നതാണ്.ഗൃഹഭരണത്തിലും ഔദ്യോഗിക ഭരണത്തിലും ശോഭിക്കുവാൻ ഇവർക്ക് കഴിയും. സന്താനഭാഗ്യം കുറഞ്ഞവരായിരിക്കും ഈ നാളുക്കാരില്‍ അധികവും. തികഞ്ഞ ഈശ്വര വിശ്വാസികളായിരിക്കും

Previous Post Next Post