പൂരം നക്ഷത്രക്കാര്‍ പൊതുവെ ഗൗരവമുള്ള പ്രകൃതമായിരിക്കും .ധൈര്യമുണ്ടെന്ന് ഭാവിക്കുകയും എന്നാൽ ഉള്ളില്‍ പേടിയുള്ളവരും ആയിരിക്കും എന്നാൽ സത്യസന്ധരും വിവേകികളുമായ ഇവര്‍ ജീവിതത്തില്‍ വിജയശ്രീലാളിതരായിരിക്കും.ഇവർക്ക് ഓർമ്മശക്തി വളരെ കൂടുതലായിരിക്കും .ഹിതകരമായി സംസാരിക്കുന്നവരും സാമര്‍ത്ഥ്യമുള്ളവരും സഞ്ചാരികളും ആയിരിക്കും .
പൂരം നക്ഷത്രക്കാരുടെ ദാമ്പത്യജീവിതം ആനന്ദ്രപദമാണ്. നല്ല പുത്രകളത്രാദികൾ ഇവർക്ക് ലഭിക്കുകയും അതുമൂലം സൗഭാഗ്യം ഉണ്ടാവുകയും ചെയ്യും.ബന്ധുജനങ്ങളെ ഉപേക്ഷിക്കുന്നവരല്ല ഇവർ. എങ്കിലും തിക്താനുഭവങ്ങൾ കൊണ്ട് ബന്ധുക്കള്ളിൽ നിന്നും അകന്ന് ജീവിക്കേണ്ടി വന്നേക്കാം
ഇവർ കലകളിലും ശാസ്‌ത്രങ്ങളിലും താല്‌പര്യം പ്രദര്‍ശിപ്പിക്കും.ഇവർക്ക് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കുറവായിരിക്കും .ഇവരിൽ ചിലർക്ക് ആഗ്രഹിച്ച സ്ത്രീകളെ വിവാഹം ചെയ്യാൻ കഴിയാതെയിരിക്കുകയോ, ഭാര്യാ നിര്യാണം,വിയോഗം എന്നിവ സംഭവിക്കുകയോ ചെയ്യും.
ശിരോരോഗം, ഉദരരോഗം എന്നിവകളാണ് സാധാരണയായി ഇവർക്കുണ്ടാകുന്നത്. എന്നാൽ ദീർഘകാലംനിലനിൽക്കുന്ന ഒരുരോഗവും ഇവർക്കുണ്ടാവുകയില്ല . ആർഭാടമില്ലാത്ത ഒരു സ്വസ്ഥമായ ജീവിതമേ ഇവർക്ക് ഉണ്ടായിരിക്കുകയുള്ളൂ. പണസംബന്ധമായ ഇടപാടുകളിൽഇവർ കണിശക്കാരാണെങ്കിലും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ജീവിതരീതിയും ഇവരിൽ കാണാം.
പൂരം നക്ഷത്രക്കാർക്ക് ഒളിഞ്ഞും തെളിഞ്ഞുമുള്ള ശത്രുക്കൾ എപ്പോഴും കൂടെ ഉണ്ടായിരിക്കും.ഈ ശത്രുക്കൾ ഇവരുടെ വളർച്ചയേയും പുരോഗതിയേയും തടസ്സപ്പെടുത്തും. വ്യക്തിമാഹാത്മ്യവും സഹൃദയത്വവും ഇവരുടെ സ്വഭാവവൈശിഷ്ട്യങ്ങളാണ്. പറയുന്നതു പോലെ പ്രവർത്തിക്കുക, കൃത്യനിഷ്ഠ പാലിക്കുക എന്നീ കാര്യങ്ങൾ ജീവിതവതമായി അനുഷ്ഠിക്കും.
ഈ നാളിൽജനിച്ച സ്ത്രീകൾ നല്ല സ്വഭാവഗുണമുളളവരും സൗഭാഗ്യവതികളും നല്ല ഭർത്താവും സന്താനങ്ങമുള്ളവരുമായി കാണുന്നു. ഇവർ മധുരമായി സംസാരിക്കും. ഈ നക്ഷത്രത്തിൽ ജനിച്ച സ്‌ത്രീക്ക് ഉറച്ച മനസ്സും, സമ്പത്തുമുണ്ടാകും. നീതിനിർവ്വഹണത്തിലും കൃത്യനിഷ്ഠയിലും ഇവർ പ്രശംസയർഹിക്കുന്നു. എന്നാൽ പലരും തനിക്ക് താൻ പോന്നസ്വഭാവം പ്രകടിപ്പിക്കുന്നതുകൊണ്ട് പല ശത്രുക്കളും ഉണ്ടാകും . ഇവരെപ്പറ്റി അപവാദങ്ങൾ പ്രചരിപ്പിക്കാൻ ശത്രുക്കൾ ഉണ്ടാകും
ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
പൂരം നക്ഷത്രം | |
വൃക്ഷം | പ്ലാശ് (Butea monosperma) |
മൃഗം | ചുണ്ടെലി |
പക്ഷി | ചെമ്പോത്ത് |
ദേവത | ആര്യമാവ് |
ഗണം | മാനുഷ്യഗണം |
യോനീ | സ്ത്രീയോനി |
ഭൂതം | ജലം |