ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
പൂരുരുട്ടാതി നക്ഷത്രം | |
വൃക്ഷം | മാവ് (Mangifera indica) |
മൃഗം | പശു |
പക്ഷി | മയില്‍ |
ദേവത | അജൈകപാലൻ |
ഗണം | മാനുഷ്യഗണം |
യോനി | പുരുഷയോനി |
ഭൂതം | ആകാശം |
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍, നീതിനിഷ്ഠ, പൗരുഷം എന്നിവയോടുകൂടിയവരായിരിക്കും.പൂരുരുട്ടാതി നാളുകാർ നല്ല പുഷ്ടിയോ തീരെമോശമായതോ അല്ലാതെ ഒരു മദ്ധ്യശരീരപ്രകൃതമുള്ളവരോ ആയാണ് കാണുന്നത്. ഉദ്യോഗത്തിൽ ഏറ്റെടുക്കുന്ന ഏതൊരു പ്രവര്‍ത്തികളും വളരെ വിജയകരമായി പൂര്‍ത്തീകരിക്കാൻ സാധിക്കും. ആരെയും അവഗണിക്കാൻ ഈ നക്ഷത്രക്കാര്‍ നിൽക്കില്ല.എല്ലാവരുടെയും വാക്കുകളെ ശ്രവിക്കാൻ ഇവര്‍ തയ്യാറാകും.
സ്വസ്ഥവുമായ ഒരു കുടുംബജീവിതം സ്വന്തം നിലയിൽത്തന്നെ പടുത്തുയർത്തുവാൻ ഭാഗ്യമുള്ളവരാണിവർ.വ്യാപാരം, ചിട്ടി,ബാങ്കിംഗ് ഇടപാടുകൾ എന്നിവകളിലൊക്കെ നേട്ടങ്ങളുണ്ടാകും. ലേഖകൻ അദ്ധ്യാപകൻ, അഭിഭാഷകൻ,കലാകാരൻ എന്നീ നിലകളിലും വ്യവസായത്തിലും ഇവർ ശോഭിക്കും. കല, സാംസ്കാരികം, പ്രസംഗം, ലേഖനം എന്നീ വിഭാഗങ്ങളിൽ നല്ല കഴിവും അംഗീകാരവും നേടിയിട്ടുള്ളവരായിരിക്കും.വളരെ മിതമായി ചെലവു ചെയ്യുന്നവരാണ് ഈ നാളുകാർ.
ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പറയത്തക്ക രോഗപീഡകളൊന്നും ഇവർക്കുണ്ടായിരിക്കില്ല.എങ്കിലും ഇവരിൽ വിഷയാഭിരുചിയും വൈകാരിക മനോഭാവവും അല്പം കൂടുതലാണ്.ഇക്കാരണത്താൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. വാതരോഗവും വായുക്ഷോഭവും അർശസ്സും ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാൽ മുൻകരുതൽ എടുത്താൽ ദുരിതങ്ങൾ ഒഴിവാക്കാം.
മാതൃപക്ഷത്ത് നിന്നും വലിയ സഹകരണം ഉണ്ടാകാനിടയില്ല. വളരെ ചെറുപ്പത്തിൽത്തന്നെ മാതൃമരണമോ മറ്റുതരത്തിൽ വേർപെട്ടു കഴിയാനോ ഇടവരും. പിതാവിൽ നിന്നും അഭിമാനകരമായ പലതുമുണ്ടാകും. പൊതുജന സമ്മതിയും സ്വഭാവഗുണവും അച്ഛനിൽ ഉണ്ടായിരിക്കും.എങ്കിലും പിതാവുമായി അഭിപ്രായഭിന്നതയും പിണക്കങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. പൊതുജനമദ്ധ്യത്തിൽ അംഗീകാരവും ഇവർക്കുണ്ടയിരിക്കും.
20 വയസ്സു കഴിയുമ്പോൾ പൂരുരുട്ടാതി നക്ഷത്രക്കാരന് പൊതുവെ ഒരു സ്വതന്ത്ര ജീവിത ചിന്താഗതി വന്നുതുടങ്ങും. 24-നും 38-നും വയസ്സിനുമിടയിൽ ജീവിതത്തിൽ ശുഭകരമായ പല ഗുണങ്ങളും ഉണ്ടാകും. 33-നും 40-നും മദ്ധ്യേയാണ് യഥാർത്ഥ വളർച്ച കാണാനാകുന്നത്.അതിൽ നിന്നും കുറെക്കൂടി ശ്രേയസ്സും ധനപരമായ ഉയർച്ചയും സ്വസ്ഥവും ശാശ്വതവുമായ ഉയർച്ചയും 40-നും 54-നും മധ്യേയുള്ള പ്രായത്തിലാണ്.