പൂയം നക്ഷത്രജാതർ വിദ്യയും ധനവും ഉളളവരും എപ്പോഴും പ്രസന്നമായ മുഖവും ഉണ്ടായിരിക്കും .ഇവർ പൊതുവെ കുടുംബവും നാടും വിട്ട് അന്യ ദേശസഞ്ചാരത്തിന് താല്പര്യമുള്ളവരാണ്.പിതൃസ്ഥാനത്തിൽ നിന്നും കാര്യമായ ഗുണാനുഭവങ്ങൾ ലഭിക്കില്ല അതുപോലെ തന്നെ മക്കളിൽനിന്നും സഹകരണം ലഭിക്കില്ല ഗാർഹിക ജീവിതം നയിക്കുവാൻ തക്കവണ്ണം സ്വസ്ഥമായ അന്തരീക്ഷവും ലഭിക്കില്ല. വിദേശവാസം തന്നെ ഇതിനു കാരണം.ഏർപ്പെടുന്ന ഏതുകാര്യവും വളരെ ആത്മാർത്ഥതയോടും നിസ്സ്വാർത്ഥമായും ചെയ്തുതീർക്കുവാനുള്ള മനസ്സാണ് ഇവർക്ക് മറ്റുള്ളവരെ ദ്രോഹിക്കാനോ അപകടപ്പെടുത്താനോ.ഇവർ ശ്രമിക്കില്ല.ദയാശീലം, സഹൃദയഭാവം തുടങ്ങിയവ ഇവരുടെ ഗുണങ്ങളാണ്.
ദശാനാഥൻ ശനിയാകയാൽ ജനിച്ച് 16 വയസ്സുവരെ ഈ നക്ഷത്രക്കാർക്ക് ക്ലേശകരമായ ഒരു അവസ്ഥയായിരിക്കും . 18-നും 32-നും, ഇടയ്‌ക്ക് ഗുണങ്ങളും ദോഷങ്ങളുമായ പല ജീവിതാനുഭവങ്ങൾ ഉണ്ടാകും. ഈ കാലം ഏതെല്ലാം പ്രവൃത്തികൾ ആരംഭിച്ചാലും വിജയിക്കാൻ പ്രയാസമാണ്. ജീവിതത്തിൽ സ്വസ്ഥവും സ്വതന്ത്രവുമായ ഒരു സാഹചര്യം ഉണ്ടാകണമെങ്കിൽ 32 വയസ്സ് കടക്കണം.
ചഞ്ചലമനസ്സുള്ള പൂയം നക്ഷത്രക്കാരുടെ രീരഘടനയും ആകൃതിയും വിഭിന്ന രൂപത്തിലായിരിക്കും. ചിലർ നല്ല മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണ്. ചിലർ ഒത്ത ശരീരമുള്ളവരും.ആരോഗ്യവിഷയത്തിൽ പൂയം നാളുകാർക്ക് വലിയ തകരാറൊന്നുമുണ്ടാവില്ല. അരയിലോ മുഖത്തോ ചിലർക്ക് മറുകുണ്ടായിരിക്കും..ജന്മനാ തന്നെ ആരോഗ്യം കുറഞ്ഞവരാണ് പൂയം നക്ഷത്രക്കാർ
നല്ല വേഷം ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും പൂയം നക്ഷത്രക്കാർ. എടുത്തുചാട്ടകാരാണിവർ. ഇവർ തങ്ങൾക്കുള്ള യഥാർത്ഥ കഴിവിനെക്കുറിച്ച് ആലോചിക്കാതെ ഓരോനിലും ചെന്നു പെടുകയും പരാജയപ്പെട്ട് പോരുന്നവരുമാണ്. ഇവരിൽ ചിലരിൽ വാചാലതയും കർമ്മകുശലതയും കാണുന്നു. അതിനാൽ ഇക്കൂട്ടർക്ക് പരാജയത്തിൽ നിരാശയില്ല.
സ്ത്രീകള്‍ക്ക് സ്വസ്ഥമായ ഒരു കുടുംബജീവിതം പ്രയാസമാണ്. കുടുംബകലഹം സ്ഥിരമായി വീട്ടില്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.സ്ത്രീകൾക്ക് പൊതുവെ പൊക്കം കുറവായിരിക്കും എന്നാൽ സൗന്ദര്യമുള്ളവരായിരിക്കും.വളരെ തന്മയത്വമായി പെരുമാറുന്നവരായിരിക്കും സമാധാന പ്രിയരും മൂത്തവരെ ബഹുമാനിക്കുന്നവരും ആയിരിക്കും എല്ലാവരോടും സ്നേഹമുള്ളവരും വേണ്ട രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവളുമായിരിക്കും. എന്നാൽ സുഖവും സന്തോഷവും കുറഞ്ഞവരായിരിക്കും.എന്നാൽ ഇവർ തീർത്തും പതിവ്രതകളായിരിക്കും.ഇവരെ ഗര്‍ഭാശയ രോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവ അലട്ടിക്കൊണ്ടിരിക്കും
ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
പൂയം നക്ഷത്രം | |
വൃക്ഷം | അരയാല്‍ (Ficus religiosa) |
മൃഗം | ആട് |
പക്ഷി | ചെമ്പോത്ത് |
ദേവത | ബൃഹസ്പതി |
ഗണം | ദൈവഗണം |
യോനി | പുരുഷയോനി |
ഭുതം | ജലം |