പുണർതം നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ | Punartham Nakshatra Phalam

 

പുണർതം നക്ഷത്രഫലം,പുണർതം നക്ഷത്രഫലം 2023,പുണർതം നക്ഷത്രം,പുണർതം നക്ഷത്രം.,പുണർതം നക്ഷത്ര,പുണർതം നക്ഷത്ര ഫലം,നക്ഷത്രഫലം 2023,വിശാഖം നക്ഷത്രം 2023,നക്ഷത്രഫലം,പുണർതം നക്ഷത്രക്കാരുടെ ജാതക ഫലം | jyothisham,പുണർതം വിഷു ഫലം 2023,പുണർതം 2020 സന്പൂർണ്ണ വർഷഫലം,വേദിക് അസ്റ്റ്രൊറ്റൈംസ്,ലോട്ടറി എടുത്താൽ അടിക്കും ഉറപ്പ്,ഇന്നത്തെ ജ്യോതിഷം,സമ്പൂർണ്ണ പുതുവർഷഫലം,astrotimes,jupiter transit 2022,jupiter change,jupiter transfer 2022,vedic astrotimes,vedic astrotime,nakshatra phalam,punartham,punartham nakshatra phalam 2023,punartham nakshtraphalam,punartham nakshtraphalam 2023,nakshathra phalam,punartham nakshatra,punartham nakshathram,nakshathra bhalam,karthika nakshatra phalam 2023,chathayam nakshatra phalam 2023,punartham phalam,vishu phalam punartham,vishu phalam 2023 punartham nakshtraphalam,moolam nakshatra phalam 2023,punartham nakshathra 2023,nakshathra falam,27 nakshatras characteristics

പുണർതം നക്ഷത്രത്തിൽ ജനിക്കുന്നവർ അധികവും തികഞ്ഞ ഈശ്വര വിശ്വാസികളാണ്.നല്ല സ്വഭാവത്തിൽ ജീവിക്കുന്നവരാണെങ്കിലും ഇടയ്ക്കിടെ ഇവരുടെ സ്വഭാവത്തിന് വിത്യാസം ഉണ്ടാകുകയും ഇത് കാരണം മറ്റുള്ളവർ ഇവർ ശെരിയല്ല എന്ന നിഗമനത്തിൽ എത്തുകയും ചെയ്യും .പുണർതം നാളുകാർ സത്യധർമ്മങ്ങളെ വിട്ടു ജീവിക്കുവാൻ താല്പര്യമില്ലാത്തവരാണ്.എങ്കിലും പെട്ടെന്ന് കോപം വരുന്ന സ്വഭാവമാണിവർക്ക് ആചാരമര്യാദകളെ കൈവിടാൻ കഴിയാത്തവരുമാണിവർ.

 

 മനസ്സിന് യോജിക്കാത്ത പ്രവൃത്തികളോ വാക്കുകളോ ഉണ്ടായാൽ ഉടൻ ഇവർ പ്രതികരിക്കും. അത്തരത്തിലുള്ള സന്ദർഭങ്ങളുണ്ടായാൽ പരിസരബോധമില്ലാതെ പ്രതികരിക്കുമെങ്കിലും പൊതുവെ സഹകരിക്കാൻ കൊള്ളാവുന്ന സ്വഭാവമാണിവരുടേത്. മാതാപിതാക്കളേയും ഗുരുക്കൻമാരേയും ബഹുമാനിക്കുന്നതിൽ മുൻപന്തിയിലാണ്

 32 വയസ്സുവരെ പുണർതം നക്ഷത്രക്കാർക്ക് മോശമായ ഒരു കാലമായിരിക്കും.അതിനാൽ 32 വയസ്സിനുശേഷമേ ഉയർച്ച പ്രതീക്ഷിക്കാവൂ. സാമ്പത്തികമായി വലിയ ഉയർച്ച  ഉണ്ടാകില്ല. സാമ്പത്തിക കാര്യങ്ങളുമായുള്ള ഒരുപൊരുത്തക്കേട് ഇവരിൽ കാണുന്നു.സ്വഭാവഗുണവും പതിഭക്തിയുമുള്ള ഭാര്യമാരായിരിക്കും ഇവർക്കുണ്ടാകുക.എന്നാലും തങ്ങളുടെ സങ്കല്പത്തിലുള്ള ഭാര്യമാരായിരിക്കില്ല ഇവർക്ക് കിട്ടുന്നത് .


ബന്ധുക്കളുമായി പുണർതം നക്ഷത്രക്കാർ കൂടെക്കൂടെ കലഹിക്കുന്നവരാണ്. ഇതുകാരണം സമാധാനപരമായ  ഒരു കുടുംബജീവിതം അധികം പേർക്കും ഉണ്ടാകില്ല .അതുകൊണ്ടു തന്നെ മനസിനെ നിയന്ത്രിച്ചു എല്ലാവരുമായി ഒത്തുപോകാൻ ശ്രദ്ധിക്കണം 

പുണർതം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് പുണർതത്തിന്റെ പൊതുവായ ഫലങ്ങൾ ഉണ്ടാകുമെങ്കിലും ആരോഗ്യപരമായി അത് ഗുണം കാണുന്നില്ല.ഈ നക്ഷത്രജാതകളായ സ്ത്രീകൾ മൃദുസ്വഭാവക്കാരികളും ശുദ്ധഹൃദയകളുമാണ്.എങ്കിലും സംഭാഷണത്തിലെ പരുക്കൻരീതിയും നിയന്ത്രണക്കുറവും മറ്റുള്ളവരുമായി  അത്യാവശ്യ കലഹങ്ങൾക്ക് കാരണമാകും.

യാത്ര, ശാന്തിജോലി, ആഭരണ നിർമ്മാണം, വാഹനക്രയവിക്രയം, വിദ്യാരംഭം, കൃഷി എന്നിവയ്ക്ക് ഏറ്റവും അനുയോജ്യ നക്ഷത്രമാണ് പുണർതം

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
പുണർതം നക്ഷത്രം
വൃക്ഷം മുള (Bambusa bambos)
മൃഗം പൂച്ച
പക്ഷി ചെമ്പോത്ത്
ദേവത അദിതി
ഗണം ദൈവഗണം
യോനി സ്ത്രീയോനി
ഭൂതം ജലം

Previous Post Next Post