രേവതി നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ | Revathi Nakshatra Phalam

 

രേവതി നക്ഷത്രം,വർഷഫലം രേവതി നക്ഷത്രം,നക്ഷത്ര ഫലം,വർഷഫലം ഉത്രട്ടാതി നക്ഷത്രം,വിശാഖം നക്ഷത്രം 2023,വർഷഫലം പൂരുരുട്ടാതി നക്ഷത്രം.,അവിട്ടം നക്ഷത്ര ഫലം,നക്ഷത്രഫലം മീനം രാശി,ചിത്ര,ചിത്തിര,ഇന്നത്തെ ജ്യോതിഷം,വേദിക് അസ്റ്റ്രൊറ്റൈംസ്,സമ്പൂർണ്ണ വർഷഫലം മീനക്കൂറ്,ജ്യോതിഷം,തിരുവാതിര,#കർക്കിടകംരാശി,#കർക്കിടകംരാശി2023,കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്,astrotimes,avittam nakshatra phalam 2022,chithira nakshatra,jupiter transit 2022,thiruvonam,vedic astrotimes,nakshatra phalam,revathi nakshatram,revati nakshatra,revathi nakshatra phalam 2023,revathi nakshatra,revathi nakshathra phalam,nakshatra phalam 2023,revathi nakshathra,revati nakshatram characteristics in telugu,revathi nakshatra phalam 2020,revati nakshatra meena rashi,makam nakshatra phalam 2023,revati nakshatra jatakam,revati nakshatra 2023,revati nakshatra meena rasi,revathi nakshatra characteristics in telugu,revati phalam
 

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
രേവതി നക്ഷത്രം
വൃക്ഷം ഇലിപ്പ (Madhuca longifolia
മൃഗം ആന
പക്ഷി മയിൽ
ദേവത പുഷാ
ഗണം ദൈവഗണം
യോനീ പുരുഷയോനി
ഭൂതം ആകാശം

രേവതി നാളുകാർക്ക് ജീവിതത്തിൽ പല പരിവർത്തനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും.സ്വന്തമായ പരിശ്രമം കൊണ്ട് വിജയിക്കുന്നവരാണിവർ.ഒരു പ്രവർത്തിയിലും സ്ഥാനത്തും ഉറച്ചുനിൽക്കാൻ ഇവർക്കാകുന്നില്ല. സാമാന്യമല്ലാത്ത പരിശ്രമങ്ങളുംസാമർത്ഥ്യങ്ങളും ഇവർക്കുണ്ട്. പെട്ടെന്നുള്ള വിരസതയിൽ മനം മടുക്കുന്ന സ്വഭാവം ഇവർക്കുണ്ട്. അധികംപേരും നാടും വീടും കുടുംബവും വിട്ട് അന്യദേശവാസികളായിരിക്കും.


 വിവാഹ ജീവിതത്തിൽ തികഞ്ഞ സംതൃപ്തിയും സൗഭാഗ്യവും ഉണ്ടാകും.സാധു സ്വഭാവമുള്ള ഭാര്യമാരെയായിരിക്കും ഇവർക്ക് ലഭിക്കുന്നത്. രേവതിനാളുകാരുടെ സദാചാര ജീവിതത്തിന് പറയത്തക്ക തകരാറൊന്നും സംഭവിക്കാറില്ല.രേവതിനാളുകാരുടെ സ്വഭാവം അറിഞ്ഞു പ്രവർത്തിക്കാൻ കഴിയാത്ത ഭാര്യമാരാണ് എത്തുന്നതെങ്കിൽ കുടുംബജീവിതം തികഞ്ഞ പരാജയത്തിൽ എത്തിച്ചേരും. 

ജയപരാജയങ്ങൾ മാറിമാറി ഇവർക്ക് അനുഭവപ്പെടുന്ന ഒരു ജീവിതമാണ് രേവതി നക്ഷത്രക്കാർക്കുളളത് . 22വയസ്സിനുമേലാണ് ഒരു ജീവിതം ആരംഭിക്കുന്നത്. 27 വയസ്സു മുതൽ ഇവരുടെ സ്വപ്രയത്നത്താൽ അൽപം ചില പുരോഗതിഉണ്ടാകുമെങ്കിലും 50 വയസ്സിനു ശേഷം മാത്രമേ ന്യായമായ ഒരു ജീവിതവും അതിനുള്ള മാർഗ്ഗവും വന്നു ചേരുകയുള്ളൂ. ആരോഗ്യത്തെക്കുറിച്ച് കാര്യമായ ചിന്തഇവർക്കില്ല. പനി, നീരിളക്കം, പീനസം, ശിരസിലെരോഗങ്ങൾ, ദന്തരോഗം, എന്നിവ ഇവരെ വിഷമിപ്പിക്കും.


രേവതി നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾ സുന്ദരികളും സത്ഗുണ സമ്പന്നകളുമായിരിക്കും. ഭംഗിയുള്ള  മുഖവും അവയവഘടനയും എന്തും ചെയ്യാനുള്ള ആരോഗ്യവും ഉണ്ടായിരിക്കും.അല്പം അഹങ്കാരിയാണെന്നു തോന്നുമെങ്കിലും വാസ്തവത്തില്‍ ഭീരുവാണ് . തികഞ്ഞ ധർമ്മബോധം  ഈശ്വര ചിന്ത, വ്രതാനുഷ്ഠാനം എന്നിവ ഇവരുടെ പ്രത്യേകതകളാണ്.മാന്യമായ  സംസാരശീലമാണ് ഇവരുടേത്.  ഭർതൃഭാഗ്യവും സന്താനസൗഖ്യവും അനുഭവിക്കാനുള്ള യോഗമുണ്ട്.രഹസ്യം സൂക്ഷിക്കുക ഇവരെ സംബന്ധിച്ച് ശ്രമകരമാണ്.ആരെയും ഇവര്‍ കണ്ണുമടച്ച് വിശ്വസിക്കുകയുമില്ല.യൗവ്വനം മുതല്‍ പരാശ്രയമില്ലാതെ പ്രവൃത്തികളില്‍ ഏര്‍പ്പെടും. അതുമൂലം, വളരെ ഉയര്‍ച്ചയിലെത്താം.

Previous Post Next Post