ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമായാ രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്ഥിരചിത്തരും സൗന്ദര്യമുള്ളവരുമായിരിക്കും. വാത്സല്യം, സ്നേഹം, ദയ, പരോപകരാപ്രവണത , മുഖശ്രീ എന്നീ ഗുണങ്ങൾ രോഹിണി നക്ഷത്രക്കാർക്കുണ്ട് രോഹിണി നക്ഷത്രക്കാർ പൊതുവേ പൊക്കം കുറഞ്ഞ് തടിച്ച ശരീര പ്രകൃതക്കാരാണ്
തൊഴിലിലും വ്യാപാരങ്ങളിലും ഇവർക്ക് ശോഭിക്കാൻ കഴിയും. അവയിലൊക്കെ കൂടെക്കൂടെ പലമാറ്റങ്ങളും വന്നുചേരും. മാതൃഭക്തി കൂടുതലുള്ള രോഹിണിക്കാരന് പിതാവിൽ നിന്നുള്ള ഗുണാനുഭവങ്ങൾ വളരെ കുറഞ്ഞ കാണുകയുള്ളൂ.
18-36 വയസ്സിനിടയിൽ രോഹിണി നക്ഷത്രജാതകൾക്ക് പലവിധത്തിലുള്ള ദുർഘടങ്ങളെയും വ്യതിയാനങ്ങളേയും നേരിടേണ്ടതായി വരും. എന്നാലും അവരുടെ ജീവിതത്തിന്റെ മദ്ധ്യത്തിലും അന്ത്യത്തിലും വളരെ സുഖം അനുഭവിക്കുന്നവരായിട്ടാണ് കണ്ടുവരുന്നത്.
മുൻകൂട്ടി നിശ്ചയിച്ച ഒരു ലക്ഷ്യവും ഇവർക്ക് ഉണ്ടായിരിക്കില്ല. പല പ്രവൃത്തികളിലും ഇവർ വിജയിക്കുമെങ്കിലും സ്വഭാവം ശരിയല്ലാതെ വരുന്നതുകൊണ്ടും സ്വതന്ത്രചിന്ത കൂടുതൽ ആയതുകൊണ്ടും ഒരു സ്ഥാനത്തും സ്ഥിരമായി ഇരിക്കാൻ ഇവർക്കാവില്ല
ഒരാളുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാൻ ഇവർക്ക് എളുപ്പത്തിൽ കഴിയും. മുൻകൂട്ടി കാര്യങ്ങൾ കണ്ടെത്താനും ഇവർക്ക് കഴിയും . എന്നാൽ സ്വന്തം കാര്യങ്ങളെ കണ്ടത്തി സ്ഥിരമായ ഒരു ലക്ഷ്യത്തെ മുൻനിർത്തി പ്രവർത്തിക്കാൻ ഇവർക്കാവില്ല
രോഹിണി നക്ഷത്രക്കാർ. സത്യവും ആത്മാർത്ഥതയും ഇവർക്കുണ്ടെങ്കിലും സഹനശക്തിയും ക്ഷമാശീലവും ഇവരിലില്ല. ഒരാളെ അതിരറ്റ് സ്നേഹിക്കുന്നതു പോലെ വെറുക്കാനും എന്ത് ഉപദ്രവം ചെയ്യാനും ഇവർ മടിക്കില്ല.
രോഹിണി നക്ഷത്രക്കാർക്ക് എപ്പോഴും ചെലവ് കൂടുന്നതായി കാണുന്നത്.അതിനു കാരണം വരവു ചെലവുകളെ പരിഗണിക്കാതെ സ്വന്തം സുഖങ്ങൾക്കായി ധാരാളിത്തം കാണിക്കുന്നതു കൊണ്ടാണ്.
ഒരു നിശ്ചിത പാതയിലൂടെ വളരെ ശ്രദ്ധയോടെ സഞ്ചരിച്ചായിരിക്കണം ഉന്നതിയിൽ എത്തേണ്ടത്. മറ്റൊരാളിൽ വിശ്വാസമർപ്പിച്ച് ചുമതലകൾ നൽകരുത്. സഹരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചാൽ വളരെ കരുതലോടെ ആയിരിക്കണം പെരുമാറേണ്ടത്.രോഹിണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്കും മുകളിൽ പറഞ്ഞ അനുഭവങ്ങളും ലക്ഷണങ്ങളും ഉണ്ടാകും.
രോഹിണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സൗന്ദര്യവതികളും ആകർഷണീയമായ ശരീരവടിവും ഉള്ളവരാണ് . അഡംബരമായി അണിഞ്ഞു ഒരുങ്ങാനും സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ച് സുന്ദരികൾ ആകാനും താൽപര്യം ഉള്ളവരാണെങ്കിലും മറ്റു തരത്തിലുള്ള സ്വഭാവദൂഷ്യം ഇവരിൽ കാണുകയില്ല
കുടുംബാംഗങ്ങളുടെ സ്നേഹവാത്സല്യങ്ങൾക്ക് ഇവർ പാത്രീഭവിക്കും. ക്ഷിപ്രകോപവും ക്ഷിപ്രപ്രസാദവും ഇവരിൽകാണുന്നു. നല്ല ഭർത്താവിനെയും സന്താനങ്ങളെയും ഇവർക്ക് ലഭിക്കും .ഗൃഹജീവിതത്തിൽ പരാജയമുണ്ടാകില്ല.
ഇടവം രാശിയുടെ മദ്ധ്യത്തായി ഒറ്റക്കാലിന്റെ ആകൃതിയിൽ നാൽപ്പത്തിരണ്ട് നക്ഷത്രങ്ങളുടെ കൂട്ടമായാണ് രേഹിണി നക്ഷത്രത്തെ കാണുന്നത്.രാഹു, ശനി, കേതു എന്നീ ദശാകാലങ്ങൾ ഇവർക്ക് പൊതുവേ അശുഭ ലക്ഷണങ്ങളെയും ദോഷ ഫലങ്ങളെയും നൽകും.ഈ കാലങ്ങളിൽ ഇവർ വിധിപ്രകാരമുള്ള ദോഷപരിഹാരങ്ങൾ ചെയ്യണം. ചന്ദനനിറം, വെള്ളനിറം എന്നിവ രോഹിണി നക്ഷത്രക്കാരുടെ ഇഷ്ടപ്പെട്ട നിറങ്ങളാണ്
ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
രോഹിണി നക്ഷത്രം | |
വൃക്ഷം | ഞാവല്‍ (Syzygium cumini) |
മൃഗം | നാല്‍ പാമ്പ് |
പക്ഷി | പുള്ള് |
ദേവത | ബ്രഹ്മാവ് |
ഗണം | മാനുഷ്യഗണം |
യോനി | സ്ത്രീയോനി |
ഭൂതം | ഭൂമി |