കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണപ്പെടുന്നു ഒരു ചെറു വൃക്ഷമാണ് ആത്ത , ഇതിനെ ആത്തിച്ചക്ക , സീതപ്പഴം , അമൃതക്കായ , ആത്തിമരം തുടങ്ങിയ പല പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു . Sugar Apple, Custard Apple, Sweetsop തുടങ്ങിയ പേരുകളിൽ ഇംഗ്ലീഷിൽ അറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം Annona squamosa എന്നാണ് .
Sugar Apple വിവിധ ഭാഷയിലുള്ള പേരുകൾ .
Common name : Sugar Apple, Custard Apple, Sweetsop . Malayalam : Aathi, Aatha, Aathachakka, Amruthakkai, Seethappazham, Sitaphalam, Attachaka . Tamil : Seetha maram . Hindi : Sharifa : Telugu : Sitaphalamu . Kannada : Sita Phal . Marathi : Sitaphal . Bengali : Ata fol . Sanskrit : Sitaphalam . Botanical name : Annona squamosa . Family : Annonaceae (sugar apple family).
ആത്ത അഥവാ സീതപ്പഴം എവിടെ വളരുന്നു .
കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണപ്പെടുന്നു .തമിഴ്നാട് ,ഉത്തർപ്രദേശ് , ആസ്സാം എന്നിവടങ്ങളിൽ ആത്ത കൃഷിചെയ്യപ്പെടുന്നു . കൂടാതെ ബംഗ്ലാദേശ് ,പാകിസ്ഥാൻ ,കൊളംബിയ ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു .ആത്തയുടെ കുടുംബത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് സീതപ്പഴമാണ് . ഈ സസ്യം വിദേശിയാണ് .പോർച്ചുഗീസുകാരാണ് ആത്തമരം ഇന്ത്യയിൽ എത്തിച്ചത് .
ആത്തമരം പ്രത്യേകതകൾ .
3 മുതൽ 6 മീറ്റർ ഉയരത്തിൽ വളരുന്ന ശിഖരങ്ങളോടു കൂടിയ ഒരു ചെറു വൃക്ഷമാണ് ആത്ത . ഇവയുടെ ഇലകൾ ഏകാന്തരമായി വ്യന്യസിച്ചിരിക്കുന്നു . ഇലകൾക്ക് 11 സെ.മി നീളവും 2.5 സെ.മി വീതിയുമുണ്ടാകും . ഇലകളുടെ രണ്ടറ്റവും കൂർത്തിരിക്കും .
മാങ്ങയോളം വലിപ്പമുള്ള ഇവയുടെ ഫലങ്ങൾ ആദ്യം പച്ചനിറത്തിലാണ് കാണപ്പെടുന്നത് . പഴുതുകഴിയുമ്പോൾ നിറവ്യത്യാസം ഉണ്ടാകും .അനേകം മുന്തിരിപ്പഴങ്ങൾ ഞെക്കിഞെരുക്കി വച്ചതുപോലെയാണ് ആത്തപ്പഴത്തിന്റെ പുറമെയുള്ള രൂപം . ഫലത്തിന്റെ ഉള്ളിലെ മാംസളമായ ഭാഗത്തിന് മധുരവും നേരിയ പുളിപ്പും ചേർന്ന രുചിയാണ് .
ആത്തപ്പഴത്തിൽ ഇരുമ്പ് , മാംസ്യം ,കൊഴുപ്പ് ,കാൽസ്യം ,തയാമിൻ ,വൈറ്റമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു .ഫലത്തിനുള്ളിലെ വിത്തിന് കറുപ്പുകലർന്ന തവിട്ടുനിറമാണ് . വിത്തുവഴിയാണ് സ്വാഭാവിക പുനരുത്ഭവം നടക്കുന്നത് . ഇതിന്റെ തടിക്ക് ഈടും ബലവും വളരെ കുറവാണ് . അതിനാൽ തന്നെ വിറകിനല്ലാതെ മറ്റൊന്നിനും ഇതിന്റെ തടി കൊള്ളില്ല .
സീതപ്പഴം ഒരു വിഷസസ്യമാണോ .
സീതപ്പഴം ഭക്ഷിക്കാൻ സ്വാദിഷ്ടമാണെങ്കിലും ഇതിന്റെ ഉള്ളിലെ വിത്തിന് വിഷമുണ്ട് ,കൂടാതെ ആത്തമരത്തിന്റെ തൊലിയിലും ,വേരിലും ഇലയിലും വിഷാംശം അടങ്ങിയിരിക്കുന്നു . ആത്തയുടെ വിത്ത് അധിക അളവിൽ ഉള്ളിൽ കഴിച്ചാൽ അന്നപഥത്തിലെ ആന്തരകലകൾക്ക് വീക്കമുണ്ടാകും.വിത്തിന്റെ പൊടി കണ്ണിൽ വീണാൽ നേത്രപടലത്തിന് വീക്കമുണ്ടാകുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യും .
ആത്തയുടെ തൊലിയും വേരുംഉള്ളിൽ കഴിച്ചാൽ ശക്തമായ വയറിളക്കമുണ്ടാകും.ആത്തയുടെ തൊലി ചില കീടനാശിനികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു .ഇതിന്റെ തൊലി മത്സ്യത്തിന് വിഷമാണ് . തൊലി അരച്ച് വെള്ളത്തിൽ കലക്കിയാൽ മീൻ ചാകും. ആത്തയുടെ കുരുവോ ,വേരോ ,ഇലയോ ഉള്ളിൽ കഴിച്ചാൽ ആദ്യം ഛർദ്ദിപ്പിക്കണം . ഇതിന്റെ തീക്ഷ്ണ സ്വഭാവം ശമിപ്പിക്കുന്നതിനു വേണ്ടി സ്നിഗ്ധ -ശീത ഗുണങ്ങളുള്ള നെയ്യോ ,പാലോ ഉള്ളിൽ കഴിക്കണം . ആത്ത പല തരമുണ്ട് "Annona squamosa" എന്ന ശാസ്ത്രീയനാമത്തിലുള്ള ആത്തയെക്കുറിച്ചാണ് ഇവിടെ പറഞ്ഞത് .
ALSO READ : ആത്ത . രാമപ്പഴം ഔഷധഗുണങ്ങൾ
ആത്തയിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ ഏതൊക്കെയാണ് .
ആത്തയുടെ കുരുവിൽ ഒരിനം എണ്ണയും വിഷസ്വഭാവമുള്ള റെസിനും അടങ്ങിയിട്ടുണ്ട് . ഇലയിലും വിത്തിലും ക്രിസ്റ്റലീയ ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു . ആത്തയുടെ ഇലയിലും വേരിലും ,തൊലിയിലും ഹൈഡ്രോസയനിക് അമ്ലം അടങ്ങിയിരിക്കുന്നു .
ആത്തയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണ് .