തിരുവാതിര നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ | Thiruvathira Nakshatra phalam

തിരുവാതിര നക്ഷത്രഫലം,തിരുവാതിര നക്ഷത്രഫലം 2023,തിരുവാതിര നക്ഷത്ര ഫലം,തിരുവാതിര,തിരുവാതിര നക്ഷത്രം,തിരുവാതിര നക്ഷത്രം 2023,തിരുവാതിര നക്ഷത്രം -പൊതുവായ സ്വഭാവ സവിശേഷതകള്‍,നക്ഷത്രഫലം,നക്ഷത്രഫലം 2023,നക്ഷത്ര സ്വഭാവം,പൊരുത്തം,വേദിക് അസ്റ്റ്രൊറ്റൈംസ്,വാരഫലം,ലോട്ടറി എടുത്താൽ അടിക്കും ഉറപ്പ്,പ്രവചനം,ജ്യോതിഷം,ജ്യോതിഷൻ,കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്,#പുതുവർഷഫലം,#കർക്കിടകംരാശി,കലിയുഗ ജ്യോതിഷൻ,#2023പുതുവർഷഫലം,#കർക്കിടകംരാശി2023,astrology malayalam,nakshatra phalam,thiruvathira nakshatra phalam 2023,thiruvathira,thiruvathira nakshtraphalam,thiruvathira nakshtraphalam 2023,thiruvathira nakshatra,thiruvathira nakshatra phalam 2021,thiruvathira nakshathra phalam,thiruvathira nakshtra,thiruvathira nakshathra 2023,thiruvathira phalam,thiruvathira nakshathra falam august september,thiruvathira phalam 2021,thiruvathira nakshtraphalam july 2023,thiruvathira nakshtraphalam june 2023,nakshathra phalam


തിരുവാതിര നക്ഷത്രക്കാരിൽ അധികം പേരും പൊതുവെ ഗർവ്വിഷ്ഠന്മാരും ഉപകാരസ്മരണ ഇല്ലാത്തവരുമാണ് . ചിലർ ചപല സ്വഭാവക്കാരായും സ്ത്രീജിതന്മാരുമായി കാണുന്നുണ്ട്. സ്നേഹിതർക്ക് എന്തു സഹായം ചെയ്യാനും മടിയില്ലാത്തവരാണ് ഇവർ.ഈ ജാതകന് ഏതു വിഷയം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്.പല വിഷയത്തിലും  വിജ്ഞാനം നേടാൻ ഇവർക്ക് കഴിയും.ഈ നാളിൽ ജനിച്ചവരിൽ ചിലർ ശാസ്ത്രവിഷയങ്ങളിൽ തല്പരരോ ശാസ്ത്രജ്ഞരോ ആയി കാണാം.

ഇവർ പൊതുവെ  സഞ്ചാരശീലരാണ് ചിലർ. സ്വന്തംവീടും കുടുംബവും വിട്ട് അന്യദേശത്ത് താമസിക്കാൻ ഇവർക്ക് ഒരു വൈമനസ്യവും ഉണ്ടാവുകയില്ല.അന്യരുമായുള്ള ഇടപെടലിൽ കൂടുതൽ താല്പര്യം കാണിക്കും. ചിലർരസികന്മാരായി കാണപ്പെടുന്നുണ്ട്.ഇവർ ഏകാന്തതയെ ഇഷ്ടപ്പെടുന്നവരല്ല .അന്യരുടെ മുന്നിൽ തലകുനിക്കുന്ന സ്വാഭാവം ഇവർക്കില്ല. അതുകൊണ്ടുതന്നെ ഇവരുടെ പുരോഗതിക്കും പലപ്പോഴും തടസ്സങ്ങൾ ഉണ്ടാകാറുണ്ട്.


 തിരുവാതിര നാളുകാർ ഒന്നിലും മുറുകെപ്പിടിച്ച് മുന്നോട്ട് ജീവിതം നയിക്കുന്നവരല്ല. തൊഴിൽപരമായ പല മാറ്റങ്ങളും ഇവർക്കുണ്ടാകും. 31-42 വയസ്സിനുള്ളിലാണ് ഇവർക്ക്  ജീവിതത്തിലെ നല്ലകാലം ആരംഭിക്കുന്നത്.

നേരത്തെ വിവാഹിതരായാൽ അഭിപ്രായ ഐക്യമില്ലാതെയോ മറ്റേതെങ്കിലും കാരണം കൊണ്ടോ നിശ്ചയമായും വേർപെട്ടു താമസിക്കും. വാതം, ഹൃദ്രോഗം, ദന്തരോഗം ഇവ മൂലം വലിയ ദുരിതമനുഭവിക്കാൻ തിരുവാതിരക്കാർക്ക് ഇടവരും.ഈ ജീവിതവൈഷമ്യങ്ങളൊന്നും പ്രകടിപ്പിക്കാതെ ആയിരിക്കും പൊതുജനമദ്ധ്യത്തിൽ ഇവർ പ്രത്യക്ഷപ്പെടാറുള്ളത്.


തിരുവാതിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾകൾ സ്വാഭാവഗുണവും ശാന്തതയും ഉള്ളവർ ആണെങ്കിലും അന്യരുടെ കുറ്റം  കണ്ടുപിടിക്കുകയും അതിനെപ്പറ്റി വാചാലമാവുകയും ചെയ്യുന്നവരാണ്.ചില സ്ത്രീകൾ നല്ല വിദ്യാസമ്പന്നകളായി കാണുന്നുണ്ട്.മിക്കവാറും, താമസിച്ചുള്ള വിവാഹമായിരിക്കും ഇവർക്ക് നടക്കുക. ജീവിതപങ്കാളികളിൽ നിന്നോ അയാളുടെ ബന്ധുക്കളിൽ നിന്നോ സംതൃപ്തികരങ്ങളായ അനുഭവമുണ്ടാകില്ല.  ചില സ്ത്രീകൾക്ക് ഭർതൃനാശമോ ഭർതൃപരിത്യാഗമോ ഉണ്ടാകും.

കഫ-പിത്ത രോഗങ്ങളാൽ വിഷമിക്കുന്നർ ആയിരിക്കും തിരുവാതിരക്കാരികൾ .ആർത്തവദൂഷ്യം, രക്തക്കുറവ്, ഗർഭാശയരോഗം ഇവയേതെങ്കിലും ഇവരെ ശരിക്കും ശല്യം ചെയ്യാം

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
തിരുവാതിര നക്ഷത്രം
വൃക്ഷം കരിമരം (Diospyros ebenum)
മൃഗം ശ്വാവ്
പക്ഷി ചെമ്പോത്ത്
ദേവത ശിവൻ
ഗണം മാനുഷ്യഗണം
യോനി പുരുഷയോനി
ഭുതം ജലം

Previous Post Next Post