ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
തൃക്കേട്ട നക്ഷത്രം | |
വൃക്ഷം | വെട്ടി (Aporusa lindleyana) |
മൃഗം | കേഴമാൻ |
പക്ഷി | കോഴി |
ദേവത | ഇന്ദ്രൻ |
ഗണം | ആസുര ഗണം |
യോനീ | പുരുഷയോനീ |
ഭൂതം | വായൂ |
തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് മുന്‍കോപവും, എടുത്തു ചാട്ടവും, വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വഭാവവും ഉണ്ടായിരിക്കും .മുൻകോപികളാണ് കേട്ട നക്ഷത്രക്കാരിലധികവും.എങ്കിലും ആരെയും വഞ്ചിക്കാനോ കുടുക്കിലാക്കാനോ ഇവർ പരിശ്രമിക്കുന്നില്ല.ഒരു കാര്യവും ആലോചിച്ചു തീരുമാനിക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. മനസ്സില്‍ വരുന്നകാര്യം ഉടനെ തന്നെ മറ്റുള്ളവരോടു പറയാന്‍ ഇവര്‍ക്കു വലിയ ധൃതിയാണ്. ഈ സ്വഭാവം ഇവരെ പലതരത്തിലുള്ള അബദ്ധങ്ങളിലും അകപ്പെടുത്തുകയും ചെയ്യും. അതുപോലെ മനശക്തിയും തന്റേടവും കുറവായിരിക്കും. കാഴ്ചയിൽ വലിയ ധീരന്മാരായി തോന്നുമെങ്കിലും ഇവരെ സൂക്ഷമമായി പഠിച്ചാല്‍ ഇവരുടെ മനസ്സിന്റെ കട്ടിയില്ലായ്മ മനസിലാക്കാൻ കഴിയും.ഇവരുടെ വിവാഹ ജീവിതം പൊതുവെ തൃപ്തികരമായിരിക്കും.
മറ്റുള്ളവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലങ്കിലും ഇവരുടെ പെരുമാറ്റം ക്രൂരംപോലെ തോന്നും. ധൃതിയും, മുന്‍കോപവും,ഇങ്ങനെ തോന്നുക.അധികമായി സംസാരിക്കുകയും മറ്റുള്ളവരെ തള്ളിപ്പറയുകയും ചെയ്യും. നാവില്‍ വരുന്നത് വിളിച്ചു പറയുക എന്നതും ഇവരുടെ ഒരു സ്വഭാവമാണ് .എത്ര വേണ്ടപ്പെട്ടവരായാലും തനിക്കിഷ്ടമില്ലാത്തതു കണ്ടാല്‍ ഉടന്‍തന്നെ എതിര്‍ക്കുകയും ചെയ്യും ഈ സ്വഭാവം മൂലം ഇവര്‍ക്ക് ധാരാളം ശത്രുക്കള്‍ ഉണ്ടാകും. ഏതു കാര്യവും വളരെ ആലോചിച്ചുമാത്രമേ ഒരു തീരുമാനത്തിലെത്താവൂ. അല്ലെങ്കിൽ ദുഷ്ഫലങ്ങളുണ്ടാകും.ആലോചിച്ചു പ്രവർത്തിച്ചാൽ ഏറ്റവും ഗുണവും കീർത്തിയുമുണ്ടാകുമെന്നു മാത്രമല്ല, അതിനെ എതിർക്കാനോ തോല്പിക്കാനോ മറ്റാർലക്കും കഴിയുകയുമില്ല.
18 വയസ്സിനുമേൽ സ്വതന്തമായ ഒരു ജീവിതചര്യയാണ് അനുഭവപ്പെടുന്നത്.18-നും 26-നും മധ്യേ പല പ്രകാതരത്തിലുള്ള കഷ്ടതകളുണ്ടാകാം.27 വയസ്സിനുമേൽ പുരോഗതി ഉണ്ടാകുമെങ്കിലും ഒരു പൂർണ്ണത കൈവരിക്കുകയില്ല.ഏകദേശം 50 വയസ്സുവരെ തൃക്കേട്ട നക്ഷത്രജാതർക്ക് യോജിച്ച തരത്തിലുള്ള ഒരു ഗുണാവസ്ഥഉണ്ടാകുന്നില്ലെന്ന് കാണുന്നു.50വയസ്സിനു മേലായിരിക്കും ന്യായമായ വിജയപ്രതീക്ഷയും നേട്ടങ്ങളും ജീവിതത്തിൽ വന്നെത്തുന്നത്.ബന്ധുക്കളെ കൊണ്ട് ഇവര്‍ക്ക് വലിയ ഉപകാരങ്ങളോന്നും ലഭിക്കാറില്ല. സ്വന്തം പരിശ്രമങ്ങള്‍ കൊണ്ടു മാത്രമെ ഇവർക്ക് മുന്നേറാന്‍ കഴിയുകയുള്ളു .
തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചയാൾക്ക് ഒന്നാമത്തെ വയസ്സിലും നാലാമത്തെ വയസ്സിലും ഉദരരോഗമോ ,നേത്രരോഗമോ ഉണ്ടാകാം .ഏഴാമത്തെ വയസിൽ പട്ടിയുടെ കടിയേൽക്കും.13 മുതൽ 16 വയസുവരെ ഉഷ്ണത്താലുമുള്ള ചില രോഗങ്ങൾ ഉണ്ടാകാം .30 വയസിൽ ഉദരസംബന്ധമായ രോഗങ്ങൾ വരാം .50 വയസിൽ വ്രണം, കണ്ണിന്റെ അസുഖം ഇവകളുടെ ദുരിതഫലങ്ങൾ അനുഭവിക്കണം.
ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് ഈ ഫലങ്ങൾ ഉണ്ടാകുമെങ്കിലും പല ദുരനുഭവങ്ങളും കൂടി ഉണ്ടാകാം.ജീവിത സൗഭാഗ്യങ്ങൾ കുറഞ്ഞിരിക്കും. ദാമ്പത്യജീവിതം ഏറിയ പങ്കും ശിഥിലാവസ്ഥയിലായിരിക്കും കടന്നുപോവുക. ഒന്നുകിൽ സന്താനസൗഭാഗ്യം ഇല്ലായ്മ,അല്ലെങ്കിൽ സന്താനമരണം, തുടങ്ങിയവകളിൽ ഏതെങ്കിലും ഭാവങ്ങൾ കൊണ്ടുള്ള മനോദുഃഖവും ജീവിതത്തിൽ അനുഭവിക്കേണ്ടിവരും.ആരോഗ്യപരമായും നല്ല അനുഭവങ്ങൾ കുറഞ്ഞിരിക്കും.മനസ്സ് എപ്പോഴും ദുഃഖാവസ്ഥയിലാണ് പലരിലും അനുഭവപ്പെടുന്നത്.ഇവർക്ക് ഗർഭാശയ സംബന്ധമായ രോഗങ്ങൾ ഇവർക്കുണ്ടാകും.
തൃക്കേട്ട നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ ബന്ധുക്കള്‍ക്ക് ദോഷം ഉണ്ടാക്കും എന്ന് ശാസ്ത്രങ്ങള്‍ പറയുണ്ട്. മുഹൂര്‍ത്ത ചിന്താമണി എന്ന ഗ്രന്ഥം അനുസരിച്ച് തൃക്കേട്ടയെ 10 ഭാഗങ്ങളായി വിഭജിച്ച് ഒന്നാം ഭാഗത്തില്‍ ജനിച്ചാല്‍ അമ്മയുടെ അമ്മയ്ക്കും, രണ്ടാം ഭാഗത്തില്‍ ജനിച്ചാൽ അമ്മയുടം അച്ഛനും, മൂന്നാം ഭാഗത്തില്‍ ജനിച്ചാൽ അമ്മാവനും, നാലാം ഭാഗത്തില്‍ ജനിച്ചാൽ അമ്മയ്ക്കും, അഞ്ചാം ഭാഗത്തില്‍ ജനിച്ചാൽ തനിക്കും, ആറാം ഭാഗത്തില്‍ ജനിച്ചാൽ കുടുംബത്തിനും, ഏഴാം ഭാഗത്തില്‍ ജനിച്ചാൽ കുലത്തിനും, എട്ടാം ഭാഗത്തില്‍ ജനിച്ചാൽ ചേട്ടനും, ഒമ്പതാ ഭാഗത്തില്‍ ജനിച്ചാൽ ശ്വശുരനും, പത്താം ഭാഗത്തില്‍ ജനിച്ചാൽ എല്ലാത്തിനെയും നശിപ്പിക്കുമെന്നും പറയുന്നു.
തൃക്കേട്ട നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ
ഏകദേശം 93 വയസ്സുവരെയെങ്കിലും ഈ നക്ഷത്രക്കാർ ജീവിച്ചിരിക്കും. ശുക്രൻ, ചന്ദ്രൻ,രാഹു എന്നീ ദശാകാലങ്ങൾ ദോഷങ്ങളെ നൽകുന്നുതുകൊണ്ട് പരിഹാരമായ വിധികർമ്മങ്ങൾ ചെയ്യുന്നത് ഉത്തമം. കേട്ട, രേവതി, ആയില്യം എന്നീ നക്ഷത്രങ്ങൾവരുന്ന ദിവസങ്ങളിൽ ക്ഷേത്രദർശനവും പൂജാദികർമ്മങ്ങളും അനുഷ്ഠിക്കുന്നത് ഗുണം ചെയ്യും.ബുധനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ ചെയ്യുന്നതും, രാശ്യാധിപനായി കുജനെ പ്രീതിപ്പെടുത്തി പൂജകൾ ചെയ്യുന്നതും ജാതകന്റെ ദോഷങ്ങൾ തീർക്കാൻ ഉപകരിക്കും.കുജൻ സ്ഥിതിയനുസരിച്ച് സുബ്രഹ്മണ്യപൂജയോ കാളീപൂജയോ ചെയ്യുന്നതും ഏറെ ഉത്തമമാണ്. പച്ച, ചുവപ്പ്, എന്നീ നിറങ്ങളാണ് കേട്ട നക്ഷതക്കാർക്ക് അനുയോജ്യമായത്.