സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ പ്രായമാകുമ്പോള്‍ കണ്ടുകണ്ടുവരുന്ന രോഗമാണ് അറിയാതെ മൂത്രം പോകുന്നത് .തുമ്മുമ്പോഴോ ,ചുമയ്ക്കുമ്പോഴോ ,വ്യായാമം ചെയ്യുമ്പോഴോ ഒക്കെ മൂത്രചോർച്ച ഉണ്ടാകാം . പുരുഷന്മാരേക്കാള്‍ കൂടുതൽ സ്ത്രീകളില്‍ ഈ പ്രശ്നം കണ്ടു വരുന്നു. ചിലപ്പോള്‍ ചെറുപ്പക്കാരികളായ സ്ത്രീകളിലും ഇത് കണ്ടു വരുന്നു. യൂറിന്‍ ഇന്‍കണ്‍സിസ്റ്റന്‍സ് എന്നാണ് ഈ രോഗത്തിനെ അറിയപ്പെടുന്നത്.പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ വീക്കം, മൂത്ര സഞ്ചിക്ക് ഉണ്ടാകുന്ന ബലക്കുറവ്.മൂത്രനാളിയിലും മൂത്രസഞ്ചിയിലും വൃക്കകളിലും ഉണ്ടാകുന്ന അണുബാധ,അമിതവണ്ണം .എന്തെങ്കിലും അപകടത്തെ തുടര്‍ന്നോ പ്രസവത്തെ തുടർന്നോ പെല്‍വിക് ഫ്ളോര്‍ പേശികള്‍ക്ക് സംഭവിക്കുന്ന ക്ഷതം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഈ രോഗമുണ്ടാകാം
വറുത്ത കാരെള്ള് 15 ഗ്രാം വീതം അരച്ചു പാലിലോ വെള്ളത്തിലോ കലക്കി കുറച്ചുദിവസം പതിവായി കഴിക്കുക . അറിയാതെ മൂത്രം പോകുന്നത് മാറും
വലിയ കടലാടിവേര് അരച്ച് പാലിൽ ചേർത്ത് പതിവായി കഴിക്കുക അറിയാതെ മൂത്രം പോകുന്നത് മാറും
നിലപ്പനക്കിഴങ്ങ്,തൃണപഞ്ചമൂലം,ശതാവരിക്കിഴങ്ങ്,മീനങ്ങാണി,വെൺകുറിഞ്ഞിവേര്, ചെറുവഴുതിനവേര്,ഓരിലവേര്, ഓരിലത്താമരക്കിഴങ്ങ്, താർതാവൽവേര്, തേറ്റാമ്പരൽ എന്നിവ 4½ ഗ്രാം വീതവും,കല്ലൂർവഞ്ചിവേര്, ഞെരിഞ്ഞിൽ എന്നിവ 30 ഗ്രാം വീതവും ചതച്ച് 2 ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് അരലിറ്ററാക്കി വറ്റിച്ച് 125 മില്ലി കഷായവും അത്രയും പാലും ചേർത്ത് കുറുക്കി പാലിന്റെ അളവിലാകുമ്പോൾ വാങ്ങി പഞ്ചസാര ചേർത്ത് കഴിക്കുക .മൂത്ര സംബന്ധമായ എല്ലാവിധ രോഗങ്ങളും മാറും
ചെമ്പകത്തിന്റെ വേര് കഷായമാക്കി കുറച്ചുദിവസം പതിവായി കഴിക്കുക
ചെറുപയറ് കഷായം വച്ച് എള്ളെണ്ണ ചേർത്ത് കുറച്ചുദിവസം പതിവായി കഴിക്കുക