ഉത്രാടം നക്ഷത്രം ഗുണദോഷ ഫലങ്ങൾ

 

Uthraadam Nakshatra Phalam,ഉത്രാടം നക്ഷത്രഫലം,ഉത്രാടം നക്ഷത്രഫലം 2023,പൂരാടം നക്ഷത്ര ഫലം,വിശാഖം നക്ഷത്രം 2023,ഉത്രാടം സ്ത്രീകളുടെ ഫലം,നക്ഷത്രഫലം,നക്ഷത്രഫലം 2023,പൂരാടം,#കർക്കിടകംരാശി,#കർക്കിടകംരാശി2023,വേദിക് അസ്റ്റ്രൊറ്റൈംസ്,ലോട്ടറി എടുത്താൽ അടിക്കും ഉറപ്പ്,കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്,ഇന്നത്തെ ജ്യോതിഷം,astrological,astrological life,malayalam jyothisham,malayalam astrology,kerala astrology,jyothisham,astrology,malayalam horoscope,astrological prediction,nakshatra phalam,uthradam nakshatra phalam 2023,uthradam,uthradam phalam,uthradam nakshatra,pooradam nakshatra phalam 2023,uthradam nakshatra phalam,moolam nakshatra phalam 2023,uthradam nakshatra phalam 2022,uthradam nakshathra phalam,uthradam nakshathra falam 2022,uthradam nakshathra bhalam malayalam,uthradam 2023,uthradam nakshathra bhalam malayalam 2021,nakshathra phalam,nakshthra phalam uthradam,uthradam 2023 nakshthra phalam
 

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
ഉത്രാടം നക്ഷത്രം
വൃക്ഷം പ്ലാവ് (Artocarpus heterophyllus)
മൃഗം കാള
പക്ഷി കോഴി
ദേവത വിശ്വദേവതകൾ
ഗണം മനുഷ്യഗണം
യോനി പുരുഷയോനി
ഭൂതം വായു

ആത്മാര്‍ത്ഥതയും ദീനാനുകമ്പയും ഇവരുടെ ഗുണങ്ങളാണ്‌.പൊതുവെ സംസ്ക്കാരമുള്ളവരാണ് ഇവർ.സൗമ്യമായ മുഖഭാവവും പെരുമാറ്റവും പ്രസന്നത, മൃദുവായ സംഭാഷണരീതി എന്നിവ ഇവരുടെ സ്വാഭാവങ്ങളാണ്.കഴിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാതെയും അവര്‍ക്ക്‌ നന്മചെയ്തും കഴിയാന്‍ ഇവര്‍ ആഗ്രഹിക്കുന്നു.ലളിതമായ വേഷവിധാനങ്ങൾകൊണ്ട് ഇവർ തങ്ങളുടെ കുലീനത വെളിവാക്കും.ആര്‍ഭാടങ്ങളില്‍ ഇവര്‍ക്ക്‌ താല്‍പര്യം കുറവായിരിക്കും.ബുദ്ധിശക്തി, സംസ്കാര സമ്പന്നത, ധാര്‍മികത എന്നിവ ഈ നക്ഷത്രക്കാരുടെ ലക്ഷണങ്ങളാണ്‌.ആരെയും അതിരുകടന്നു വിശ്വസിക്കുന്നവരല്ല ഉത്രാടം നക്ഷത്രക്കാർ.എങ്കിലും  ധാരാളം സുഹൃത്തുക്കളും അവരില്‍നിന്നുള്ള സഹായങ്ങളും ഇവര്‍ക്കുണ്ടാവും. 

സദാചാരബോധവും നല്ല സൗന്ദര്യവും ഉണ്ടായിരിക്കും.നീതിപുലർത്തും.കൂടുതൽ സന്മനോഭാവം പ്രകടിപ്പിക്കുന്നത് ചില്ലറ കുഴപങ്ങളും നഷ്ടവും ഉണ്ടാക്കും.ഇവരുടെ മുഖത്തോ അരയിലോ മറുക് ഉണ്ടായിരിക്കും. ചുവന്ന കണ്ണുകളുള്ളവരാണിവർ. തൃപ്തികരമായ ഒരു ദാമ്പത്യജീവിതമായിരിക്കും ഇവർക്കുണ്ടാകുന്നത്.സന്താനങ്ങൾ മുഖേന എപ്പോഴും മനഃപ്രയാസമുണ്ടാകുന്ന അനുഭവമായിരിക്കും.നടപ്പിലും ഭാവത്തിലും കുലീനത പ്രകടിപ്പിക്കുമെങ്കിലുംചിലർ തണ്ടന്മാരായിട്ടും കാണും.സ്വന്തം പ്രയത്നം കൊണ്ട് ജീവിക്കും.സഞ്ചാരപ്രിയരായ ഇവര്‍ അന്യദേശത്ത് താമസം സംജാതമാക്കും

.ഐശ്വര്യവും ഭർതൃസ്നേഹവും സൽസ്വഭാവവും ഉള്ള ഭാര്യമാരായിരിക്കും ഇവർക്ക് ലഭിക്കുന്നത്.എന്നാൽ ഭാര്യമാരുടെ ആരോഗ്യം അത്ര നല്ലതായിരിക്കില്ല.അർശ്ശസ്സ്, ഉദരരോഗം, രക്തവാതം, ഗർഭാശയരോഗം എന്നീ രോഗങ്ങൾ ഇവർക്കുണ്ടാകാം .കൂട്ടുകെട്ടിലും ഇടപാടുകളിലും ഈ നാളുകാർവളരെ ശ്രദ്ധിക്കണം. സ്വന്തക്കാരനായാലും ആത്മാർത്ഥതയില്ലാത്തവരുമായി ചങ്ങാത്തത്തിന് ശ്രമിക്കരുത്.സാധാരണയായി 28 മുതൽ 31 വയസ്സുകൾക്കുള്ളിൽ ദോഷകരമായ ചില സംഭവങ്ങൾ കുടുംബത്തിലും തനിക്കും ഉണ്ടാകുമെങ്കിലും 38 വയസ്സു കഴിഞ്ഞാൽ ഇവരുടെ ജീവിതത്തിൽ കാര്യമായ പുരോഗതിയുണ്ടാകും.

ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സന്ദർഭചിന്തയില്ലാതെ എന്തും പറയുന്ന സ്വാഭാവക്കാരാണ്.ആഡംബരരഹിതവും ദുരാഗ്രഹരഹിതവുമായ ജീവിതമാണ് ഇവരുടേത്.എങ്കിലും ദുശ്ശാഠ്യമുണ്ടായിരിക്കും.ഈശ്വരവിശ്വാസികളും പുണ്യകർമ്മങ്ങളിൽ താര്യവുമുള്ളവരാണ് ഈ സ്ത്രീകൾ. ചൈതന്യമാർന്ന കണ്ണുകൾ,അഗ്രം ഉയർന്ന നാസിക, വിശാലമായ നെറ്റി,നിരന്ന് ഭംഗിയായ പല്ലുകൾ, ,പൊക്കമുള്ള ശരീരം, മന്ദസ്മിതം തൂകുന്ന പ്രസന്നതയാർന്ന മുഖം എന്നിവ ഇവരുടെ ലക്ഷണങ്ങളാണ്.വിവാഹാനന്തരം ഭർത്താവിനെക്കൊണ്ട് മനോദുഃഖം അനുഭവിക്കാൻ ഇടവരും.

അവിട്ടം, പൂരുരുട്ടാതി, രേവതി, ധനുക്കൂറിൽ ഉത്രാടം ആദ്യപാദം, കർക്കിടക്കൂറിൽ പുണർതം അവസാനപാദം, പൂയം, ആയില്യം എന്നിവയും മകരക്കുറിൽ  ഉത്രാടം ഒടുവിലത്തെ മൂന്നു പാദങ്ങൾ, മകം, പൂരം,ഉത്രം ആദ്യപാദം എന്നിവയും ഉത്രാടം നക്ഷത്രത്തിന്റെ അനുകൂലമല്ലാത്ത നക്ഷത്രങ്ങളാണ്. ഈ നക്ഷത്രജാതരുമായുള്ള കൂട്ടുകെട്ടുകൾ ഗുണകരമല്ലാത്തതിനാൽ കഴിവതും അത് ഒഴിവാക്കുക.


Previous Post Next Post