ഉത്രം നക്ഷത്രജാതർ പെട്ടെന്ന് ക്ഷുഭിതരാകുന്ന പ്രകൃതക്കാരാണ്.ക്ഷമാശീലവും സഹനശക്തിയും ഇവർക്കില്ല. കോപാന്ധനായി എന്തെങ്കിലും കാട്ടിക്കൂ
ട്ടിയശേഷം പിന്നീട് പശ്ചാത്തപിക്കുന്ന പ്രകൃതമാണ്.ഉത്രത്തിൽ ജനിക്കുന്നവർ സാധാരണയായി സുഖജീവിതം നയിക്കുന്നവരായി കാണപ്പെടുന്നു.സൗന്ദ
ര്യവും സൗഭാഗ്യവും ഉള്ളവരായി കാണുന്നു. അതിരറ്റ ആത്മാർത്ഥതയും സ്വഭാവശുദ്ധിയും ഈശ്വരഭക്തിയും ഇവരുടെ ഗുണങ്ങളാണ്.മറ്റുള്ളവരെ സഹാ
യിക്കുന്നതും ബഹുജനഗുണകരമായ പ്രവൃത്തികൾ ചെയ്യുന്നതും ഇവർക്ക് വളരെ താല്പര്യമുള്ള കാര്യമാണ്.ചിലർക്ക് ചില കലാവാസന ഉണ്ടായിരിക്കും
ഏതു പ്രവൃത്തിയിലേർപ്പെട്ടാലും ഇവർ വിജയം കൈവരിക്കും. ഗൃഹജീവിതത്തിലും ദാമ്പത്യജിവിതത്തിലും സംതൃപ്തമായ അനുഭവങ്ങളുണ്ടാകും. പൊതുരംഗത്ത് പ്രവർത്തിച്ച് സൽപ്പേരുണ്ടാക്കും.പൊതുവെ പരിശ്രമ ശീലരാണിവർ. അധ്യാപകവൃത്തി, ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾ എന്നിവയിൽ ശോഭിക്കും.ആരുടേയും പ്രേരണയ്ക്ക് വഴങ്ങു
ന്നവരല്ല. സ്വന്തം കാര്യം മാറ്റി വച്ചും മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുകയും സ്വന്തം കാര്യങ്ങൾ കാണാനാവാതെ പിന്നീട് ദുഃഖിക്കുന്നവരുമാണ് ഉത്രം നക്ഷത്രക്കാർ.ഇവർ സ്വാർത്ഥതയോ ദുരാഗ്രഹമോ വച്ചു പുലർത്തുകയില്ല
ഇവർക്ക് നല്ല സത്ഗുണ സമ്പന്നകളായ ഭാര്യമാരെയായിരിക്കും ലഭിക്കുക.എങ്കിലും ഈ നാളിൽ ജനിച്ചവർക്ക് ശുകനിൽ പാപദൃഷ്ടിയും പാപയോഗവും ഉണ്ടായിരുന്നാൽ ഒന്നിലധികം വിവാഹങ്ങൾക്കിടയാകും. ശിരസ്സ് സംബന്ധമായ രോഗങ്ങൾ, ദന്തരോഗങ്ങൾ, അർശ്ശസ്സ് തുടങ്ങിയ അസുഖങ്ങളുണ്ടാകും.എന്നാൽ എന്നാൽ രോഗനിവാരണ കാര്യങ്ങളിൽ ഇവർ ശ്രദ്ധിക്കാറില്ല.
ഈ നക്ഷത്രത്തിൽജനിച്ച സ്ത്രീകൾക്ക് മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏറിയപങ്കും ഉണ്ടായിരിക്കും.ചില ഉത്രം നക്ഷതജാതകൾക്ക് മുഖത്ത് മറുക് ഉണ്ടായിരിക്കും .മുഖസൗന്ദര്യമുള്ളവരാണ് സ്ത്രീകളിൽ അധികവും.സൗമ്യമായ സംസാരവും പെരുമാറ്റവും ഇവർക്കുണ്ടായിരിക്കും.ആരോടെങ്കിലും ശത്രുത യുണ്ടാക്കുകയെന്നത് തീരെ ഇഷ്ടപ്പെടുന്നില്ല.ഗുരുത്വവും ഈശ്വരഭക്തിയും ഉള്ളവരാണ് ഈ സ്ത്രീകൾ,ഈശ്വരാനുഗ്രഹം പ്രത്യേകം ഉത്രം നാളുകാർക്ക് ലഭിച്ചിട്ടുണ്ട്.
ജന്മ നക്ഷത്രങ്ങളും | അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും |
---|---|
ഉത്രം നക്ഷത്രം | |
വൃക്ഷം | ഇത്തി (Ficus tinctoria) |
മൃഗം | ഒട്ടകം |
പക്ഷി | കാക്ക |
ദേവത | ഗേൻ |
ഗണം | മനുഷ്യഗണം |
യോനി | പുരുഷയോനി |
ഭൂതം | അഗ്നി |