രക്തസമ്മർദ്ദത്തെ നിശബ്ദനായ കൊലയാളി എന്നാണ് വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന ഹൃദ്രോഗങ്ങൾക്ക് പ്രധാന കാരണവും രക്തസമ്മർദ്ദം തന്നെയാണ്. 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് ഇപ്പോഴത്തെ ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും രക്തസമ്മർദം സാധാരണമായി കണ്ടുവരുന്നു .മാനസിക സമ്മര്‍ദ്ദം, പുകവലി ,മദ്യപാനം ,ഭക്ഷണ ശീലങ്ങള്‍ ,പാരമ്പര്യം ,അമിതവണ്ണം ,വ്യായാമക്കുറവ് ,ഉപ്പിന്റെ അമിത ഉപയോഗം തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു.രക്തസമ്മർദം കൂടിയാൽ പലപ്പോഴും രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല ,ചിലരിൽ തലവേദനയോ ,തലകറക്കമോ ,കാഴ്ചമങ്ങലോ കണ്ടേക്കാം .കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഉയർന്ന രക്തസമ്മർദം ഹൃദയത്തെയും ,വൃക്കകളെയും ,തലച്ചോറിനെയും കണ്ണുകളെയും തകരാറിലാക്കാം.
പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ഹൃദയം മിനിറ്റിൽ ശരാശരി 70 പ്രാവശ്യം സ്പന്ദിക്കുന്നു. ഹൃദയം സ്പന്ദിക്കുന്ന ഈ ഓരോ സ്പന്ദനത്തിനൊപ്പം ഹൃദയം വിവിധ രക്തക്കുഴലുകളിലൂടെ രക്തം പമ്പു ചെയ്യപ്പെടുന്നു ഈ രക്തസഞ്ചാരത്തിന് കാരണമാകുന്ന ഹൃദയ മർദ്ദമാണ് രക്തസമ്മർദം.ഇത് സിസ്റ്റോളിക്ക് മർദ്ദവും ഡയസ്റ്റോളിക് മർദ്ദവും എന്നിങ്ങനെ രണ്ട് സംഖ്യകൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത് .ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം സിസ്റ്റോളിക്ക് ബ്ലഡ് പ്രഷർ എന്നും ഹൃദയം വികസിക്കുമ്പോഴുണ്ടാകുന്ന മർദ്ദത്തെ ഡയസ്റ്റോളിക് പ്രഷർ എന്നും പറയുന്നു.
പ്രായപൂര്‍ത്തിയായ ഒരാൾക്ക് 120/80 mm Hg എന്ന രക്തസമ്മര്‍ദ്ദ തോതാണ് നോര്‍മല്‍ രക്തസമ്മര്‍ദ്ദമായി കണക്കാക്കുന്നത് .(സിസ്റ്റോളിക്ക്120 ,ഡയസ്റ്റോളിക്ക 80 ) ആരോഗ്യകരമായ രക്തസമ്മർദ്ദം 90/60mmHg നും 120/80mmHg നും ഇടയിലായിരിക്കണം.എന്നാൽ പ്രായം കണക്കാക്കി അല്പം വിത്യാസം വരും ,130/80 mm Hg ന് മുകളിലുള്ള എന്തും ഹൈപ്പര്‍ടെന്‍ഷന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.140/90 mm Hg ന് മുകളിൽ രക്തസമ്മർദ്ദം ഉയരുന്നത് ഹൈപ്പർ ടെൻഷനായി കണക്കാക്കാം
പ്രായം അനുസരിച്ച് ഓരോരുത്തരിലും | വേണ്ട രക്ത സമ്മർദ്ദത്തിന്റെ അളവ് |
---|---|
1 മുതൽ 5 വയസ്സ് വരെ | 95/65mmHg |
6 മുതൽ 13 വയസ്സ് വരെ | 105/70mmHg |
14 മുതൽ 19 വയസ്സ് വരെ | 117/77mmHg |
20 മുതൽ 24 വയസ്സ് വരെ | 120/79mmHg |
25 മുതൽ 29 വയസ്സ് വരെ | 121/80mmHg |
30 മുതൽ 34 വയസ്സ് വരെ | 122/81mmHg |
35 മുതൽ 39 വയസ്സ് വരെ | 123/82mmHg |
40 മുതൽ 44 വയസ്സ് വരെ | 125/83mmHg |
45 മുതൽ 49 വയസ്സ് വരെ |
127/84mmHg |
50 മുതൽ 54 വയസ്സ് വരെ | 129/85mmHg |
55 മുതൽ 59 വയസ്സ് വരെ | 131/86mmHg |
60 മുതൽ 64 വയസ്സ് വരെ |
134/87mmHg |