Botanical name | Abrus precatorius |
---|---|
Family | Fabaceae |
Common name | Indian Licorice Crab's eye John Crow bead Abrus seed |
Hindi | चिर्मिठी chirmithi घुंघची ghunghchi गुंज gunj रत्ती ratti |
Tamil | சிகண்டிகை cikantikai குன்றி kunri குன்றுமணி kunrumani குருவிந்தம் kuruvintam |
Telugu | అతిమధురము atimadhuramu గుంజ gunja గురిగింజ guriginja గురువింద gurivinda కుక్కుటము kukkutamu ముక్కుటము mukkutamu రక్తిక raktika సిన్న గురుగింజ sinnaguruginja |
Kannada | ಗುಲಗಂಜಿ Gulaganji ಗುರುಗಂಜಿ Gurugunji ಹಾಗ Haaga ಹೌಡಿಗೆ Haudige |
Sanskrit | गुञ्जा gunja काकजङ्घा kakajangha |
Bengali | চুনহাতি chunahati গুঞ্জা gunja রতি rati |
Marathi | गुंज gunja मधुयष्टि madhuyashti रती rati |
Malayalam | കുന്നി kunni |
Punjabi | ਘੂੰਚੀ ghunchi ਰੱਤੀ ratti |
Nepali | अंखीगेड़ि ankhigedi, रतीगेड़ि ratigedi |
രസാദിഗുണങ്ങൾ | |
രസം | തിക്തം, കഷായം |
ഗുണം | ലഘു, രൂക്ഷം, ഗുരു, തീക്ഷ്ണം |
വീര്യം | ഉഷ്ണം |
വിപാകം | കടു |
വളരെ ഉയരത്തിൽ പടർന്നു വളരുന്ന ഒരു വള്ളിച്ചെടിയാണ് കുന്നി. ഇതിന്റെ തണ്ടുകൾ നേർത്തതും നല്ല ബലമുള്ളതുമാണ് . വിത്തുകളുടെ നിറത്തെ ആധാരമാക്കി കുന്നി രണ്ടു തരത്തിൽ കാണപ്പെടുന്നു . ചുവന്ന കുന്നിയും വെളുത്ത കുന്നിയും . ഇന്ത്യയിൽ ഉടനീളം ഈ സസ്യം കാണപ്പെടുന്നു . 1000 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .
പണ്ടു കാലങ്ങളിൽ സ്വർണ്ണം വെള്ളി തുടങ്ങിയവ തൂക്കുന്നതിന് കുന്നിക്കുരുവാണ് ഉപയോഗിച്ചിരുന്നത് .കൂടാതെ ആഭരണങ്ങൾ നിർമ്മിക്കാനും അലങ്കാര വസ്തുക്കൾ നിർമ്മിക്കാനും കുന്നിക്കുരു ഉപയോഗിച്ചിരുന്നു .കുന്നിക്കുരുവിനെ കുന്നിമണി എന്നും വിളിക്കാറുണ്ട് .ഒരു കായിൽ 3 മുതൽ 5 വരെ വിത്തുകൾ ഉണ്ടായിരിക്കും .വിത്തുകൾക്ക് നല്ല തിളക്കമുള്ളതും ഗോളാകൃതിയുമാണ് . വിത്തുകൾ ചുവപ്പിൽ കറുത്ത പുള്ളിയോടുകൂടിയോ , വെള്ളയിൽ കറുത്ത പുള്ളിയോടുകൂടിയോ കാണപ്പെടുന്നു.
കുന്നി ഒരു വിഷച്ചെടിയാണ് .കുരു ,വേര് ,ഇല ,പട്ട എന്നിവയിൽ വിഷാംശം അടങ്ങിയിരിക്കുന്നു . കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്. ഏറ്റവും കൂടുതൽ വിഷമടങ്ങിയിട്ടുള്ളത് കുരുവിലാണ് . കുന്നിക്കുരുവിന് കട്ടിയുള്ള പുറംതോട് ഉള്ളതുകൊണ്ട് മുഴുവനായി കഴിച്ചാൽ വിഷബാധയുണ്ടാകില്ല . കുരു ചവച്ചോ പൊടിച്ചോ ഉള്ളിൽ കഴിച്ചാൽ ഛർദിയും വയറിളക്കവും , മോഹാലസ്യം, തലച്ചുറ്റൽ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും . ആമാശയത്തിലെയും മറ്റും ശ്ലേഷ്മകലയ്ക്ക് നാശം സംഭവിക്കും . വിഷബാധലക്ഷണങ്ങൾ മണിക്കൂറുകൾക്കു ശേഷമോ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷമോ പ്രകടമായി എന്നു വരാം. ഒന്നോ രണ്ടോ കുന്നിക്കുരു കഴിച്ചാൽത്തന്നെ മരണം ഉണ്ടാകും. വെള്ള കുന്നിക്കുരുവിനാണ് വിഷശക്തി കൂടുതലുള്ളത്.
കുന്നിക്കുരു മുറിവിലും മറ്റും പുരണ്ടാൽ മാരകമാകും . രക്തത്തിൽ വിഷഗുണം പെട്ടന്ന് വ്യാപിക്കും . രക്തഘടകങ്ങളായ രക്താണുക്കൾ, ഹീമോഗ്ലോബിൻ, പ്ലാസ്മ എന്നിവയിൽനേരിട്ടു പ്രവർത്തിക്കുന്നു. ത്വക്കിൽ നിറവ്യത്യാസവും വിളർച്ചയുംഉണ്ടാകും . കുന്നിവിഷം ഉള്ളിൽ കഴിക്കുന്നതിനെ അപേക്ഷിച്ച് 100 ഇരട്ടി വിഷശക്തി ത്വക്കിനടിയിൽ കുത്തിവച്ചാൽ ഉണ്ടാകും. 3 ദിവസത്തിനു ഉള്ളിലായിരിക്കും മരണം സംഭവിക്കുക.
കുന്നിയുടെ വിഷബാധ ഉണ്ടായാൽ കുന്നിയിലെ പ്രധാന വിഷഘടകമായ അബ്രിൻ നിർവീര്യമാക്കുന്നതിന് ആന്റി അബ്രിൻ സീറം ത്വക്കിനടിയിൽ കുത്തി വയ്ക്കുകയോ വായിലൂടെ ഉള്ളിൽ കൊടുക്കുകയോ ചെയ്യണം . മുന്തിരിങ്ങ പശുവിൻപാൽ,തേൻ എന്നിവ ഉള്ളിൽ കഴിക്കുന്നത് കുന്നി വിഷത്തിന് പ്രതിവിധിയാണ്. അരിക്കാടിയോ ,പശുവിൻ പാലോ പഞ്ചസാര ചേർത്ത് കഴിക്കണം .
കുന്നി ഒരു വിഷച്ചെടിയാണങ്കിലും പണ്ടുമുതലേ ഔഷധങ്ങൾക്ക് ഉപയോഗിച്ചിരുന്നു . കുന്നി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് ശുദ്ധിചെയ്താണ് . 3 മണിക്കൂർ നേരം കാടിയിൽ പുഴുങ്ങിയെടുത്താൽ കുന്നിക്കുരു ശുദ്ധിയാകും. കുന്നിക്കുരു ഒരു മണിക്കൂർ പശുവിൻ പാലിലിട്ടു വച്ചിരുന്ന ശേഷം തോടുകളഞ്ഞ് ചൂടുവെള്ളത്തിൽ കഴുകിയെടുത്താൽ ശുദ്ധിയാകും .
രാസഘടകങ്ങൾ
കുന്നിക്കുരുവിൽ അബ്രിൻ എന്ന ടോക്സിക് ആൽബുമിനും അബ്രാലിൻ എന്ന ഗ്ലൂക്കോസൈഡും അടങ്ങിയിട്ടുണ്ട്. അബ്രിന് വിഷസ്വഭാവമുണ്ട്. ഇലയിലും അബ്രിൻ അടങ്ങിയിട്ടുണ്ട് . വേരിലും ഇലയിലും ഗ്ലൈസിറൈസിൻ അടങ്ങിയിട്ടുണ്ട് .
ഔഷധഗുണം
ജ്വരം ശമിപ്പിക്കുന്നു. ചർമരോഗങ്ങൾ ഇല്ലാതാക്കുന്നു . ബാഹ്യമായി ഇത് നീര് വറ്റിക്കുന്നു. പുരുഷന്മാർക്ക് ലൈംഗികാസക്തി വർധിപ്പിക്കുന്നു. വളരെ കുറഞ്ഞ അളവിലെ ഔഷധത്തിനായി ഉപയോഗിക്കാവൂ. കൂടിയ അളവിൽ ഉപയോഗിച്ചാൽ മരണം സംഭവിക്കും.
ചില ഔഷധപ്രയോഗങ്ങൾ
കുന്നിയുടെ ഇല അരച്ച് നീരുള്ള ഭാഗത്തിട്ടാൽ നീര് വറ്റിപ്പോകും .
കുന്നിയുടെ ഇലയും തേനും ചേർത്തരച്ച് പരുവിൽ പുരട്ടിയാൽ അത് പൊട്ടി തനിയെ കരിയുന്നതാണ് .
പാണ്ഡുരോഗത്തിന് കുന്നിയിലയുടെ നീര് പുരട്ടാവുന്നതാണ് .
കുന്നിക്കുരു അരച്ച് പുറമെ പുരട്ടിയാൽ കഷണ്ടി, കുഷ്ഠം, ത്വക് രോഗങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകും .
കുന്നിയുടെ ഇല ചതച്ച് നീരും കൽക്കവുമായെടുത്തു കാച്ചിയ എണ്ണ ഉപയോഗിച്ചാൽ വാതരോഗം ശമിക്കും.
കുന്നിയുടെ വേരും, കുരുവും ചേർത്തു കാച്ചിയെടുക്കുന്ന തൈലം തൊണ്ടമുഴയിൽ പുരട്ടിയാൽ ശമനം കിട്ടും .
കുന്നിയുടെ ഇല കഷായം വച്ച് വായിൽ കൊണ്ടാൽ വായ്പ്പുണ്ണ് ശമിക്കും .
ശുദ്ധിചെയ്ത കുന്നിക്കുരു പൊടിച്ച് കാച്ചിക്കുടിക്കുന്നത് ശരീരപോഷകമാണ് .
കുന്നിക്കുരു പൊടിച്ചു നസ്യമായി ഉപയോഗിച്ചാൽ തലവേദനശമിക്കും .