ഉഷ്‌ണമേഖലാ രാജ്യങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു മരമാണ് അക്കേഷ്യ .ഇതിന്റെ ജന്മദേശം ആസ്‌ത്രേലിയ ആണ് .ഇന്ത്യ ,ഇന്തോനേഷ്യ ,മലേഷ്യ ,നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ അക്കേഷ്യ കൃഷി ചെയ്യുന്നു .വരൾച്ചയെ അതിജീവിക്കാനുള്ള കഴിവ് ഈ മരത്തിന് ഉള്ളതുകൊണ്ട് തണൽ മരമായി പാതയോരങ്ങളിലും മറ്റും ചില സ്ഥലങ്ങളിൽ ഈ മരം നട്ടുവളർത്തുന്നു .
Botanical name-Acacia auriculiformis
Family-Mimosaceae (Touch-me-not family)
Common name - Earleaf acacia,Earpod wattle
ഇതിന്റെ പൂമ്പൊടി ചില ആളുകളിൽ ആസ്മ പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട് . അതുകൊണ്ടു തന്നെ കേരളത്തിൽ വളരെ കുറച്ചു മാത്രമേ ഈ മരം ഇപ്പോൾ നട്ടുവളർത്തുന്നൊള്ളു .പൂക്കാലം ജനുവരിയിൽ ആരംഭിക്കുന്നു. ഇത് നാലു മാസക്കാലം തുടരും .കാറ്റു വഴി വിത്ത് വിതരണം നടക്കുന്നു. വിത്തിനു ജീവനക്ഷമത കുറവാണ്. എങ്കിലും സ്വാഭാവിക പുനരുത്ഭവം നടക്കുന്നുണ്ട്. വിത്തു പാകി മുളപ്പിച്ചും, വേരുകളിൽനിന്നും തൈകൾ ഉണ്ടാക്കാം .