Botanical name | Balsamodendron mukul Balsamea mukul Commiphora mukul |
---|---|
Family | Burseraceae |
Common name | uggal, Indian bdellium Mukul myrrh tree |
Hindi | गुग्गुल Guggul गुग्गल Guggal |
Telugu | gugul mahishaksha, maisakshi |
Kannada | Antu guggula ಗುಗ್ಗುಲ Guggula ಕೌಶಿಕ್ಲಾ Kaushika |
Sanskrit | गुग्गुलु Guggulu Ahavabhishtha Bhutahara |
Marathi | guggala gulag mukul |
Rajasthani | गुग्गल Guggal |
രസാദിഗുണങ്ങൾ | |
രസം | തിക്തം, കടു, മധുരം |
ഗുണം | ലഘു, രൂക്ഷം, തീക്ഷ്ണം |
വീര്യം | ഉഷ്ണം |
വിപാകം | കടു |
ഗുഗ്ഗുലു ഇന്ത്യയിൽ വരണ്ട പ്രദേശങ്ങളിലാണ് ഈ വൃക്ഷം കാണപ്പെടുന്നത് .ബംഗാൾ, അസ്സം,കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരുന്നു . രാജസ്ഥാൻ വനങ്ങളിലാണ് ഈ വൃക്ഷം ഏറ്റവും കൂടുതൽ വളരുന്നത് . സൂര്യപ്രകാശ മേൽക്കുന്നതും വരണ്ടതുമായ സ്ഥലങ്ങളിലാണ് . ഈ വൃക്ഷം സാധാരണ വളരുന്നത് .
മഹിഷാക്ഷം, മഹാനീലം, കുമുദം, പത്മം,ഹിരണ്യം എന്നിങ്ങനെ അഞ്ച് ഇനം ഗുഗ്ഗുലു ഉണ്ടന്ന് ആയുർവേദത്തിൽ പറയുന്നു .ഇതിൽ ഹിരണ്യം മാത്രമാണ് മനുഷ്യരിൽ ഉപയോഗിക്കുന്നത് .മറ്റുള്ളവ ആനകൾക്കും കുതിരകൾക്കുമുള്ള ചികിത്സകൾക്ക് ഉപയോഗിക്കുന്നു .ആയുർവേദത്തിൽ പലതരം രോഗങ്ങൾക്കും ഗുഗ്ഗുലു പലവിധത്തിൽ മരുന്നുകളായി ഉപയോഗിക്കുന്നു . വേദങ്ങളിലും മറ്റും പിശാശുക്കളെ നശിപ്പിക്കുന്ന ധൂപൗഷധമായി ഗുഗ്ഗുലുവിനെ വിശേഷിപ്പിക്കുന്നു .
രണ്ടര മീറ്റർ വരെ ഉയരത്തിൽ കുറ്റിച്ചെടിയായോ വൃക്ഷമായോ ഇവ വളരുന്നു .ശാഖകൾ വിഭജിച്ച് പുറത്തേയ്ക്കു സ്ഥിതിചെയ്യുന്നു .ശാഖാഗ്രത്ത് കൂർത്ത മുള്ളുകൾ ഉണ്ടായിരിക്കും .പുതിയ ശാഖകൾ വെളുത്ത രോമങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും .ഇതിന്റെ തടി വളഞ്ഞു പുളഞ്ഞതാണ് .തടി വളരെ മൃദുവാണ് .തടിയിൽ മുറിവുണ്ടാക്കിയാൽ ഒരു സുഗന്ധമുള്ള കറ പുറത്തേയ്ക്ക് ഊറിവരും .ഈ കറ ശേഖരിച്ചാണ് ഗുഗ്ഗുലുവായി വിപണിയിൽ എത്തുന്നത് .
വേനൽക്കാലത്തു ചൂടുകൂടുമ്പോൾ ഈ മരത്തിൽ നിന്നും ധാരാളം കറ പുറത്തേയ്ക്കു ഊറിവരും .ഒരു മരത്തിൽ നിന്നും ഏകദേശം ഒരു കിലോ കറ വരെ കിട്ടും . മഞ്ഞുകാലത്തിനു മുൻപായി ഈ കറ ശേഖരിക്കിന്നു .പുതിയതായി എടുക്കുന്ന കറ നല്ല ഈർപ്പമുള്ളതും പശയുള്ളതും സ്വർണ്ണ നിറത്തിലുമായിരിക്കും .ഇത് തീയിൽ നന്നായി കത്തുകയും സൂര്യപ്രകാശത്തിൽ ഉരുകുകയും ചെയ്യും .കൂടാതെ ചൂടുവെള്ളത്തിൽ ഇട്ടാൽ പാൽപോലെ കുഴമ്പുരൂപത്തിൽ ആകുകയും ചെയ്യും .ഇതാണ് ഏറ്റവും നല്ല ഗുഗ്ഗുലു .ഇന്ന് കമ്പോളത്തിൽ മറ്റു വൃക്ഷങ്ങളുടെ കറകളും ഗുഗ്ഗുലുവായി വിറ്റുവരുന്നു .ഗുഗ്ഗുലു പഴകുന്തോറും ഗുണം കുറയും .
ഈ കറയിൽ വിഷാംശം അടങ്ങിയിട്ടുണ്ട് . അതുകൊണ്ടു തന്നെ ഉള്ളിൽ കഴിക്കാനുള്ള മരുന്നുകൾക്ക് ഉപയോഗിക്കാൻ ഗുഗ്ഗുലു ശുദ്ധിചെയ്താണ് ഉപയോഗിക്കുന്നത് .ഗുഗ്ഗുലു ശുദ്ധിചെയ്യാതെ ഉള്ളിൽ കഴിച്ചാൽ ശരീരത്തിൽ ചൊറിഞ്ഞുതടിച്ച് തിണർപ്പുകൾ ഉണ്ടാകും.ചുട്ടുനീറ്റൽ അനുഭവപ്പെടുകയും ചെയ്യും . അധികമായി ഉള്ളിൽ കഴിച്ചാൽ ശരീരകോശങ്ങൾക്ക് നാശം സംഭവിക്കും. വൃക്കരോഗങ്ങൾ, തിമിരം, വന്ധ്യത, തുടങ്ങിയ അവസ്ഥകളും ഉണ്ടാകാൻ കാരണമാകും .
ശുദ്ധി ചെയ്യേണ്ട വിധം
കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ 450 ഗ്രാം എടുത്ത് കുരു കളഞ്ഞ് 2ലിറ്റർ വെള്ളത്തിൽ കഷായം വച്ച് വറ്റിച്ച് 1/2 ലിറ്ററാക്കി അരിച്ച് ആ കഷായത്തിൽ 450 ഗ്രാം ഗുഗ്ഗുലു നുറുക്കിയിട്ട് തീയിൽവയ്ക്കുക. ഗുഗ്ഗുലു എല്ലാം അലിഞ്ഞാൽ അരിച്ചെടുത്ത് വീണ്ടും കുറുക്കി വറ്റിച്ചുകഴിയുമ്പോൾ ഗുഗ്ഗുലു ശുദ്ധിയാകും .
രാസഘടകങ്ങൾ
തടിയിൽ നിന്നെടുക്കുന്ന പശ, റെസിൻ, ലഘുതൈലം ഇവയാണ് ഗുഗ്ഗുലുവിലെ പ്രധാന ഘടകങ്ങൾ. ഇതിൽ പശയാണ് ഗുഗ്ഗുലുവായി ഔഷധങ്ങൾക്കായി പരക്കെ ഉപയോഗിക്കുന്നത് .
ഔഷധഗുണങ്ങൾ
വാതരോഗങ്ങൾ ,വേദനഎന്നിവ കുറയ്ക്കുന്നു. ആമവാതം,സന്ധിഗതവാതം, മേദോരോഗം എന്നിവ ശമിപ്പിക്കുന്നു .കഫം ഇല്ലാതാക്കുന്നു.വ്രണത്തെയും ,ത്വക് രോഗങ്ങളെയും ശമിപ്പിക്കുന്നു .ഗുഗ്ഗുലതിക്തകം കഷായം, ഗുഗ്ഗുലു തിക്തക ഘൃതം, ത്രിഫലാഗുഗ്ഗുലു ഗുളിക, രാസ്നാഗുഗ്ഗുലു ഗുളിക, ത്രയോദശാംഗഗുഗ്ഗുലു, യോഗരാജഗുഗ്ഗുലു, മഹായോഗരാജ ഗുഗ്ഗുലു ഗുളിക,കൗശികാദിലേപം എന്നിവ ഗുഗ്ഗുലു ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ് .
ചില ഔഷധപ്രയോഗങ്ങൾ
ആമവാതം, രക്തവാതം എന്നിവയിൽ ഗുൽഗുലു ഉപയോഗിച്ച ഔഷധങ്ങൾ വളരെഫലപ്രദമാണ് .
ശുദ്ധി ചെയ്ത ഗുഗ്ഗുലു 1 ഗ്രാം മുതൽ 2 ഗ്രാം വരെ ദിവസം രണ്ടുനേരം വീതം പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ വാതരോഗം ശമിക്കും .
ഗുഗ്ഗുലു കത്തിച്ച പുക കൊള്ളിച്ചാൽ വ്രണങ്ങൾ എളുപ്പം കരിയും .
വേപ്പിൻതൊലി, ചിറ്റമൃത്, ആടലോടകത്തിന്റെ വേര്, കാട്ടുപടവലം, ചെറുവഴുതിനവേര്, ഗുൽഗുലു പാവ് എന്നിവ ചേർത്ത് കഷായം വച്ച് കഴിച്ചാൽ രക്താർബുദത്തിന് (Leukaemia)വളരെ ഫലപ്രദമാണ്. മറ്റ് സ്ഥലങ്ങളിൽ ഉണ്ടാകുന്ന അർബുദങ്ങൾക്കും ഫലപ്രദമാണ്.
മൂക്കിൽ ഉണ്ടാകുന്ന ദശയ്ക്ക് . ഗുൽഗുലു കത്തിച്ച് കെടുത്തി കണ്ണൻ ചിരട്ട് വെച്ച് ആ വഴിവരുന്ന പുകകൊള്ളിച്ചാൽ മതി. കുറച്ച് ദിവസം ഇങ്ങനെ തുടർന്നാൽ മൂക്കിലെ ദശ മാറിക്കിട്ടും.
ഗുഗ്ഗുലു 1 ഗ്രാം വീതം ത്രിഫലക്കഷായത്തിൽ ചേർത്തു കുടിച്ചാൽ വ്രണങ്ങൾ ശമിക്കും.
ഗുഗ്ഗുലു ചേർത്തുള്ള മഹായോഗരാജഗുഗ്ഗുലു, യോഗരാജഗുഗ് ഗുലു, സിംഹനാദഗുഗ്ഗുലു മുതലായ ഔഷധങ്ങൾ പലവിധത്തിലുള്ള വാതരോഗങ്ങളും, മുഴകളും ശമിപ്പിക്കുന്നു .