Botanical name | Euphorbia antiquorum |
---|---|
Family | Euphorbiaceae |
Common name | Triangular Spurge Square Spurge Square milk hedge Fleshy spurge |
Hindi | त्रिधार Tridhara वज्र कंटक Vajrakantaka |
Tamil | சதுரக்கள்ளி chaturakalli கள்ளி kalli கண்டீரவம் Kantiravam Kodiravam Tiruvargalli |
Telugu | బొమ్మజెముడు bommajemudu, బొంతజెముడు bontha jemudu |
Kannada | ಮುಂಡುಕಳ್ಳಿ Mundukalli ಮುಂಡಗಳ್ಳಿ Mundugalli ಮುಂಡುಗಳ್ಳಿ Mundugalli ಮಂಡಗಳ್ಳಿ Mandagalli |
Sanskrit | स्नुह् snuhu वज्रकाण्टक Vajrakantaka |
Bengali | Tiktasij |
Malayalam | Chaturakkalli |
ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന മാംസളമായ ശാഖകളോടുകൂടി വളരുന്ന കുറ്റിച്ചെടിയാണ് ചതുരക്കള്ളി .ഇതിന്റെ തണ്ടുകൾ ചതുരത്തിൽ അഞ്ചോ ആരോ വശങ്ങൾ കാണും .ഇതിന്റെ തണ്ടുകളുടെ വശങ്ങളിൽ നിറയെ മുള്ളുകളുണ്ട് .ഏകദേശം 4 മീറ്ററോളം വളരുന്ന ഈ സസ്യം ഉഷ്‌ണമേഘലയിലുള്ള വരണ്ട പ്രദേശങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത് .സമുദ്ര നിരപ്പിൽ നിന്നും 600 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഇവ ധാരാളമായി കാണപ്പെടുന്നു . ഈ സസ്യത്തിന് ഇലകൾ വളരെ കുറവാണ് .ഇലകൾ വളരെ ചെറുതും മാംസളവുമാണ് .ഇതിന്റെ ഇലകളിലും തണ്ടുകളിലും തീഷ്ണസ്വഭാവമുള്ള പാൽ പോലെയുള്ള കറ ധാരാളമായി അടങ്ങിയിട്ടുണ്ട് .
വേലിച്ചെടിയായ ചതുരക്കള്ളി ഒരു വിഷച്ചെടിയാണ് .ഇതിന്റെ തണ്ട് ,വേര് ,കറ ,ഇല എന്നിവിടങ്ങളിൽ വിഷാംശം അടങ്ങിയിരിക്കുന്നു .ഇതിന്റെ കറയ്ക്കാണ് ഏറ്റവും കൂടുതൽ വിഷശക്തി ഉള്ളത് .കറ ശരീരത്തിൽ വീണാൽ ചർമ്മത്തിന് ചൊറിച്ചിലും നീറ്റലും പൊള്ളലുണ്ടാകുകയും ചെയ്യും .കണ്ണിൽ വീണാൽ കാഴ്ചശക്തി നഷ്ടപ്പെടും .കറ ഉള്ളിൽ കഴിച്ചാൽ ശക്തിയായ ഛർദിയും വയറിളക്കവും ഉണ്ടാകുകയും ചെയ്യും. കൂടാതെ വായിലും തൊണ്ടയിലും വയറ്റിലും ചുട്ടുനീറ്റൽ അനുഭവപ്പെടുകയും ചെയ്യും .ചിലപ്പോൾ മയക്കവും ഉണ്ടാകാം .
മറ്റ് കള്ളിച്ചെടികളിൽ അടങ്ങിയിട്ടുള്ളതുപോലെ ഇതിലും അടങ്ങിയിട്ടുള്ള പ്രധാന ഘടകം യൂഫോർബിൻ ആണ്. കൂടാതെ രണ്ട് റെസിനുകളും അടങ്ങിയിട്ടുണ്ട് .ഇതിന്റെ വിത്തിൽ ഒരിനം എണ്ണ അടങ്ങിയിട്ടുണ്ട് .ഈ വിത്ത് കഴിച്ചാലും ശക്തമായ വയറിളക്കവും ഛർദിയും ഉണ്ടാകും .
ചതുരക്കള്ളിക്ക് കയ്പ്പ് -എരിവ് രസങ്ങളും ഗുരു -തീഷ്ണഗുണങ്ങളും ഉഷ്‌ണവീര്യവും ആമാശയപാകത്തിൽ എരിവുരസവുമാണ് .ഇതിന്റെ കറ ഉള്ളിൽ കഴിച്ചാൽ ഛർദ്ധിപ്പിക്കണം .വിഷശമനത്തിനായി തണുത്ത വെള്ളത്തിൽ പഞ്ചസാര ചേർത്ത് ഇടവിട്ട് കുടിക്കണം . ചതുരകള്ളി സാധാരണ ചകിത്സയ്ക്കായി ഉപയോഗിക്കാറില്ല .അരിമ്പാറ കളയാൻ ഇതിന്റെ കറ പുറമെ പുരട്ടാറുണ്ട് .ഇതൊരു മൽസ്യവിഷം കൂടിയാണ്