ശാസ്ത്രനാമം | Flacourtia montana |
---|---|
കുടുംബം | Salicaceae |
സംസ്കൃത നാമം | വ്യാഘ്രപാദ:, ഹിമക:, കകാര |
ഇംഗ്ലിഷ് പേര് | Governers plum |
8 മീറ്ററോളം ഉയരത്തിൽ വളരുന്നതും ഇന്ത്യയിൽ മാത്രം കാണപ്പെടുന്നതുമായ ഒരു വൃക്ഷമാണ് വയങ്കത. പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇത് സമൃദ്ധമായി വളരുന്നത്.ചളിര്, ചളിർപ്പഴം, ചരൾമരം, ചരൽപ്പഴം, കാട്ടുലോലിക്ക, മുറിപ്പച്ച, പൈനെല്ലിക്ക എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ഇടത്തരം വൃക്ഷം കേരളത്തിൽ എല്ലാ ജില്ലയിലും കാണാറുണ്ട്.
പുരാണങ്ങളിൽ ഇതൊരു പവിത്രവൃക്ഷമായിട്ടാണ് പരാമർശിക്കപ്പെടുന്നത്. ജന്മനക്ഷത്രവൃക്ഷങ്ങളിൽ ഉൾപ്പെടുന്ന വൃക്ഷമാണിത്. വിശാഖം നാളുകാരുടെ ജന്മനക്ഷത്രവൃക്ഷമാണ് വയങ്കത.യാഗങ്ങൾക്കും ഹോമങ്ങൾക്കും ഹിന്ദുമത വിശ്വാസികൾ ഇതിന്റെ തടി ഉപയോഗിക്കുന്നുണ്ട്.ഹോമങ്ങൾക്ക് വയ്യങ്കതയുടെ വിറകാണ് ഉപയോഗിക്കുന്നത് . പക്ഷെ ഇതു കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ട് പലപ്പോഴും നാം പ്ലാവിന്റെ വിറക് ഉപയോഗിക്കുന്നത്. യജ്ഞത്തിന്റെ അഗ്നിയിലേക്കു നെയ്യ് പകരാൻ ഉപയോഗിക്കുന്ന തവി ഇതിന്റെ തടി കൊണ്ട് നിർമ്മിക്കുന്നത് . അതിനാൽ ചിലക്ഷേത്രങ്ങളിൽ ഈ വൃക്ഷം നട്ടുവളർത്തുന്നുണ്ട്.
ഒരു നിത്യഹരിത വൃക്ഷമാണ് വയ്യങ്കത .കേരളത്തിൽ 950 മുതൽ 2000 മീ.മീറ്റർ വരെ മഴ ലഭിക്കുന്ന കാടുകളിലാണ് ഈ വൃക്ഷം കൂടുതലായും കാണപ്പെടുന്നത് .നാട്ടിൽ വിരളമായിട്ടാണ് കാണപ്പെടുന്നത് .വളരെ സാവധാനം വളരുന്ന ഒരു വൃക്ഷമാണ് വയ്യങ്കത.കടുത്ത വേനൽ ഈ മരത്തിനു താങ്ങാൻ സാധിക്കില്ല.വയ്യങ്കതയുടെ തടിയിലും ശാഖകളിലും നല്ല ബലമുള്ള തടിച്ച് കൂർത്ത നീളമുള്ള ധാരാളം മുള്ളുകളുണ്ടായിരിക്കും .ഈ മുള്ളുകൾക്ക് 2-4 സെ.മീ. നീളമുണ്ടായിരിക്കും .അതുകൊണ്ടുതന്നെ ഈ മരത്തെ പെട്ടന്ന് തിരിച്ചറിയാൻ സഹായിക്കുന്നു.
ഈ വൃക്ഷത്തിന്റെ ഇലകൾക്ക് നല്ല പച്ചനിറമാണ് .എന്നാൽ തളിരിലകൾക്ക് തവിട്ടുനിറമാണ്. പുതിയ ശാഖകൾക്കും ഇലകൾക്കും ചുവപ്പ് നിറമാണ്.മഞ്ഞുകാലത്താണ്.ഈ മരത്തിന്റെ പൂക്കാലം.ഏതാണ്ട് നവംബർ ജനുവരി മാസങ്ങളിൽ മനോഹരമായ വെള്ളനിറമുള്ള പൂക്കൾ ഇവയിലുണ്ടാകുന്നു .ഒരു ചെറുനെല്ലിക്കായുടെ വലുപ്പമുള്ള ഇതിന്റെ കായ്കൾ പച്ച നിറത്തിൽ കാണപ്പെടുന്നു . കായ്കൾ മൂക്കുമ്പോൾ ചുവപ്പു നിറമാകും. ഇവയിൽ ഒറ്റ വിത്തു മാത്രമേ യുണ്ടാകൂ . ഇതിനെ ചരൾപ്പഴം എന്ന് അറിയപ്പെടും . ഈ ഫലം ഭക്ഷ്യയോഗ്യമാണ് . കൂടാതെ ഇതിന്റെ ഇലയും ,തൊലിയും ,വേരും എല്ലാം തന്നെ ഭക്ഷ്യയോഗ്യമാണ് .
വയ്യങ്കതയ്ക്ക് സ്വാഭാവിക പുനരുത്ഭവം വളരെ കുറവാണ്.മണ്ണിൽ വീഴുന്ന ഫലങ്ങൾ കീടങ്ങളാൽ നശിപ്പിക്കപ്പെടുകയാണ് പതിവ്.വിരളമായിട്ടു മാത്രമാണ് നാട്ടിലും മറ്റും വിത്തുകൾ വീണ് കിളിർക്കുന്നത്.അതുകൊണ്ട് തന്നെ വയ്യങ്കതയുടെ ലഭ്യത വളരെ കുറവാണ് .നേഴ്സറികളിൽ പോലും ഇവയുടെ തൈകൾ വലിയ തോതിൽ കിട്ടാനില്ല. വയ്യങ്കതയുടെ തടിക്ക് വെള്ളനിറമാണ്. കാതലും വെള്ളയും തിരിച്ചറിയാൻ വളരെ പ്രയാസമാണ്. തടിക്ക് നല്ല ഉറപ്പുണ്ട്. പക്ഷേ ഈടും ബലവും കുറവാണ്.
ഔഷധഗുണങ്ങൾ
പണ്ടുകാലം മുതൽ ഔഷധങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്ന ഒരു മരമാണിത്. ആയുർവേദത്തിൽ അർബുദ ചികിത്സയ്ക്കാണ് വയ്യങ്കത പ്രധാനമായും ഉപയോഗിക്കുന്നത് .ഹോമിയോപ്പതിയും ഇതിനെ പ്രയോജനപ്പെടുത്തുന്നുണ്ട്. വയ്യങ്കതയുടെ തൊലി , ഫലം, വേര് എന്നിവയ്ക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട് .ശ്വാസം മുട്ടൽ, കഫക്കെട്ട്, ഡയബറ്റീസ്, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഉത്തമ മരുന്നാണ് വയ്യങ്കത .
ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും വയ്യങ്കതയുടെ ഫലത്തിന് കഴിവുണ്ട്.ഇതിന്റെ പഴം ഉണക്കിപ്പൊടിച്ചു തേനിൽ ചാലിച്ച് കഴിച്ചാൽ ചുമ , ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും .ഉണങ്ങിയ പഴം കഷായം വച്ച് കഴിച്ചാൽ രക്ത ശുദ്ധിയുണ്ടാകും .വയ്യങ്കതയുടെ തൊലി അരച്ച് പാലിൽ കലക്കി കുടിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും. വയ്യങ്കതയുടെ തൊലിയും , കായവും ,ഇന്തുപ്പും ചേർത്ത് കഷായം വച്ച് കഴിച്ചാൽ അൾസർ ശമിക്കും.
വയ്യങ്കതയും ,ഇലമുളച്ചിയും ,മണിത്തക്കാളിയും ,ബ്രഹ്മിയും ഇവ നാലും തുല്യ അളവിൽ അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ ആരംഭത്തിലുള്ള അർബുദം ശമിക്കുമെന്ന് പറയപ്പെടുന്നു . ഇതിന്റെ പഴം കഴിക്കുന്നത് അരുചി ,ഭക്ഷണത്തിനോട് താല്പര്യമില്ലായ്മ എന്നിവയ്ക്കും വളരെ നല്ലതാണ് . പണ്ട് കാലത്ത് പേപ്പട്ടി വിഷത്തിന് ഈ മരത്തിന്റെ പശ മരുന്നായി ഉപയോഗിച്ചിരുന്നു .