Botanical name | Holigarna arnottiana |
---|---|
Famil | Anacardiaceae (Cashew family) |
Common name | Black Varnish Tree Malabar marking nut jungle marking nut |
Hindi | होलिगर (Holigar) होलिगेरु (Holigeru) हुलगेरी (Hulgeri) काडुगेरु (Kadugeru) कटुगेरी (Katugeri) कट्टुसजेरु (Cattusjeru) |
Tamil | கருஞ்செரு karunceru காட்டுசெரு kattuceru |
Kannada | ಹೊಲಗೇರು holageru ಕೂಟಗೇರು kutageru |
Malayalam | ചേര് cher കരിഞ്ചേര് karincher |
Marathi | बिब्बी bibbi हुलगेरी hulgeri रानबिब्बा ranbibba |
Konkani | रानबिबो ranbibo |
ഇന്ത്യയിൽ മിക്കവാറുമുള്ള ഹരിതവനങ്ങളിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ചാര് .വൃക്ഷങ്ങളിലെ വില്ലൻ എന്ന് വിശേഷിപ്പിക്കാവുന്ന ഈ വൃക്ഷത്തിനെ നാട്ടിൻപുറത്തെ ആളുകൾക്ക് ഭയമാണ് .ഈ വൃക്ഷത്തിനെ തൊട്ടാലോ ,കായ്കൾ പറിച്ചാലോ ,ചിലസമയങ്ങളിൽ ഈ വൃക്ഷത്തിന്റെ അടുത്തു കൂടി പോയാലോ ശരീരത്തിൽ ചൊറിച്ചിലും .തടിപ്പും ,പൊള്ളലുമുണ്ടാക്കും .
ഏകദേശം 30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഈ വൻ വൃക്ഷം ചേര് , ,കരിം ചേര്, കാട്ടുചേര്, കരുങ്കരൈ ചേരൽ, ചേറ്മരം, ചേര, കാട്ടുചേരൽ തുടങ്ങിയ പേരുകളിലും അറിയപ്പെടും .ഈ വൃക്ഷത്തിന്റെ ശാഖാഗ്രങ്ങളിൽ ഇലകൾ കൂട്ടമായി ഉണ്ടാകുന്നു .ഇവയുടെ ഇലയ്ക്ക് കറുപ്പുകലർന്ന പച്ച നിറമാണ് .ഈ വൃക്ഷത്തിന്റെ പുറംതൊലി മിനുസമുള്ളതാണ് .കറയുള്ള ഒരു മരമാണ് ചാര് .ഇതിനെ കറയ്ക്ക് കറുപ്പുനിറമാണ്.തടിക്ക് ഉറപ്പും ബലവും കുറവാണ് .തടികൊണ്ടു മറ്റു പ്രയോചനം ഒന്നും തന്നെയില്ല .തടി അലർജി ഉണ്ടാക്കുന്നതുകൊണ്ട് വിറകായും ഉപയോഗിക്കാറില്ല .
ജനുവരിയിലാണ് ഈ മരം പുഷ്പ്പിക്കുന്നത് .ഇതിന്റെ പൂമ്പൊടി പലർക്കും അലർജിയുണ്ടാക്കും . 6 മാസം കഴിയുമ്പോൾ ഇതിന്റെ കായ്കൾ മൂക്കും .പക്ഷികളുടെയും മൃഗങ്ങളുടെയും ഇഷ്ട ഭക്ഷണമാണ് ഇതിന്റെ കായ്കൾ .ഇവ വഴിയാണ് വിത്തു വിതരണം നടക്കുന്നത് .
കാട്ടുചേരിന്റെ തടിയിലും വിത്തിലും എണ്ണ അടങ്ങിയിട്ടുണ്ട് .തടി അലർജി ഉണ്ടാക്കുമെങ്കിലും എണ്ണയ്ക്ക് ഔഷധഗുണങ്ങളുണ്ട് .എണ്ണ ശുദ്ധി ചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ചാര് മരത്തിന്റെ വിഷബാധ ഉണ്ടായാൽ താന്നി മരത്തിന്റെ തൊലി കഷായം വച്ച് കുളിക്കുകയോ ,തൊലി അരച്ച് പുറമെ പുരട്ടുകയോ ,ചെറുചീരയും അതെ അളവിൽ കടുകും ചേർത്ത് അരച്ച് പുറമെ പുരട്ടുകയോ ചെയ്താൽ വിഷം ശമിക്കുന്നതാണ് .