കടമ്പ് ഔഷധഗുണങ്ങൾ

ആറ്റുതേക്ക്,ആറ്റുവഞ്ചി,പാക്ക് മരം,സ്റ്റോറി,അടയ്ക്കാമരം,കമുക്,മുത്തശ്ശി,മുത്തശ്ശി വൈദ്യം,story,malayalam,inspirational,story malayalam,tales,കഥ,സന്ദേശം,സന്ദേശകഥ,peter koikara,p k media,kerala,pk media,അമ്മ,social,cultural,life lessons,motivations,travel,events,മോട്ടിവേഷൻ,influential,മലയാളം,personality,spiritual,meditation,speech,values,ethics,morals,value education,ഐതിഹ്യകഥ,അമ്മൂമ്മ,stories in malayalam


ജലാശയങ്ങളുടെ തീരത്തും നിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന ഒരു വൻ മരമാണ് കടമ്പ് .കേരളത്തിൽ ഇതിനെ ആറ്റുതേക്ക്,കദംബ,വെള്ളക്കടമ്പ് തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ "കദം " എന്ന പേരിലും സംസ്‌കൃതത്തിൽ കദമ്പഃ ,ഹരിപ്രിയഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു .
  • Botanical name : Neolamarckia cadamba
  • Family : Rubiaceae (Coffee family)
  • Synonyms : Anthocephalus indicus , Anthocephalus cadamba
  • Common name : Kadam
  • Malayalam Name : Kadambu,Aattuthekku,Kadaarvayura, Kadambari,  Vellakadambu
  • Hindi : Kadamb
  • Tamil : Vellaikkatampu
  • Telugu : Rudrakskamba
  • Kannada : Kadamba
ആവാസമേഖല .

ഇന്ത്യ , ശ്രീലങ്ക, മ്യാൻമാർ, മലേഷ്യ, സുമാത്ര എന്നിവിടങ്ങളിൽ  ആറ്റുതേക്ക് കാണപ്പെടുന്നു .ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നനവാർന്ന നിത്യഹരിതവനങ്ങളിലും വളരുന്ന വൻമരമാണിത്.ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതുകൊണ്ടാണ് ആറ്റുതേക്ക് എന്ന് ഈ വൃക്ഷത്തിന് പേര് വന്നത് .കേരളത്തിലും ഈ വൃക്ഷം വളരുന്നു. കേരളത്തിൽ തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ഇടുക്കി ,പാലക്കാട് ,കോഴിക്കോട് ,കണ്ണൂർ ,തൃശൂർ ,വയനാട് ,മലപ്പുറം എന്നീ ജില്ലകളിൽ കടമ്പ് കാണപ്പെടുന്നു .

സസ്യവിവരണം .

45 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരിനം ഇലപൊഴിയും വൃക്ഷമാണിത്  .കടമ്പ് ,വെള്ളക്കടമ്പ് ,മഞ്ഞകടമ്പ് എന്നിങ്ങനെ മൂന്ന് തരത്തിൽ ഈ വൃക്ഷം കാണപ്പെടുന്നു.പൊതുവെ വേനൽക്കാലത്ത് ഇലപൊഴിക്കുന്ന സ്വഭാവമുണ്ടെങ്കിലും ആറ്റിന്റെ തീരത്തുള്ളവയും ചതുപ്പിൽവളരുന്നവയും മൊത്തമായും  പൊഴിക്കാറില്ല.

മഴക്കാലത്താണ് മരം പൂക്കുന്നത് .കടമ്പ് പൂക്കുന്നത് മഴക്കാലത്തിന്റെ സൂചനയാണ് .വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകാറുണ്ട് . ഒരു ചെറിയ പന്തിന്റെ ആകൃതിയാണ് കടമ്പിന്റെ പൂങ്കുലയ്ക്ക് .ടെന്നീസ് ബോളുപോലെ സാദൃശ്യമുള്ളതിനാൽ ഇംഗ്ലീഷിൽ ഇതിനെ tennis ball tree എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

രാത്രി കാലങ്ങളിലാണ് ഇതിന്റെ പൂക്കൾ വിരിയുന്നത് . പൂക്കൾക്ക് ഓറഞ്ച് നിറവും .ചെറിയ സുഗന്ധവുമുണ്ട് .പൂക്കളിൽ അഞ്ചു ദളങ്ങൾ കാണപ്പെടും .ഒക്ടോബർ മാസത്തിലാണ് ഫലങ്ങൾ മൂക്കുന്നത് . മൂന്ന് നാലു മാസങ്ങൾക്കു ശേഷമാണ് ഫലങ്ങൾ പൊഴിയുന്നത് .പക്ഷികളുടെയും ,ജന്തുക്കളുടെയും ഇഷ്ട്ട ഭക്ഷണമാണ് ഇതിന്റെ വിത്തുകൾ.

കടമ്പ് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ .

പുരാണങ്ങളിലും ഇതിഹാസങ്ങളിലും,ഭാഗവതത്തിലും പരാമർശിക്കപ്പെടുന്ന ഒരു വൃക്ഷമാണ് കടമ്പ്.ചതയം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് കടമ്പ് .ഓരോത്തരും  ഓരോ ജന്മ നക്ഷത്രത്തിലാണ് ജനിക്കുന്നത് . അതുമായി ബന്ധപ്പെട്ട ഒരു നക്ഷത്ര മരവും ഉണ്ടാകും  . ഈ മരത്തെ പരിപാലിക്കേണ്ടത് ഈ നക്ഷത്രത്തിൽ ജനിച്ചയാളുടെ നിയോഗമാണ്. അത് വഴി അയാൾക് അഭിവൃദ്ധി ഉണ്ടാവും എന്നാണ് വിശ്വാസം .

കടമ്പ് വൃക്ഷം ദൈവീകമായ സ്വഭാവമുള്ളതായി കണക്കാക്കപ്പെടുന്നു. ഇത് ദൈവത്തിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതീകമാണ്. അതിനാൽ, പിരിഞ്ഞുപോയ കാമുകീകാമുകന്മാർ  കടമ്പ് വൃക്ഷത്തെ ആരാധിക്കുകയും അതിന്റെ സഹായം തേടുകയും ചെയ്താൽ, അവർ ഒരുമിച്ച് തിരികെ വരുമെന്ന് ആളുകൾ വിശ്വസിക്കുന്നു .

പണ്ടുകാലത്ത് കടമ്പ് മരങ്ങൾ ധാരാളം ഉണ്ടായിരുന്ന  സ്ഥലമായിരുന്നു തമിഴ്നാട്ടിലെ മധുര. അതിനാൽ തന്നെ കടമ്പ വനം എന്ന് അക്കാലത്ത് മധുര അറിയപ്പെട്ടിരുന്നത് . കടമ്പ്  മരം  മധുര മീനാക്ഷി ക്ഷേത്രത്തിലും കാണപ്പെടുന്നു. ക്ഷേത്രത്തിനു സമീപമുള്ള  വനത്തിൽ  സ്വയംഭൂലിംഗത്തെ ആരാധിക്കാൻ  രാത്രിസമയങ്ങളിൽ  ഇന്ദ്രൻ  വരാറുണ്ടന്നും മധുരമീനാക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ  പറയുന്നുണ്ട്. കടമ്പുവൃക്ഷം ക്ഷേത്രത്തിൻറെ പുണ്യവൃക്ഷമായി  പിന്നീട് മാറുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ് ഉണങ്ങിപ്പോയ ഈ കടമ്പു വൃക്ഷത്തിൻറെ അവശിഷ്ടം ഇപ്പോഴും അമ്പലത്തിൽ സംരക്ഷിച്ചിട്ടുണ്ട്  .

കടമ്പിൻ പൂമൊട്ടുകൾ സ്ത്രീകൾ ഉച്ചിയിൽ ചൂടാറുണ്ട്. കടമ്പിൻ പൂമൊട്ടുകൾക്ക് പവിത്രമായ സ്ഥാനമുണ്ട്. ഇത് ദൈവത്തിന്റെയും  അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. കടമ്പിൻ പൂമൊട്ടുകൾ സീമന്തത്തിൽ ചൂടുന്നത് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കാനും നല്ല ഭാഗ്യം വരാനുമുള്ള ഒരു മാർഗമാണെന്ന് വിശ്വസിക്കുന്നു. കാളിയമർദ്ദനത്തിനായി കണ്ണൻ കാളിന്ദിയിലേയ്ക്കു കടമ്പ് മരത്തിൽനിന്നാണ് ചാടിയത്. കണ്ണന്റെ ഇഷ്ടവൃക്ഷമായതിനാൽ  "ഹരിപ്രിയ എന്ന പേരിലും കടമ്പ് അറിയപ്പെടുന്നുണ്ട്.


കടമ്പിന്റെ ഉപയോഗങ്ങൾ .

തടിക്ക് പറയത്തക്ക ഉറപ്പും ബലവുമില്ല . എങ്കിലും വിലകുറഞ്ഞ  ഫർണിച്ചർ നിർമ്മാണത്തിനായി ഈ തടി  ഉപയോഗിക്കുന്നുണ്ട്. കൂടുതലും തീപ്പെട്ടി നിർമ്മാണത്തിനാണ് കടമ്പിന്റെ തടി ഉപയോഗിക്കുന്നത്. കൂടാതെ കടമ്പിന്റെ പട്ട, പൂവ്, കായ,ഇല  എന്നിവയ്ക്ക്  ഔഷധഗുണങ്ങളുണ്ട്. കടമ്പ് മൂന്നു തരം ഉണ്ടങ്കിലും കേരളത്തിൽ വെള്ളക്കടമ്പാണ്  കാണപ്പെടുന്നത്.വെള്ള കടമ്പിനാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത്.

കടമ്പിന്റെ ഔഷധഗുണങ്ങൾ .

വളരെയധികം ഔഷധഗുണമുള്ളൊരു വൃക്ഷമാണ് കടമ്പ് .കഫം, പിത്തം ,രക്തപിത്തം ,രക്തദോഷം ,രക്താതിസാരം ,വ്രണം ,,വിഷം ,കൃമി ,വിഷജ്വരം ,എന്നിവയെല്ലാം ശമിപ്പിക്കുന്നു .കടമ്പിന്റെ പട്ടയ്ക്ക്  ദഹനസംബന്ധമായ പ്രശ്നങ്ങൾ, വാതം, വേദന എന്നിവയെ ശമിപ്പിക്കാൻ കഴിവുണ്ട്. 

കടമ്പിന്റെ പൂവിന് ഹൃദ്രോഗം, അലർജി തുടങ്ങിയവ  ശമിപ്പിക്കാനുള്ള കഴിവുണ്ട് . കൊളസ്ട്രോൾ കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കടമ്പിന്റെ കായകൾ  ദഹനസംബന്ധമായ പ്രശ്നങ്ങൾ, അസ്ഥിക്ഷയം, വിഷാംശം എന്നിവയെ ശമിപ്പിക്കും.  ദഹനശേഷി വർദ്ധിപ്പിക്കുകയും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു .

ചില ഔഷധപ്രയോഗങ്ങൾ .

വിഷജ്വരം.

കടമ്പിന്റെ തൊലി ഉണക്കി അതുകൊണ്ട് കഷായമുണ്ടാക്കി കഴിച്ചാൽ വിഷജ്വരം (ടൈഫോയ്ഡ്) ശമിക്കും .

നീരും ,വേദനയും .

കടമ്പിന്റെ  ഇല അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .

മുറിവ് ,വ്രണങ്ങൾ .

കടമ്പിന്റെ  ഇല അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയും .കടമ്പിന്റെ  പുറം തൊലി ഇട്ട് തിളപ്പിച്ച കഷായത്തിൽ വ്രണങ്ങൾ കഴുകിയാൽ വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും .

വായ്പ്പുണ്ണ് ,മോണവീക്കം .

കടമ്പിന്റെ തൊലി വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം കൊണ്ട് ദിവസം പലപ്രാവിശ്യമായി കുറച്ചുദിവസം പതിവായി കവിൾകൊണ്ടാൽ വായ്പ്പുണ്ണ് ,മോണവീക്കം എന്നിവ മാറും .

ഓക്കാനം ,ഛർദ്ദി .

കടമ്പിന്റെ തൊലി ഉണക്കി പൊടിച്ച് അതിൽ പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ഓക്കാനം ,ഛർദ്ദി എന്നിവ മാറും .

മൂത്രാശയരോഗങ്ങൾ .

കടമ്പിന്റെ വേരിന്മേൽ തൊലി കഷായം വച്ച് കഴിച്ചാൽ മൂത്രാശയരോഗങ്ങൾ ശമിക്കും .

പനി .

കടമ്പിന്റെ തൊലി കഷായം വച്ച് കഴിച്ചാൽ പനി ശമിക്കും .

മുഖക്കുരു .

കടമ്പിന്റെ തൊലി കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .

പ്രാണിവിഷം .

കടമ്പിന്റെ തൊലിയും ,ഇലയും കൂടി അരച്ച് പുറമെ പുരട്ടിയാൽ പ്രാണികൾ കടിച്ചത് മൂലമുള്ള വേദന ,ചൊറിച്ചിൽ ,തടിപ്പ് മുതലായവ മാറിക്കിട്ടും .

മുലപ്പാൽ വർധിക്കാൻ .

കടമ്പിന്റെ പഴത്തിന്റെ നീര് കഴിച്ചാൽ മുലപ്പാൽ വർധിക്കും .

രക്തശുദ്ധി .

കടമ്പിന്റെ പഴത്തിന്റെ നീര് പഞ്ചസാര ചേർത്ത് പതിവായി കഴിച്ചാൽ രക്തശുദ്ധിയുണ്ടാകും .

ചുമ .

കടമ്പിന്റെ പൂവ് ഉണക്കി പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ തൊണ്ടകുത്തിയുള്ള ചുമ ശമിക്കും .

 ഒടിവ് ,ചതവ് .

കടമ്പിന്റെ തൊലി ഉണക്കി പൊടിച്ച് കോഴിമുട്ടയിൽ ചാലിച്ച് വെച്ചുകെട്ടിയാൽ അസ്ഥി  ഒടിവ് ,ചതവ് എന്നിവ സുഖപ്പെടും .

കഫക്കെട്ട് ,തലവേദന ,പീനസം .

കടമ്പിന്റെ  പൂവ് ഉണക്കി പൊടിച്ച് അതെ അളവിൽ കുരുമുളക് പൊടിയും ചേർത്ത് മൂക്കിൽ വലിച്ചാൽ കഫക്കെട്ട് ,തലവേദന പീനസം എന്നിവ ശമിക്കും .

കൃമിശല്ല്യം .

കടമ്പിന്റെ തൊലി ഉണക്കി പൊടിച്ച് തേനും ചേർത്ത് കഴിച്ചാൽ കൃമിശല്ല്യം ഇല്ലാതാകും .കൂടാതെ ദഹനക്കേട് ,വിശപ്പില്ലായ്മ ,രുചിയില്ലായ്മ എന്നിവയ്ക്കും നന്ന് .




Previous Post Next Post