ഒതളം വിഷഗുണങ്ങൾ

ഒതളം,ഉതളം,ഒതളങ്ങ,ഉതളങ്ങ,ഒതളങ്ങ തുരുത്ത്,cerbera odollam,suicide tree,jungle mango,sea mango,pong pong,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social,cultural,life lessons,motivations,travel,events,vastu,mysteries,religion,spirituality


ഒരു വിഷസസ്യമാണ് ഒതളം .ലോകത്ത് മനുഷ്യർ ഏറ്റവും കൂടുതൽ ആത്മഹത്യാ ചെയ്യാൻ ആശ്രയിക്കുന്ന ഒരു വൃക്ഷം .മലയാളത്തിൽ ഇതിനെ ചാട്ടക്കായ് ,ചാത്തൻകായ് എന്നീ പേരുകളിലും അറിയപ്പെടുന്നു .ഒദളം ട്രീ ,ഡോഗ് ബെയ്ൻ  എന്നീ പേരുകളിൽ ഇംഗ്ലീഷിലും .ഔദുലക ,ശ്വാനമര എന്നീ പേരുകളിൽ സംസ്‌കൃതത്തിലും അറിയപ്പെടുന്നു .
  • Botanical name : Cerbera odollam
  • Family : Apocynaceae (Oleander family)
  • Synonyms  : Cerbera dilatata,Tanghinia odollam,Odollamia malabarica
  • English name : Chiute, Dog-bane, Grey Milkwood, Sea Mango, Pong Pong Tree
  • Malayalam name : Chattankai, Othallam, Odalam,Chaattakkaay
  • Tamil name : Kattalari, Utalai
  • Telugu name : Adavi arali
  • Kannada name : Chande, Honde
  • Marathi name : Sukanu
  • Bengali name  : Dabur
ആവാസമേഖല  .

ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഒതളം കണ്ടുവരുന്നു. ഉപ്പുവെള്ളമുള്ള ജലാശയങ്ങളുടെ തീരങ്ങളിലും കടൽത്തീരത്തും കൂടുതൽ വളരുന്നു .കേരളത്തിലും ഇവ ധാരാളമായി വളരുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരം ,കൊല്ലം , കോട്ടയം ,ആലപ്പുഴ , ,കാസർകോട് ,കണ്ണൂർ ,മലപ്പുറം ,കോഴിക്കോട് ,തൃശൂർ,പാലക്കാട്  എന്നീ ജില്ലകളിൽ ഒതളം കാണപ്പെടുന്നു .ഇവ നാട്ടിലും കാട്ടിലും സുലഭമാണ്. ഇന്ത്യ കൂടാതെ ശ്രീലങ്ക,ലക്ഷദ്വീപ്, മലേഷ്യ,ചൈന, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഒതളം കാണപ്പെടുന്നു  .

സസ്യവിവരണം .

6 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ചെറിയ നിത്യഹരിത വൃക്ഷം .ഇവയുടെ കാണ്ഡത്തിൽ നിന്നും ഇലകൾ  പൊഴിഞ്ഞുപോയ അടയാളങ്ങൾ കാണാം .ഇലകൾ ശാഖാഗ്രത്ത് കൂട്ടമായി ഉണ്ടാകുന്നു .ഇവയുടെ ഇലയിലും തണ്ടിലും വെളുത്ത പാലുപോലെയുള്ള കറയുണ്ട് .ഇവയുടെ പൂക്കൾക്ക് വെള്ളനിറം .വലിയ പൂക്കളാണ് ഇവയുടേത് .പൂക്കൾക്ക് സുഗന്ധമുണ്ടാകും .ഡിസംബർ മുതൽ മാർച്ച് വരെയാണ് പൂക്കാലം .

ഒറ്റനോട്ടത്തിൽ മാങ്ങയോട് സാദൃശ്യമുള്ളതാണ് ഇവയുടെ ഫലങ്ങൾ .ഫലത്തിനുള്ളിൽ ഒന്നോ രണ്ടോ വിത്തുകൾ കാണും .ഈ വിത്തുകളാണ് മനുഷ്യർ ആത്മഹത്യ ചെയ്യാൻ ഉപയോഗിക്കുന്നത് .ചില ഫലങ്ങളിൽ ഒരു വിത്ത് മാത്രമേ കാണപ്പെടുകയൊള്ളു. ഈ വിത്തിനാണ് വിഷവീര്യം കൂടുതൽ .

രാസഘടകങ്ങൾ .

ഒതളങ്ങയിൽ നിന്നും സെർബെറിൻ, ഒഡോളിൻ തുടങ്ങിയ പദാർഥങ്ങൾ അടങ്ങിയിരിക്കുന്നു . ഇതിലെ വിഷാംശത്തിന് കാരണവും ഇതാണ് . മഞ്ഞ അരളിയിൽ ധാരാളമായുള്ള തെവറ്റിൻ എന്ന വിഷവസ്തു ഒതളങ്ങയിലും ഉള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഒതളം വിഷമയ ഭാഗങ്ങൾ -ഫലം ,കറ ,ഇല പട്ട .

വിഷലക്ഷണങ്ങൾ .

ഈ സസ്യത്തിന്റെ കറയ്ക്കും ഇലയ്ക്കും ഛർദിയും വിരേചനവും ഉണ്ടാക്കുന്നതിനുള്ള ശക്തിയുണ്ട്. തടിയുടെ പട്ടയും ഉള്ളിൽ ചെന്നാൽ ശക്തിയായ വയറിളക്കവും ഛർദിയുമുണ്ടാകും . പച്ച ഒതളങ്ങ കഴിച്ച് മരണമുണ്ടാകാറുണ്ട്. 

വിത്ത്  ഉള്ളിൽ ചെന്നാൽ ആദ്യം ശക്തിയായ വയറിളക്കവും ഛർദിയുമുണ്ടാകും. വയറുവേദന, തളർച്ച, കാഴ്ച മങ്ങുക തുടങ്ങിയ  ലക്ഷണങ്ങളുണ്ടാകും . ശ്വാസോച്ഛ്വാസഗതി ക്രമം തെറ്റുകയും . ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയും ചെയ്യും .

ഒതളം ഉള്ളിൽ ചെന്നാൽ ആദ്യം ആമാശയക്ഷാളനം ചെയ്ത് വിഷാംശം പുറത്തുകളയണം.രോഗിയിൽ കാണുന്ന ലക്ഷണങ്ങൾക്കനുസരിച്ച് മറ്റ് ചികിത്സയും ചെയ്യണം.

ഒതളം ഔഷധഗുണങ്ങൾ .

ഒതളത്തിന്റെ ഫലം ,കറ ,ഇല ,പട്ട എന്നിവായ്ക്ക്  ഔഷധഗുണമുണ്ട് എങ്കിലും  അപകടകരമായതിനാൽ ഔഷധത്തിനായി എടുക്കാറില്ല. മീൻ പിടിക്കാനും ജൈവകീടനാശിനി ഉണ്ടാക്കാനും ഇതിന്റെ ഫലങ്ങൾ ഉപയോഗിക്കുന്നു.  
Previous Post Next Post