Botanical name | Peperomia pellucida |
---|---|
Family | Piperaceae |
Synonyms | Peperomia exigua Peperomia translucens Piper pellicudum |
Common name | Shiny Bush, Slate pencil plant pepper elder rat's ear shiny bush silverbush |
Sanskrit | Toyakandha Varshabhoo |
Hindi |
Poori patta (पूरी पत्ता) |
Tamil | கண்ணாடிப்பச்சை (Kannadippacha) மசிப்பச்சை (Mashipacha) சிலேட்டிப்பச்சை (Slettipacha) தக்களிப்பன் (Thaklippan) |
Kannada |
Neeru kaddi gida |
Malayalam | Mashitandu |
Nepali | लतपते Latapate |
Oriya | ଭୁରvଓ Burshavo |
നമ്മുടെ നാട്ടിൽ മതിലുകളിലും കയ്യാലകളിലും പറമ്പിലുമെല്ലാം സാധാരണയായി കണ്ടുവരുന്ന ഒരു ചെറു സസ്യമാണ് മഷിത്തണ്ട്.പണ്ട് കാലത്തെ കുട്ടികൾ കല്ലുപെൻസിൽ കൊണ്ട് സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ച്ചുകളയാൻ മഷിത്തണ്ട് ഉപയോഗിച്ചിരുന്നു .വെള്ള ത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷി പച്ച, കോലു മഷി, വെള്ളം കുടിയൻ, തുടങ്ങിയ പല പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു.
യാതൊരു വിധ പരിചരണവു മില്ലാതെ വളരുന്ന ഈ സസ്യത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .തലവേദന ,ശരീര വേദന ,വാത സംബന്ധമായ വേദന ,നീർക്കെട്ട് ,മുഖക്കുരു ,ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,പരുക്കൾ ,വിശപ്പില്ലായ്മ, രുചിയില്ലായ്മ ,തുടങ്ങിയവയ്‌ക്കു ഒരു ഉത്തമ പ്രതിവിധിയാണ് ഈ സസ്യം.
മഷിത്തണ്ടിന്റെ, ഇലയും തണ്ടും അരച്ച്, കുഴമ്പുരൂപത്തിലാക്കി നെറ്റിത്തടത്തിൽ പുരട്ടിയാൽ തലവേദന പെട്ടന്ന് മാറുന്നതാണ് .
മഷിത്തണ്ടിന്റെ, ഇലയും തണ്ടും അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി . 20 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകണം . കുറച്ചുനാൾ പതിവായി ഇങ്ങനെ ചെയ്താൽ മുഖക്കുരു മാറുന്നതാണ് . കൂടാതെ ഇത് പുറമെ പുരട്ടിയാൽ നീരും വേദനയും മാറുന്നതാണ് .
മഷിത്തണ്ട് മറ്റു പച്ചക്കറികളോടൊപ്പം തോരൻ വച്ച് കഴിക്കുന്നത് വിശപ്പില്ലായ്മ, രുചിയില്ലായ്മ എന്നിവ മാറാൻ സഹായിക്കും വേനല്‍ക്കാലത്ത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ മഷിത്തണ്ട് കൊണ്ട് ജ്യൂസ് ഉണ്ടാക്കിയോ സാലഡ് ഉണ്ടാക്കിയോ കഴിച്ചാൽ മതിയാകും.