Binomial name |
Prosopis cineraria |
---|---|
Family | Fabaceae |
Common name | Khejri Tree |
Hindi | Jand जंड, Khejri खेजड़ी Khejri |
Tamil | parambai, Vanni |
Telugu | జమ్మీ చెట్టు Jammi chettu |
Kannada | ಕಿಱುಬನ್ನಿ, ಕಿರುಬನ್ನಿ Kiru banni, ಕಿರಿಬನ್ನಿ Kiribanni |
Marathi | शेमी Shemi |
Oriya | Shami |
Gujarati | Semi |
ഇടത്തരം വലിപ്പമുള്ള, മുള്ളുകളുള്ള ഒരു നിത്യഹരിത വൃക്ഷമാണ് വന്നി .ഇത് വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ വളരുന്നു. ഏകദേശം 7 മീറ്റർ ഉയരത്തിൽ വളരും .ഇന്ത്യയിൽ വരണ്ട പ്രദേശങ്ങളിൽ ഈ വൃക്ഷം സ്വാഭാവികമായി കാണപ്പെടുന്നു .ഇന്ത്യ കൂടാതെ പാകിസ്ഥാൻ ,അറബ് രാജ്യങ്ങളിലും കാണപ്പെടുന്നു .ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളിലെ വരണ്ട കാലാവസ്ഥയിൽ വന്നി വളരെ നന്നായി വളരുന്നു .
മരുഭൂമിയിലെ ഒരു മരമാണ് വന്നി എന്ന് വേണമെങ്കിൽ പറയാം , വേനൽക്കാലത്ത് 45 ℃ വരെ ചൂട് സഹിക്കാനുള്ള കഴിവ് ഈ വൃക്ഷത്തിനുണ്ട്. അതുപോലെ ശൈത്യകാലത്ത് 10 ℃ യിൽ താഴെ താപനിലയെ സഹിക്കാനുള്ള കഴിവും ഈ വൃക്ഷത്തിനുണ്ട് .എന്നാൽ അധികം മഴ ഈ വൃക്ഷത്തിന് സഹിക്കാൻ പറ്റില്ല .കാരണം മുരടിച്ചു നിൽക്കും വളരില്ല .
ഗൾഫ് രാജ്യങ്ങളിലെ പല നാടോടിക്കഥകളിലും വന്നി വൃക്ഷത്തിന് ഒരു പ്രധാന സ്ഥാനമാണുള്ളത് .യുഎഇയുടെ ദേശീയ വൃക്ഷം വന്നിയാണ്. 1993-ൽ യു എ ഇ യുടെ ദേശീയ വൃക്ഷമായി വന്നി പ്രഖ്യാപിക്കപ്പെട്ടു .മണ്ണിൽ നൈട്രജൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു സസ്യമാണ് വന്നി .ഇത് മറ്റുമരങ്ങളുടെയും ചെടികളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു. വരൾച്ചയെ നേരിടാനുള്ള ശക്തി ഈ മരത്തിനുണ്ട്. അതുകൊണ്ടുതന്നെ സൗദി അറേബിയയിൽ ധാരാളം വന്നിമരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് .
വന്നി ഇന്ത്യയിലെ പല സ്ഥലങ്ങളിലും കാണപ്പെടുന്നു. ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് രാജസ്ഥാനിലാണ് .കൂടാതെ ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരപ്രദേശ്, ബീഹാർ, ഒറീസ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലും വന്നി കാണപ്പെടുന്നു. കേരളത്തിലെ വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും വന്നി കാണപ്പെടുന്നു.
നല്ല ഉറപ്പും ബലവുമുള്ള തടിയാണ് വന്നിയുടേത് .നല്ല വിറകുമാണ് വന്നിയുടെ തടി കത്തിച്ചാൽ നല്ല ചൂട് ഉള്ളതാണ് .അതുകൊണ്ടുതന്നെ കരിയുണ്ടാക്കാനായി വന്നിയുടെ തടി വ്യാപകമായി ഉപയോഗിക്കുന്നു .ഇതിന്റെ ഇല ഒന്നാംതരം കാലിത്തീറ്റയാണ് .പുളിയില പോലുള്ള ഇലകളാണ് ഇവയുടേത് .ഇതിന്റെ ഇലകൾ പച്ചയായും ഉണങ്ങിയും കാലിത്തീറ്റയായി ഉപയോഗിക്കുന്നു .ഒട്ടകങ്ങൾ, കന്നുകാലികൾ, ചെമ്മരിയാടുകൾ എന്നിവയുടെ ഇഷ്ടഭക്ഷണമാണ് വന്നിയുടെ ഇല .പുറമേ, പശുക്കൾ, എരുമകൾ, ആട് എന്നിവയ്ക്ക് തീറ്റയായി കൊടുത്താൽ പാലുൽപാദനത്തിന്റെ അളവ് വർധിപ്പിക്കാനും കഴിയും .
വേനൽക്കാലത്താണ് ഈ വൃക്ഷം കായ്ക്കുന്നത് . ഇതിന്റെ കായ്കൾ സിലിണ്ടർ ആകൃതിയാണ് . ഒന്നിലധികം വിത്തുകളുള്ള കായ് 20 സെന്റീമീറ്റർ വരെ നീളംകാണും. തുടക്കത്തിൽ പച്ചനിറവും മൂത്തുകഴിയുമ്പോൾ മഞ്ഞയോ മങ്ങിയ തവിട്ടുനിറമോ ആയി മാറുന്നു. ഇതിന്റെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ് .ഇത് പലതരം ഭക്ഷണവിഭവങ്ങൾക്ക് ഉപയോഗിക്കിന്നു .കൂടാതെ ഇവ കന്നുകാലികൾക്ക് തീറ്റയായും ഉപയോഗിക്കുന്നു .
വന്നി മരം ധാരാളം ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.നക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെട്ട ഒരു മരമാണ് വന്നി .അവിട്ടം നാളുകാരുടെ ജന്മ നക്ഷത്ര വൃക്ഷമാണ് .വന്നി മരം ഐശ്വര്യത്തിന്റെയും ധനത്തിന്റെയും പ്രതീകമാണ്. ദുഷ്ട ശക്തികളെ അകറ്റിനിർത്തും . വന്നി മരത്തിന്റെ ചുവട്ടിൽ ദേവതകൾ വസിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പുതിയ വീട് പണിയുമ്പോൾ വന്നി മരം നട്ടാൽ ഐശ്വര്യം വരുമെന്ന് വിശ്വസിക്കപ്പെടുന്നു.
വന്നിയുടെ ഇലയും, വേരും, കായിക്കും എല്ലാം ഔഷധഗുണങ്ങളുള്ളവയാണ്. വന്നിയുടെ ഇല ചുമ, പനി, ജലദോഷം, , വയറിളക്കം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.വന്നിയുടെ വേര് ചർമ്മരോഗങ്ങൾ, അണുബാധകൾ, വേദന, വീക്കം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.വന്നിയുടെ കായ രക്തസമ്മർദ്ദം .ടോൺസിലൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു .