ശാസ്ത്രനാമം | Salix tetrasperma |
---|---|
കുടുംബം | Salicaceae |
മറ്റു ഭാഷകളിലെ പേരുകൾ |
|
English |
four-seeded willow, Indian willow |
Sanskrit | जलवेतस jalavetasa |
Hindi | बेद लैला bed-laila |
Tamil | ஆற்றுப்பாலை arru-p-palai, சுவேதம் cuvetam, நீர்வஞ்சி nir-vanci |
Telugu | కొండగన్నేరు konda ganneru |
Kannada | ಬೈಚೆ ಮರ baiche mara, ನೀರುವಂಜಿ neeruvanji |
Bengali | বৈশাখী boishakhi, পানী জমা pani joma |
Malayalam | ആറ്റുപാല, അരളി, പുഴവഞ്ചി |
ഇലപൊഴിക്കുന ഒരു ഇടത്തരം വൃക്ഷമാണ് വഞ്ചി.ഇവ ഇന്ത്യയിൽ കേരളം,തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിത്യഹരിതവനമേഖലകളിലും പുഴയോരങ്ങളിലും ചതുപ്പുകളിലും വളരുന്നു. കൂടാതെ .നേപ്പാൾ, മ്യാൻമാർ, മലേഷ്യ, അഫ്ഗാനിസ്ഥാൻ , സിംഗപ്പൂർ,ചൈന, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, ജാവ എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്നു . കേരളത്തിൽ വയനാട്, പറമ്പിക്കുളം, അട്ടപ്പാടി എന്നീ വനമേഖലകളിൽ ധാരാളം കാണപ്പെടുന്നു . നക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒരു മരമാണ് വഞ്ചി. പൂരാടം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് .
വരൾച്ച താങ്ങാൻ കഴിയാത്ത ഒരു മരമാണ് വഞ്ചി . എന്നാൽ കഠിനമായ തണുപ്പിനെ സഹിക്കാൻ കഴിയും. ഇലപൊഴിച്ച ശേഷമാണ് പൂക്കാലം ആരംഭിക്കുന്നത്. ഡിസംബർ-ജനുവരിയാണ് പൂക്കാലം . കുലകളായിട്ടാണ് പൂക്കൾ ഉണ്ടാകുന്നത്.ചെറിയ പൂക്കളാണ് ഇവയുടേത് . ചെറുപൂക്കൾക്ക് നല്ല മണമുണ്ടായിരിക്കും. ആൺപൂവിന് മഞ്ഞ കലർന്ന പച്ചനിറവും പെൺപൂവിന് പച്ച കലർന്ന മഞ്ഞനിറവുമാണ്. ഈ പൂക്കൾ മണിപ്പൂരിൽ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.
മണ്ണിൽ വീഴുന്ന വിത്തുകൾ വേഗത്തിൽ നശിക്കുന്നതിനാൽ വിത്തു വഴിയുള്ള സ്വാഭാവിക പുനരുത്ഭവം കുറവാണ്. കമ്പു മുറിച്ച് വച്ചും കൃത്രിമമായി ഉല്പാദിപ്പിക്കുന്ന തൈകൾ ഉപയോഗിച്ചുമാണ് വംശവർദ്ധനവ് നടത്തുന്നത്.തടിക്ക് ചുവപ്പ് നിറം. കാതലും വെള്ളയും തിരിച്ചറിയാൻ സാധിക്കും. കാതലിന് ഈടും ബലവും വളരെ കുറവാണ്.തടിക്കു ഭാരം കുറവാണ് .അതുകൊണ്ടു തന്നെ വീട്ടുപകരണങ്ങൾ ഒന്നും തന്നെ നിർമ്മിക്കാൻ സാധിക്കില്ല ,തീപ്പട്ടി നിർമ്മാണത്തിന് ഇതിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു .ഊട്ടിയിൽ ഈ മരത്തിന്റെ കമ്പുകൾ കൊട്ട മെടയാൻ ഉപയോഗിക്കുന്നുണ്ട് .
വഞ്ചിയുടെ വേര്, ഫലം എന്നിവയ്ക്കും ഔഷധഗുണമുണ്ട് .വേരിനാണ് കൂടുതൽ ഔഷധഗുണമുള്ളത്. ഉദരരോഗങ്ങൾ ,തലവേദന ,പനി ,പല്ലുവേദന തുടങ്ങിയ രോഗങ്ങൾക്ക് ഇതിന്റെ തൊലി ഔഷധമായി ഉപയോഗിക്കുന്നു .യോനിരോഗങ്ങൾക്ക് ഇതിന്റെ വേര് ഔഷധമായി ഉപയോഗിക്കുന്നു . ഇതിന്റെ വേരിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് യോനി കഴുകിയാൽ പൂപ്പൽ ബാധപോലുള്ള അസുഖങ്ങൾ ശമിക്കും . ഇതിന്റെ പൂക്കൾ പതിവായി കഴിച്ചാൽ മാനസിക രോഗങ്ങൾ ശമിക്കും .