Botanical name | Tabernaemontana alternifolia Ervatamia dichotoma |
---|---|
Family | Apocynaceae |
Common name | Nag Kuda |
Sanskrit | काम्पिल्लकः kampillakah पिण्डतगर pindatagara |
Tamil | குண்டலப்பாலா kundalappala பால்வாடி palvadi |
Kannada | ಬಿಳಿ ಕೊಡಸಲು bili kodasalu ಹಾಲ್ಮೇಟಿ halmeti |
Marathi | नाग कुडा naag kuda, पांढरा कुडा pandhra kuda |
സാധാരണ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു ചെറുവൃക്ഷമാണ് കുരുട്ടുപാല .പശ്ചിമഘട്ടത്തിലും മലബാർ പ്രദേശങ്ങളിലും ഇത് ധാരാളമായി കണ്ടുവരുന്നു . കാഴ്ചയിൽ നന്ത്യാർവട്ടവുമായി വളരെ രൂപസാദൃശ്യമുണ്ട്. കുരുട്ടുപാല, കൂനംപാല, കമ്പിപ്പാല, കവരപ്പാല, കുണ്ഡലപ്പാല എന്നീ പല പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു .പലരും ഇതിനെ ഉദ്യാനസസ്യമായി നട്ടുവളർത്താറുണ്ട് . ഏകദേശം 8 മീറ്ററോളം ഉയരത്തിൽ വളരാറുണ്ട് . പാലമരങ്ങളുടെ കുടുംബത്തിൽ പെടുന്ന ഇവയും ഇല കൊഴിക്കുന്ന സ്വഭാവമുണ്ട് .ഇതിന്റെ തണ്ടിലും ഇലയിലും വെളുത്ത കറയുണ്ട് .
ഡിസംബർ മെയ് മാസങ്ങളിലാണ് ഇത് പുഷ്പ്പിക്കുന്നത് .പൂക്കൾക്ക് വെള്ളനിറമാണ് . നന്ത്യാർവട്ടത്തിന്റെ പൂപോലെയുള്ള പൂക്കൾതന്നെയാണ് ഇതിനുമുള്ളത് .ഈ ചെടിയിലുണ്ടാകുന്ന കായ്കൾക്ക് പാലയ്ക്ക എന്നാണ് പേര് പറയുക .ഇതിന് ഒരുതരം വശീകരണ ആകൃതിയുണ്ട് .ഉണ്ടാകുമ്പോൾ പച്ച കളറും മൂത്തു കഴിയുമ്പോൾ ഓറഞ്ചുനിറത്തിൽ ആകുകയും ചെയ്യും . കായ്കൾക്കുള്ളിലെ വിത്തുകൾക്ക് ചുവപ്പു നിറമായിരിക്കും .കായ ഞെട്ടിൽനിന്നും അടർത്തിയെടുത്തൽ വെളുത്ത പാലുപോലെയുള്ള കറ ഉറി വരും .
ഒരു വിഷച്ചെടിയാണ് കുരുട്ടുപാല.ഇതിന്റെ ഫലം .കറ ,ഇല ,തൊലി എന്നിവിടങ്ങളിൽ വിഷാംശം അടങ്ങിയിരിക്കുന്നു . ഇതിന്റെ ഫലത്തിൽ ശക്തിയായ വിഷാംശം അടങ്ങിയിരിക്കുന്നു . ഇത് ഉള്ളിൽ കഴിച്ചാൽ ഉമ്മത്തിന്റേതിനു സമാനമായ വിഷലക്ഷണങ്ങൾ ഉണ്ടാകും .ഇതിന്റെ തൊലിയും കറയും ഉള്ളിൽ കഴിച്ചാൽ ശക്തമായ വയറിളക്കം ഉണ്ടാകും .ഇതിന്റെ വിഷമയമുള്ള ഭാഗങ്ങൾ ഉള്ളിൽ കഴിച്ചാൽ ആമാശയക്ഷാളനമോ ഛർദിപ്പിക്കുകയോ ചെയ്യണം .അതിനു ശേഷം പാൽ ,നെയ്യ് തുടങ്ങിയവ ഉള്ളിൽ കഴിക്കുകയും ചെയ്യണം .
ഔഷധഗുണങ്ങൾ
ഈ സസ്യത്തിന് വിരേചനഗുണം ഉണ്ടങ്കിലും ഉള്ളിൽ കഴിക്കാനുള്ള ഔഷധങ്ങൾക്ക് ഉപയോഗിക്കാറില്ല .കാലിലോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ മുള്ള് കയറിയാൽ ഇതിന്റെ കറ പുരട്ടിയ ശേഷം ഞെക്കിയാൽ മുള്ള് പുറത്തുവരും . ഇതിന്റെ ഇല ചെമ്പുപാത്രത്തിലിട്ട് വെളിച്ചണ്ണയും ഒഴിച്ച് 14 ദിവസം വെയിലത്ത് ചൂടാക്കിശേഷം പുറമെ പുരട്ടിയാൽ സോറിയാസിസ് പോലെയുള്ള ചർമ്മരോഗങ്ങൾ ശമിക്കും .ഈ എണ്ണ തലയിലെ താരൻ ഇല്ലാതാക്കാനും വളരെ നല്ലതാണ് . ഇതിന്റെ കറ മുറിവുണക്കാനും വിഷചികിൽസയ്ക്കും ഉപയോഗിച്ചിരുന്നു . ഇതിന്റെ പൂവ് ചില വിശേഷ ദിവസങ്ങളിൽ പൂജകൾക്ക് ഉപയോഗിക്കാറുണ്ട് .