Botanical name | Ouret lanata |
---|---|
Synonyms | Aerva elegans Illecebrum lanatum Aerva lanata |
Family | Amaranthaceae (Amaranth family) |
Common name | Mountain Knot Grass Indian knotweed Kidney stone plant |
Hindi | छाया Chhaya गोरखबूटी gorakhbuti गोरखगांजा gorakhganja कपूरीजड़ी kapurijadi खली khali खरी khari |
Sanskrit | अश्मःभेदः ashmahabhedah भद्र bhadra गोरक्षगञ्जा gorakshaganja पाषाणभेद pashanabheda शतकभेदी shatakabhedi |
Tamil | சிறுபூளை ciru-pulai உழிஞை ulinai |
Telugu | పిండిదొండ pindidonda |
Kannada | ಬಿಳಿ ಹಿಮ್ಡಿ ಸೊಪ್ಪು bili himdi soppu |
Marathi | कापूरमाधुरी kapurmadhuri |
Malayalam | ചെറൂള cherula |
Bengali | ছায়া chaya |
Rajasthani | छोटी बुई Chhoti bui |
Punjabi | bui-kaltan |
Konkani | तांडलो tamdlo |
രസാദിഗുണങ്ങൾ |
|
രസം | തിക്തം |
ഗുണം | ലഘു, സ്നിഗ്ധം |
വീര്യം | ശീതം |
വിപാകം | മധുരം |
ഔഷധയോഗ്യ ഭാഗം | ഇല, സമൂലം |
നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു സസ്യമാണ് ചെറൂള .കല്ലുരുക്കി ബലിപ്പൂവ് എന്ന പേരിലും ഈ സസ്യം അറിയപ്പെടും .അര മീറ്റർ ഉയരത്തിൽ നിവർന്നോ ചിലപ്പോൾ പടർന്നോ ഈ സസ്യം വളരാറുണ്ട് ,ഇതിന്റെ ഇലകൾ ചെറുതും അഗ്രം കൂർത്തതുമാണ് .പച്ച കലർന്ന വെള്ള നിറത്തിലുള്ള പൂക്കൾ ഈ സസ്യത്തിൽ കാണപ്പെടുന്നു .ഇവയുടെ ഗോളാകൃതിയിലുള്ള ഫലത്തിന് പച്ച നിറമാണ് .
ദശപുഷ്പ്പങ്ങളിൽ
ഉൾപ്പെടുന്ന ഒരു സസ്യമാണ് ചെറൂള . ഔഷധമായി ഉപയോഗിക്കുന്നതും കേരളത്തിൽ സാധാരണ കണ്ടുവരുന്നതുമായ 10 ചെടികളാണ് ദശപുഷ്പങ്ങൾ
എന്നറിയപ്പെടുന്നത്. കർക്കിടക കഞ്ഞിയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്
ദശപുഷ്പങ്ങൾ. കർക്കിടകമാസത്തിൽ സുഖചികിത്സയ്ക്ക് പ്രധാനമായും
ഉപയോഗിക്കുന്നതും ദശപുഷ്പങ്ങളാണ് .പുഷ്പ്പങ്ങൾ എന്ന് അറിയപ്പെടുന്നതെങ്കിലും
ഇവയുടെ ഇലകൾക്കാണു പ്രാധാന്യം .
ഹൈന്ദവ ആചാരപ്രകാരം മരണാനന്തരക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു സസ്യം കൂടിയാണ് .ചെറൂള വെറുതേ മുടിയില്‍ ചൂടിയാല്‍ തന്നെ ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. കർക്കിടക മാസത്തിൽ ദശപുഷ്പങ്ങൾ ചൂടുന്നത് രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു .
വളരെ അധികം ഔഷധഗുണമുള്ളതും സമൂലം ഔഷധ യോഗ്യമായതുമായ ഈ സസ്യം വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, രക്തസ്രാവം , കൃമിശല്യം,പ്രമേഹം ,വേദന,മൂലക്കുരു ,ഓർമ്മശക്തി തുടങ്ങിയവയ്ക്ക് ഒരു ഉത്തമപ്രതിവിധിയാണ് .
ചെറൂള സമൂലം കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും.
ചെറൂള സമൂലം അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ മൂത്ര തടസ്സം മാറുകയും മൂത്രത്തിൽ കല്ല് ഇല്ലാതാക്കുകയും ചെയ്യും .
ചെറൂള
,മഞ്ഞൾ ,തേറ്റാമ്പരൾ ,പൊൻകുരണ്ടി ഇവ തുല്ല്യ അളവിൽ കഷായം വച്ച് കഴിച്ചാൽ
പ്രമേഹം ശമിക്കും .ചെറൂളയുടെ ഇല അരച്ച് മോരിൽ ചേർത്ത് കഴിച്ചാലും പ്രമേഹം
ശമിക്കും .
ചെറൂള ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കൃമിശല്ല്യം മാറിക്കിട്ടും .
ചെറൂള ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരവേദന ,നടുവേദന തുടങ്ങിയവ മാറിക്കിട്ടും
ചെറൂള പാലിൽ കാച്ചി കഴിച്ചാൽ ഓർമ്മശക്തി വർദ്ധിക്കും .
ചെറൂള സമൂലം അരച്ച് പുറമെ പുരട്ടുകയോ വച്ചുകെട്ടുകയോ ചെയ്താൽ ഒടിവ്, ചതവ് ,ഉളുക്ക് മുതലായവ ഭേതപ്പെടുകയും നീര് ,വേദന തുടങ്ങിയവ മാറുകയും ചെയ്യും
ചെറൂളയുടെ വേര് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ധാരാളം മൂത്രം പോകും .
ചെറൂള സമൂലം കഷായമോ ,പാൽകഷായമോ വച്ച് കഴിക്കുന്നത് സുഖപ്രസവത്തിന് നല്ലതാണ് .