Botanical name | Scoparia dulcis |
---|---|
Family | Plantaginaceae (Plantain family) |
Common name | Sweet Broom Weed Sweet Broom Wort |
Hindi | मीठी पत्ती Mithi patti घॊड़ा तुलसी Ghoda tulsi |
Tamil | Sarakkotthini |
Kannada | ಮೃಗಂದಿ/ಮೃಗಂಧಿ Mrigandi |
Bengali | বন ধনিযা Bon dhonya |
Manipuri | ꯁꯨꯝꯖꯤꯠ ꯃꯥꯟꯕꯤ Sumjit manbi |
Nepali | पाताल मिश्री Paataal Mishree चिनी झार Chinee Jhaar मिर्मिरे झार Mirmire Jhaar |
Mizo | Perhpawngchaw |
Mlayalam |
കല്ലുരുക്കി Kallurukki |
കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു ഏകവാർഷിക സസ്യമാണ് കല്ലുരുക്കി .മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു .കേരളത്തിലെ ചില പ്രദേശങ്ങളിൽ മുറികൂട്ടി എന്നും ഈ സസ്യത്തിന് പേര് പറയാറുണ്ട് .
ഏകദേശം 30 സെന്റീമീറ്റര്‍ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾ വളരെ ചെറുതാണ് .ഇതിന്റെ പച്ച നിറത്തിലുള്ള തണ്ടുകളുടെ ചുറ്റുപാടും ധാരാളം ഇലകൾ കാണപ്പെടുന്നു .വെള്ള നിറത്തിൽ ചെറിയ പൂക്കളും പച്ച നിറത്തിൽ മല്ലിയുടെ ആകൃതിയിലുള്ള ചെറിയ കായ്കളും കാണപ്പെടുന്നു .
മൂത്രത്തിൽ കല്ലിന് വളരെ ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഈ സസ്യം .വൃക്കയിലെ കല്ലിനെ അലിയിച്ചു കളയാനുള്ള കഴിവ് ഈ സസ്യത്തിന് ഉള്ളതുകൊണ്ടാണ് കല്ലുരുക്കി എന്ന പേര് ഈ ലഭിച്ചത് .നമ്മുടെ നാട്ടിൽ മൂത്രത്തിൽ കല്ലിനാണ് ഇ സസ്യം പ്രധാനമായും ഉപയോഗിക്കുന്നത് .എന്നാൽ കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങള്‍, പ്രമേഹം, അതിസാരം, ചെവിവേദന, ഗൊണോറിയ, തലവേദന, മഞ്ഞപ്പിത്തം, പാമ്പ് കടി, വയറ്റിലെ പ്രശ്നങ്ങൾ, പല്ലുവേദന, അരിമ്പാറ എന്നിവയുടെ ചികിത്സയിൽ പരമ്പരാഗതമായി ഈ സസ്യം പല രാജ്യങ്ങളിലും ഉപയോഗിച്ചു വരുന്നു .
മൂത്രത്തിൽ കല്ല് ഇല്ലാതാക്കുന്നതിന് കല്ലുരുക്കി പല രീതിയിലും ഔഷധമായി നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നു .കല്ലുരുക്കി സാമാന്യം വലിപ്പമുള്ള ഒരു സസ്യം സമൂലം (വേരോടെ ) കഴുകി വൃത്തിയാക്കി നല്ലപോലെ അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ ഒരാഴ്ച്ച പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറുന്നതാണ് . ഇതേപോലെ പാലിൽ ചേർത്ത് കഴിച്ചാലും മതിയാകും .അല്ലങ്കിൽ കല്ലുരുക്കി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറുംവയറ്റിൽ കഴിച്ചാലും മതിയാകും