നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന പയറുവർഗ്ഗത്തിൽ പെടുന്ന ഒരു വള്ളിചെടിയാണ് നായ്കരുണ .ചില സ്ഥലങ്ങളിൽ ഞൊണങ്ങ് എന്ന പേരിലും ഇതിനെ അറിയപ്പെടും . പറമ്പുകളിലും വേലികളിലും ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .നായ്ക്കുറുണ എന്നു കേൾക്കുമ്പോൾ തന്നെ ചൊറിച്ചിലാണ് പലർക്കും ഓർമ്മ വരുന്നത് .കാരണം ഇവയുടെ ഇളം തണ്ടുകളിലും കായ്കളിലും ഒരിനം രോമങ്ങളുണ്ട് .ഇത് ശരീരത്തിൽ പറ്റിയാൽ മനുഷ്യരിലും മൃഗങ്ങളിലും സഹിക്കാൻ പറ്റാത്ത ചൊറിച്ചിലുണ്ടാക്കും .ഇതിന്റെ തളിരിലകൾ ഭക്ഷ്യയോഗ്യമാണ് .
Botanical name | Mucuna pruriens |
---|---|
Family | Fabaceae (bean family) |
Common name | Velvet bean Cowhage Cowitch Bengal velvet bean Florida velvet bean Mauritius velvet bean Yokohama velvet bean Monkey tamarind Lacuna bean Lyon bean Devil beans |
Hindi | कवंच (Kaunch) |
Sanskrit | kapikacchu (कपिकच्छु) |
Tamil | பூனைக்காலி (Poonaikali) |
Telugu | దూలగొండి (Dulagondi) దురదగొండి (Duradagondi) |
Kannada | ನಸುಗುನ್ನಿ (Nasugunni) ನೊಸಗೊನ್ನೆ (Nosagonne) ನಾಯಿಸೊಣಗುಬಳ್ಳಿ (Nayisonanguballi) |
Malayalam |
നായ്ക്കരുണ ( Naikkuruna ) |
രസാദിഗുണങ്ങൾ | |
രസം |
മധുരം, തിക്തം |
ഗുണം | സ്നിഗ്ധം, ഗുരു |
വീര്യം | ഉഷ്‌ണം |
വിപാകം |
മധുരം |
ഔഷധയോഗ്യമായ ഭാഗങ്ങൾ | വേര്, വിത്ത്, ഫലരോമം |
ഏകവർഷിയോ ബഹുവർഷിയോ ആയ ഈ വള്ളിച്ചെടി വനങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത് .ഡിസംബർ മാസത്തിലാണ് ഇത് പുഷ്പ്പിക്കുന്നത് .ഏപ്രിൽ മാസത്തോടെ കായ്കൾ വിളയുന്നു .ഇതിന്റെ പൂക്കൾക്ക് നീല കലർന്ന ചുവപ്പു നിറമാണ് .ഇതിന്റെ പയറുപോലെയുള്ള കായ്കളുടെ പുറംതോട് മുഴുവൻ സിൽക്ക് പോലെയുള്ള രോമങ്ങൾ കൊണ്ട് പൊതിഞ്ഞതാണ് .കായ്കളുടെ ഉള്ളിൽ അഞ്ചോ ആറോ വിത്തുകൾ കാണും .വിത്തിനുള്ളിൽ വെള്ള നിറത്തിലുള്ള പരിപ്പുണ്ട് .
ഇതിന്റെ വിത്തിൽ ഒരിനം ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട് .നായ്കരുണയിൽ കൊഴുപ്പ് ,റെസിൻ ,ടാനിൻ എന്നിവയും അടങ്ങിയിട്ടുണ്ട് .ഇതിന്റെ പുറം തൊലിയിൽ മാൻഗനീസ് അടങ്ങിയിട്ടുണ്ട് .ഇതിന്റെ കായ്കളുടെ പുറത്തുള്ള രോമങ്ങൾ വിഷമയമുള്ളതാണ് . ശരീരത്തിൽ സ്പർശിച്ചാൽ ശക്തിയായ ചൊറിച്ചിലും നീറ്റലും തടിപ്പും ഉണ്ടാകും .വിഷമയമുള്ള രോമങ്ങൾ ശരീരത്തിൽ സ്പർശിക്കുമ്പോൾ അവിടെ ഹിസ്റ്റമിൻ എന്ന വസ്തു ഉല്പാദിപ്പിക്കുന്നു . അതിന്റെ ഫലമായിട്ടാണ് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് .
ഇതിന്റെ രോമങ്ങൾ ശ്വസിക്കാൻ ഇടയായാൽ മൂക്കിലും ശ്വാസനാളത്തിലും വേദനയും വീക്കവും ഉണ്ടാകും .അതിന്റെ ഫലമായി ശ്വാസംമുട്ടൽ ഉണ്ടാകാം ചിലപ്പോൾ മരണവും സംഭവിക്കാം .വിത്തിലെ രോമങ്ങൾ ശരീരത്തിൽ പറ്റിയുണ്ടാകുന്ന വിഷവികാരങ്ങൾക്ക് സോഡിയം കാർബണേറ്റ് ചേർത്ത വെള്ളം കൊണ്ട് കഴുകണം .തൈര് പുറമെ പുരട്ടിയാലും ചൊറിച്ചിലിന് ശമനമുണ്ടാകും .ഉള്ളിൽ കഴിച്ചാൽ ഒലിവെണ്ണ കുടിക്കണം .
ചൊറിച്ചിലുണ്ടാക്കുന്ന ഒരു സസ്യമാണെങ്കിലും വളരെയധികം ഔഷധഗുണങ്ങളുമുണ്ട് .കാട്ടിലുണ്ടാകുന്ന നായ്ക്കരുണയ്ക്കാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് .ഇതിന്റെ വിത്തും വേരുമാണ് പ്രധാനമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഉഴുന്നിന്റെ എല്ലാ ഗുണങ്ങളും നായ്ക്കരുണ പരിപ്പിനുണ്ട് .ഇതിന്റെ വിത്ത് വളരെ പ്രശസ്തമായ ഒരു വാജീകരണ ഔഷധമാണ് .പുരുഷൻമാരിലെ ലൈംഗീകശക്തി വർദ്ധിപ്പിക്കാനുള്ള കഴിവ് നായ്ക്കരുണപ്പരിപ്പിനുണ്ട് .ഇതിന്റെ ഗുണങ്ങൾ മനസ്സിലാക്കി നായ്ക്കരുണ പരിപ്പിനു വിപണിയിൽ വൻ ഡിമാൻഡ് ഉണ്ട് . മിക്ക സ്ഥലങ്ങളിലും ഈ സസ്യം കൃഷി ചെയ്യുന്നുണ്ട് .
മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് നായ്ക്കരുണ ഒരു പ്രതിവിധിയാണ് .പാർക്കിൻസൺസ്, നാഡീതളർച്ച, പേശീതളർച്ച, പ്രമേഹം ,വിഷാദരോഗങ്ങൾ ,വാതരോഗങ്ങൾ ,വൃക്കരോഗങ്ങൾ ,തുടങ്ങിയ നിരവധി രോഗങ്ങൾക്കും നായ്ക്കരുണ ഒരുപ്രതിവിധിയാണ്.
ഇതിന്റെ വേര് കഷായം വച്ച് കഴിച്ചാൽ വൃക്കരോഗങ്ങൾ ശമിക്കും .ഇതിന്റെ വേര് അരച്ച് പുറമെ പുരട്ടിയാൽ മന്ത് രോഗത്തിന് ശമനമുണ്ടാകും .നായ്ക്കൊരണ കുരു അരച്ച് പുറമെ പുരട്ടിയാൽ തേൾ വിഷം ശമിക്കും ,ഇതിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .
ഇതിന്റെ കായ്കൾക്ക് പുറമെയുള്ള രോമങ്ങൾ വളരെ കുറഞ്ഞ അളവിൽ ശർക്കരയിലോ, വെണ്ണയിലോ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ഉദരകൃമി നശിക്കും .
ഇതിന്റെ വിത്തും , വേരും കഷായം വച്ച് 30 മില്ലി വീതം ദിവസം രണ്ടുനേരം കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും .കൂടാതെ ലൈംഗീകശക്തി വർദ്ധിപ്പിക്കുകയും ചെയ്യും .
നായ്ക്കൊരണ ചേർത്തുള്ള ചില വാജീകരണ ഔഷധങ്ങൾ
നായ്ക്കൊരണപരിപ്പ്, ഗോതമ്പ് എന്നിവ പാലിൽ വേവിച്ച് തണുത്തതിനു ശേഷം നെയ്യും തേനും ചേർത്ത് കഴിക്കുകയും . ഉഴുന്നിൻ പരിപ്പും നായ്ക്കൊരണ പരിപ്പും പാലിൽ വേവിച്ച് നെയ്യും തേനും ചേർത്ത്15 ഗ്രാം വീതം കഴിക്കുകയും ചെയ്താൽ . അവൻ ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെ സ്ത്രീകളെ തളർത്തുന്നവനാകും .
നായ്ക്കൊരണപരിപ്പും , എള്ളും അരച്ച് ഉണക്കിപ്പൊടിച്ച് നായ്ക്കൊരണവേരിട്ട് കുറുക്കിയ പാലിൽ ചേർത്ത് കൂടെ പഞ്ചസാര ചേർത്ത് കഴിച്ചാൽ . ദിവസം 100 സ്ത്രീകളെ പ്രാപിക്കാൻ കഴിവുള്ളവനായി തീരും .
ആനക്കുറുന്തോട്ടി വേര്, നായ്ക്കൊരണ പരിപ്പ്, അമുക്കുരം,വയമ്പ്, ആന തിപ്പലി, കൊട്ടം, കണവീരവേര്, കുറുന്തോട്ടിവേര് ഇവ സമം പാലിൽ അരച്ച് ഉണക്കി പൊടിച്ച്, പനിനീരിൽ ചാലിച്ച് ലിംഗത്തിൻ പുരട്ടിയാൽ ലിംഗം നീളം വെയ്ക്കുകയും വണ്ണം വെയ്ക്കുകയും ചെയ്യും .