കേരളത്തിൽ വളരെ സാധാരണമായ കാണപ്പെടുന്ന സസ്യങ്ങളിലൊന്നാണ് വട്ടപ്പെരുക് അഥവാ പെരിങ്ങലം.ഏകദേശം 2 മീറ്റർ വരെ ഉയരത്തിൽ ഈ സസ്യം വളരാറുണ്ട് . പെരുകിലം, പെരുവലം, പെരിയലം, പെരിയാലം, പെരിങ്ങലം, പെരുക്, പെരു, വട്ടപ്പലം, വാട്ടാപ്പലം, ഒരുവേരൻ തുടങ്ങിയപല പേരുകളിലും നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു എങ്കിലും ഒരുവേരൻ എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത് .
ഒരുവേരൻ എന്ന പേര് ഇതിന് ലഭിക്കാൻ കാരണം ഈ ചെടിയുടെ വേരിന്റെ വലുപ്പക്കൂടുതലാണ്.ഒരു വേര് കൊണ്ട് ഒരു പ്രദേശം മുഴുവൻ വ്യാപിക്കുന്നു എന്നതാണ് ഈ ചെടിയുടെ പ്രത്യേകത .ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് പൂക്കാലം. എങ്കിലും മിക്ക മാസങ്ങളിലും ഈ സസ്യത്തിൽ പൂക്കൾ കാണാൻ കഴിയും.
പണ്ടു തിരുവാതിരക്കാലത്ത് വ്രതമെടുക്കുന്ന സ്ത്രീകള്‍ പെരിങ്ങലത്തിന്റെ വേരരച്ചു ചേർത്ത് ഭക്ഷണം ഉണ്ടാക്കാറുണ്ടായിരുന്നു . ഈ ഭക്ഷണം കഴിക്കുന്നത് തിരുവാതിര ദിവസത്തെ വ്രതം ശുദ്ധമാക്കുമെന്നാണ് വിശ്വാസം.
പെരിങ്ങലം ഒരു പുഴുനാശിനിയായി പഴമക്കാർ ഉപയോഗിക്കാറുണ്ട്. ചാണകത്തിനു മുകളിൽ ഇത് വേരോടെ പിഴുത് നിരത്തിയാൽ കൊമ്പൻചെല്ലി ചാണകത്തിൽ മുട്ടയിടില്ല,ഇതുമൂലം കൊമ്പൻചെല്ലിയുടെ ശല്ല്യം ഇല്ലാതാകുകയും ചെയ്യും .
പണ്ടുകാലങ്ങളിൽ പ്രസവിച്ച സ്ത്രീകളുടെ ഗർഭപാത്രം ചുരുങ്ങി പഴയപടി ആവാൻ വേണ്ടി ഈ സസ്യത്തിന്റെ വേരിന്റെ ഒരു കഷണം കഞ്ഞിയിൽ ഇട്ട് വേവിച്ചു 21 ദിവസങ്ങൾ കഴിക്കുന്ന പതിവുണ്ടായിരുന്നു .
പണ്ടുകാലങ്ങളിൽ കൊച്ചു കുഞ്ഞുങ്ങൾ മലവിസർജനം നടത്തിയാൽ മലദ്വാരം വൃത്തിയാക്കിയിരുന്നത് ഈ സസ്യത്തിന്റെ ഇലകൾ കൊണ്ട് തുടച്ചിട്ടായിരുന്നു. അതുകൊണ്ടു തന്നെ നാട്ടിൻപുറങ്ങളിൽ തീട്ടപെരേല ,തീട്ടപ്ലാവില തുടങ്ങിയ പേരിലും ഈ സസ്യം അറിയപ്പെടാറുണ്ട്.
പണ്ടുകാലങ്ങളിൽ ജനിക്കാൻ പോകുന്ന കുട്ടി ആണോ പെണ്ണോ എന്ന് അറിയാൻ ഒരു പെരുങ്ങലം പറിച്ചു നോക്കുന്ന പതിവുണ്ടായിരുന്നു . ഒരു വേരാണ് എങ്കിൽ കുട്ടി പെണ്ണ് ആയിരിക്കും രണ്ടു വേര് ഉണ്ടെങ്കിൽ കുട്ടി ആണ് ആയിരിക്കും എന്നുമാണ് വിശ്വാസം .
ആയുർവ്വേദത്തിലും സിദ്ധവൈദ്യത്തിലും,ഹോമിയോപ്പതിയിലും വിവിധ രോഗങ്ങൾക്ക് ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഈ സസ്യം ചർമ്മരോഗങ്ങൾ, ഗർഭാശയ രോഗങ്ങൾ ,പ്രമേഹം,കരൾ രോഗങ്ങൾ ,വയറിളക്കം,വയറുകടി ,വിരശല്ല്യം കുരുക്കൾ ,പരുക്കൾ ,ആർത്തവ വേദന ,തലവേദന ,കൊടിഞ്ഞി ,ശരീര വേദന, മൂത്രത്തിൽ കല്ല്,മുറിവ് ,പനി ,മൂലക്കുരു,വിഷം ,ആസ്മ, തുടങ്ങിയ നിരവധി രോഗങ്ങൾക്ക് പ്രതിവിധിയാണ് .
Botanical name | Clerodendrum infortunatum |
---|---|
Synonyms | Clerodendrum viscosum Clerodendrum calycinum |
Family | Verbenaceae (Verbena family) |
Common name | Hill Glory Bower oruveran plant Hill Clerodendrum |
Hindi | Titabhamt, भांट Bhant |
Tamil | Perukilai |
Telugu | Gurrapu katilyaku |
Kannada | Ibbane, Ittevu, Esaga, Parale, Yisaga, Basavana pada |
Sanskrit | Bhandirah |
Malayalam: | vattapperuk peringalam perukilam peruvalam periyalam periyaalam peringalam peruk vattappalam vaattaappalam oruveran |
രസാദിഗുണങ്ങൾ |
|
രസം | തിക്തം, കഷായം |
ഗുണം | ലഘു, സ്നിഗ്ധം |
വീര്യം |
ഉഷ്ണം |
വിപാകം | കടു |
ചിലഔഷധ പ്രയോഗങ്ങൾ
പെരിങ്ങലത്തിന്റെ തളിരില തൊട്ടു ഉരിയാടാതെ തിരുമ്മി പിഴിഞ്ഞ് കാലിന്റെ പെരുവിരലിൽ ഇറ്റിച്ചു വീഴ്ത്തിയാൽ ചെന്നിക്കുത്ത് മാറിക്കിട്ടും. ഇടതുവശത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ വലുതുകാലിന്റെ പെരുവിരലിലും വലതുഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ ഇടതുകാലിന്റെ പെരുവിരലിലുമാണ് നീര് ഒഴിക്കേണ്ടത് ഇങ്ങനെ പതിവായി കുറച്ചുകാലം ചെയ്‌താല്‍ മൈഗ്രയിന്‍ പൂര്‍ണ്ണമായി മാറും .
പെരിങ്ങലം സമൂലം കഷായം വച്ച് കഴിച്ചാൽ ഗർഭാശയമുഴ ശമിക്കും .
വർഷത്തിൽ ഏഴു ദിവസം പെരിങ്ങലത്തിന്റെ വേരിലെ തൊലി ഉരിയാടാതെയും ഇരിമ്പു തൊടാതെയും എടുത്ത് അരിയും ചേർത്ത് അരച്ച് ഇല അടയോ അപ്പമോ ഉണ്ടാക്കി കഴിച്ചാൽ ഗർഭാശയ മുഴകൾ ഉണ്ടാകുകയില്ല
പെരിങ്ങലത്തിന്റെ 9 തളിരിലയും , 9 കുരുമുളകും ചേർത്തരച്ച് രാവിലെ വെറും വയറ്റിൽ 7 ദിവസം തുടർച്ചയായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .
ഇതിന്റെ ഇലയുടെ നീര് മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടന്ന് കരിയാൻ സഹായിക്കും
ഇതിന്റെ ഇല അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പുറമെ പുരട്ടിയാൽ ,കരപ്പൻ ,ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .
ഇതിന്റെ വേരോ ,ഇലയോ അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പാലിൽ ചേർത്ത് കഴിച്ചാൽ ഒരുവിധപ്പെട്ട എല്ലാ പനിയും ശമിക്കും.
ഇതിന്റെ വേരോ ,ഇലയോ അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ മോരിൽ ചേർത്ത് കഴിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .
ഇതിന്റെ ഇലയുടെ 5 മില്ലി നീര് തേൻ ചേർത്ത് കഴിച്ചാൽ ശരീര വേദന മാറും .
പെരിങ്ങലത്തിന്റെ വേര് അരിയോടൊപ്പം അരച്ച് അപ്പം ഉണ്ടാക്കി 11 ദിവസം തുടർച്ചയായി കഴിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സര്‍ മാറും.
ഇതിന്റെ ഇലയരച്ചു മലദ്വാരത്തിൽ പതിവായി പുരട്ടിയാൽ മൂലക്കുരു ശമിക്കും .
പെരുങ്ങലത്തിന്റെ തളിരലയും, തുമ്പക്കുടവും, ഒരു കല്ല് ഉപ്പും ചേർത്ത് ചതച്ചു പിഴിഞ്ഞ നീര് ആർതവത്തിന് മൂന്നു ദിവസവും മുൻപും ആർതവം തുടങ്ങി മൂന്നു ദിവസവും കഴിച്ചാൽ ആർത്തവ വേദന മാറിക്കിട്ടും പിന്നീട് ഉണ്ടാകുകയുമില്ല .
മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉടൻ തന്നെ ഒരുവേരന്‍റെ തളിരില പശുവിന്‍ പാലില്‍ അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ കഴിച്ചാല്‍ മൂര്‍ഖന്‍ വിഷം ശമിക്കും . മൂര്‍ഖന്‍ പാമ്പിന്‍റെ വിഷത്തിന്‍റെ കാര്യത്തില്‍ മാത്രം ഇത് പൂര്‍ണ്ണമായും ഫലപ്രദമാണ് .
പെരുങ്ങലത്തിന്റെ തളിരിലയും ,കാട്ടുജീരകവും ചേർത്തരച്ച് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും .
ഇതിന്റെ ഇലയരച്ച് ചെറിയ അളവിൽ കുട്ടികൾക്ക് കൊടുത്താൽ കുട്ടികളിലെ വിരശല്ല്യം മാറിക്കിട്ടും ,
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങി ഒട്ടുമിക്ക അപകടകരമെന്നു കരുതുന്ന വൈറല്‍ പനികൾക്കും ഒരുവേരന്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ ചേര്‍ത്തു കഴിക്കുന്നത് വളരെ ഫലപ്രദമാണ് ,
ഇതിന്റെ വേരിലെ തൊലി കഷായം വച്ച് പതിവായി കഴിച്ചാൽ ആസ്മ ശമിക്കും .
പെരിങ്ങലം സമൂലം അരച്ച് ഒരു നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ H1N1 അണുബാധ മാറും.
പെരിങ്ങലത്തിന്റെ ഇലയും പൂവും നന്നായിൽ ഇടിച്ചു പിഴിഞ്ഞ് 20 മില്ലി നീര് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കീടനാശിനിയായി പച്ചക്കറികളിൽ തളിക്കാം . കീടങ്ങൾ ,പുഴുക്കൾ എന്നിവയെ നിയന്ത്രിക്കാൻ വളരെ ഉത്തമമാണ്