കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് പുല്ലാഞ്ഞി .ഇതിന്റെ ശാഖകൾ വള്ളിപോലെ മറ്റു മരങ്ങളിൽ പടർന്നു വളരുന്നു .നീണ്ട വള്ളിപോലെ അനേകം ശിഖിരങ്ങളോടു കൂടിയ ഈ സസ്യത്തിന് ഒരു പ്രത്യേക സുഗന്ധമുണ്ട് .
ഇതിന്റെ തണ്ടുകൾ വളരെ ദുർബലമായതും ഇലകൾ രോമാവൃതവുമാണ് .ഇതിന്റെ പൂക്കൾക്ക് പച്ച കലർന്ന വെള്ളനിറമോ ,മഞ്ഞ കലർന്ന വെള്ളനിറമോ ആണ് .ഇതിൽ രോമാവൃതമായ ഫലങ്ങൾ ഉണ്ടാകുന്നു .ശാഖോപശാഖകളായി വളരുന്ന ഈ സസ്യത്തെ പുല്ലാഞ്ഞി ,പുല്ലാനി ,വരവള്ളി തുടങ്ങിയ പേരുകളിലും നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു .
ഈ സസ്യത്തിന്റെ തണ്ടുകളിൽ ധാരാളം ജലം സംഭരിച്ചു വച്ചിരിക്കുന്നു .നല്ലൊരു ദാഹശമനിയാണ് ഈ സസ്യത്തിന്റെ തണ്ടിലെ വെള്ളം .പണ്ടുള്ളവർ കാട്ടിൽ വിറകിനും മറ്റും പോകുമ്പോൾ ദാഹമകറ്റാൻ ഈ സസ്യത്തിന്റെ തണ്ടിലെ വെള്ളമാണ് കുടിച്ചിരുന്നു (പുല്ലാഞ്ഞി വെള്ളം ).
ഒരു മീറ്റർ നീളത്തിൽ ഈ സസ്യത്തിന്റെ തണ്ടുകൾ രണ്ടറ്റവും പെട്ടന്നുതന്നെ മുറിച്ചാൽ ധാരാളം വെള്ളം ഊറിവരും . മുറിക്കുന്നത് താമസം വന്നാൽ വെള്ളം കുറയു .ഇതിന്റെ കമ്പുകൾ കൊണ്ട് ചില സ്ഥലങ്ങളിൽ കൊട്ടപോലെയുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്നുണ്ട് .
ആദിവാസി ഒറ്റമൂലികകളിൽ വളരെ പ്രാധാന്യമുള്ളൊരു സസ്യമാണ് പുല്ലാഞ്ഞി .ഇതിന്റെ ഇലയ്ക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട് .ഇതിന്റെ ഇലയിൽ കാലിക്കോപ്റ്റെറിൻ, ടാനിൻ, നൈട്രേറ്റ്,അസെറ്റിക് അമ്ലം ,സൾഫേറ്റുകൾ, ബാഷ്പശീലതൈലം, ക്ലോറൈഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു .
വളരെ അധികം ഔഷധഗുണങ്ങളുള്ള ഈ സസ്യം കഫരോഗങ്ങൾ ,രക്തപിത്തം ,ചുട്ടു നീറ്റൽ ഹൃദ്രോഗം ,വിസർപ്പം , മലമ്പനി ,വയറുകടി ,വ്രണങ്ങൾ ,കൃമി ,മുറിവ് വിഷം ,തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് .
Botanical name | Getonia floribunda |
|
---|---|---|
Synonyms | Calycopteris floribunda Calycopteris nutans Combretum sericeum |
|
Family | Combretaceae (Rangoon creeper family) | |
Common name | Paper Flower Climber | |
Hindi | कोकोरे Kokoray | |
Sanskrit | श्वेतधातकी shvetadhataki सुसवी susavi |
|
Tamil | புல்லாந்தி வல்லி pullanti valli | |
Telugu | మురుగుడుతీగె murugudutige | |
Kannada | ಹಂಜರಿಕೆಕುಚ್ಚು Hanjarige kucchu ಹಂಜಾರಿಕೆ Hanjaarike ಮರಸದ marasada ಮರಸದ ಬಳ್ಳಿ Marasada balli |
|
Bengali | গেছো লতা Gaichho lata | |
Marathi | झाल jhaal Ukshi उक्शी |
|
Malayalam | പുല്ലാനി pullani പുല്ലാഞ്ഞി pullanji വരവള്ളി Vravalli |
|
Konkani | उस्की uski | |
Oriya | dhonoti |
|
Mizo | Lei-hruisen | |
രസാദി ഗുണങ്ങൾ | ||
രസം | കഷായം, മധുരം, തിക്തം | |
ഗുണം |
സ്നിഗ്ദ്ധം | |
വീര്യം |
ഉഷ്ണം | |
വിപാകം | മധുരം |
|
ഔഷധയോഗ്യ ഭാഗം | ഇല |
ചില ഔഷധപ്രയോഗങ്ങൾ
പുല്ലാഞ്ഞിയുടെ ഇല അരച്ച് വെണ്ണയിൽ ചാലിച്ച് കഴിച്ചാൽ വയറുകടി മാറും .
ഇതിന്റെ ഇല അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും.
ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കഴിച്ചാൽ കൃമിശല്ല്യം ഇല്ലാതാകും .
പുല്ലാഞ്ഞിയുടെ ഇല കഷായം വച്ചോ ഇടിച്ചു പിഴിഞ്ഞ നീരോ കഴിച്ചാൽ മലമ്പനി ശമിക്കും .
പുല്ലാഞ്ഞിയുടെ തണ്ടിലെ വെള്ളം കവിൾ കൊണ്ടാൽ വായ്പുണ്ണ് ശമിക്കും .
പുല്ലാഞ്ഞിയിൽ വളരുന്ന ഇത്തിൾ (ഇത്തികണ്ണി) അരച്ച് പാലിൽ കലക്കി കഴിച്ചാൽ ഒന്നുരാടൻ പനി (ഒന്നിട വിട്ട് ഉണ്ടാകുന്ന പനി ) മാറും .