ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ് നാലുമണിച്ചെടി .ഇതിനെ അന്തിമലരി, അന്തിമല്ലി, അന്തിമന്ദാരം തുടങ്ങിയ പല പേരിലും അറിയപ്പെടും . 4 മണിക്ക് ശേഷമാണ് ഇതിന്റെ പൂക്കൾ വിരിയുക .അതുകൊണ്ടു തന്നെയാണ് ഇങ്ങനെയുള്ള പേര് വരാൻ കാരണം . 4 മണിയോടെ വിടരുന്ന പൂക്കൾ രാത്രിയിൽ മുഴുവൻ വിരിഞ്ഞു നിൽക്കും .രാവിലെയാകുമ്പോൾ കൂമ്പുകയും ചെയ്യും .ഒട്ടുമിക്ക വീടുകളിലും ഇതിനെ ഒരു അലങ്കാര ചെടിയായി നട്ടുവർത്താറുണ്ട് .മഞ്ഞ ,വെള്ള ,ചുവപ്പ് ,പർപ്പിൾ ,നീല തുടങ്ങിയ പല നിറത്തിൽ പൂക്കളുണ്ടാകുന്ന നാലുമണിച്ചെടികളുണ്ട് .
BOTANICAL NAME | MIRABILIS JALAPA Linn |
---|---|
FAMILY | NYCTAGINACEAE (BOUGAINVILLEA FAMILY) |
ENGLISH | MARVEL OF PERU, FOUR 'O' CLOCK PLANT |
MALAYALAM | NALUMANICHEDI ANTHIMALARI ANTHIMALLI ANTHIMANTHARAM |
TAMIL | ANTHIMALARU PATTRASU NALUMANICHEDI |
HINDI | GULABAS |
TELUGU | CHANDRA KANTHA |
BENGALI | KRISHNA KELI KRISHNA KELI GACHA |
SANSKRIT | KRISHNAKELI SANDHYA KELI |
PART USING | ROOT, LEAVES |
ഏകദേശം 75 സെമി ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ തണ്ടുകൾ മാംസളവും മൃദുവുമാണ് .ഇതിൻറെ വേരുകൾ കിഴങ്ങുപോലെ തടിച്ചതാണ് .ഇതിന്റെ വേരിന് ചീനപ്പാവിന്റെ വേരുമായി സാദൃശ്യമുള്ളതിനാൽ ഇതിന്റെ വേരിലെ പുറംതൊലി കളഞ്ഞതിന് ശേഷം ഉണക്കിപ്പൊടിച്ച് ചീനപ്പാവിന് പകരമായും ,ചീനപ്പാവിൽ മായം ചേർക്കാനുമായി ഉപയോഗിച്ചു വരുന്നു .ഇതിന്റെ വിത്തുകൾ കറുത്തതും ഗോളാകൃതിയിൽ ഉള്ളതുമാണ് .വിത്തുകൾക്ക് ഉണങ്ങിയ കുരുമുളകുപോലെ വരിപ്പുകളുള്ളതാണ് .വിത്ത് പൊട്ടിച്ചു നോക്കിയാൽ വെളുത്ത നിറത്തിലുള്ള പൊടി കാണാം .ഈ പൊടികൊണ്ട് പണ്ടുള്ള കുട്ടികൾ പൊട്ടു തൊടാറുണ്ടായിരുന്നു ..ഈ ചെടിയിൽ മുഴുവനായും ട്രൈഗോനെല്ലിൻ എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു
ദക്ഷിണ അമേരിക്കയാണ് ഈ ചെടിയുടെ ജന്മദേശം .ഒരിക്കൽ നട്ടാൽ ഒരിക്കലും ഉദ്യാനം വിട്ടുപോകാത്ത ഒരു സസ്യം കൂടിയാണിത് .വിത്തുകൾ പാകിയോ കിഴങ്ങുകൾ നട്ടൊ പുതിയ തൈകൾ ഉൽപാദിപ്പിക്കാം .ഏതുതരം മണ്ണിലും നാലുമണിച്ചെടി നന്നായി വളരും .സൂര്യപ്രകാശം നന്നായി കിട്ടിയാൽ ചെടിനിറയെ പൂക്കളുണ്ടാകും
നാലുമണിച്ചെടിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട് .ഇതിന്റെ ഇലകൾക്ക് പൊള്ളലിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .ഇതിന്റെ വേരിന് പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട് .ഇതിന്റെ വേര് വിരേചനീയവും രസായന ഗുണമുള്ളതുമാണ് .
ഇതിന്റെ വേരോ ,ഇലയോ അരച്ച് പുറമെ പുരട്ടിയാൽ പൊള്ളൽ സുഖപ്പെടും .
ഇതിന്റെ തടിച്ച വേര് അരച്ച് പുറമെ പുരട്ടിയാൽ വ്രണം ശരീരത്തിലുണ്ടാകുന്ന കുരുക്കൾ എന്നിവ മാറും
ഇതിന്റെ തടിച്ച വേര് ഉണക്കിപ്പൊടിച്ചു3 ഗ്രാം വീതം നെയ്യിൽ ചാലിച്ച് പതിവായി കഴിച്ചാൽ പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിക്കും
ഇതിന്റെ വേരും ഇലയും കൂടി അരച്ച് പുറമെ പുരട്ടിയാൽ നീര്,വീക്കം എന്നിവ ശമിക്കും
ഇതിന്റെ ഇലയും പച്ചമഞ്ഞളും ചേർത്തരച്ച് പുറമെ പുരട്ടിയാൽ തേൾ വിഷം ശമിക്കും
ഇതിന്റെ ഇലയും ഉഴിഞ്ഞയും ചേർത്തരച്ച് അടിവയറ്റിൽ പുരട്ടിയാൽ ആർത്തവ വേദന മാറും