ഇലക്കറി എന്ന് കേള്‍ക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ചീരയാണ് .രക്തം കൂടാൻ ചീര എന്ന ഒരു ചൊല്ലുതന്നെയുണ്ട് .ചുവന്ന ചീര, പൊന്നാങ്കണ്ണിച്ചീര, സാമ്പാര്‍ച്ചീര, വേലിച്ചീര എന്നിങ്ങനെ പല വിധത്തിലുള്ള ചീര നമുക്ക് അറിയാം ഇവയെല്ലാം തന്നെ .ഭക്ഷ്യയോഗ്യവും പോഷക സമ്പുഷ്ടവുമാണ്. അത്തരത്തിലുള്ള വേറൊരിനം ചീരയാണ് വശളച്ചീര.ഇതിനെ വള്ളിച്ചീര ,വഷളച്ചീര തുടങ്ങിയ പേരുകളിലും നമ്മുടെ നാട്ടിൽ അറിയപ്പെടും
Botanical name | Basella alba |
---|---|
Synonyms | Basella rubra Basella lucida Basella nigra Basella volubilis |
Family | Basellaceae (Basella family) |
Common name | Ceylon spinach Indian spinach Malabar Spinach Red vine spinach Vine spinach namaste |
Hindi | Poi पोई |
Sanskrit | उपोदिका Upodika पोतिका Potika |
Malayalam | Vallicheera ,vashalancheera |
Tamil | Vasalakkirai |
Kannada | ಬಸಲೆ, ಬಸಳೆ Basale ಪೋತಕಿ Potaki ಮಂಥಗಾಲಿ Manthagaali |
Gujarati | Valchi Bhagi |
Bengali | Pui Shaak |
രസാദിഗുണങ്ങൾ |
|
രസം |
കഷായം ,കടു ,മധുരം |
ഗുണം |
സ്നിഗ്ദ്ധം ,പിച്‌ഛിലം |
വീര്യം |
ശീതം |
വിപാകം |
കടു |
ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നതും പടർന്നു വളരുന്നതുമായ ഒരു സസ്യമാണ് വശളച്ചീര .ഇതിന്റെ ഇലയും തണ്ടും തടിച്ചതാണ് .വെളുത്തതും ചുവന്നതുമായ രണ്ടുതരത്തിലുള്ള വശളച്ചീര കാണപ്പെടുന്നു .ഇവയുടെ രണ്ടിന്റെയും ഗുണങ്ങൾ ഒരുപോലെയാണ് .ഇതിന്റെ പൂക്കൾ വെള്ള നിറത്തിലോ ചുവപ്പു നിറത്തിലോ കാണപ്പെടുന്നു
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് വശളച്ചീര.പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിപ്പിക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട് .ലൈംഗീകശക്തി വർദ്ധിപ്പിക്കുന്ന ഔഷധമെന്ന നിലയിലും മാദകത്വം ഉണ്ടാക്കുന്ന ദ്രവ്യമെന്ന അർഥത്തിലും സംസ്‌കൃതത്തിൽ മോഹിനി എന്ന പേര് ഈ സസ്യത്തിനുണ്ട് കൂടാതെ ശരീരത്തെ പവിത്രമാക്കുന്നത് എന്ന അർഥത്തിൽ പോതകി എന്ന് മറ്റൊരു പേരും സംസ്‌കൃതത്തിൽ ഈ സസ്യത്തിനുണ്ട്
ഈ സസ്യത്തിൽ ധാരാളമായി വിറ്റാമിൻ A ,വിറ്റാമിൻ B ,പ്രോട്ടീൻ ,കാൽസ്യം ,ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്ന . ഇതിന്റെ ഇലയും തണ്ടും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു . വാതപിത്ത രോഗങ്ങൾ ,രക്തപിത്ത രോഗം എന്നിവ ശമിപ്പിക്കും . ശരീര ബലം വർദ്ധിപ്പിക്കുകയും ശരീരം തടിപ്പിക്കുകയും ചെയ്യും . ഉറക്കമുണ്ടാക്കും ,ലൈംഗീകശക്തി വർദ്ധിപ്പിക്കും ,ശുക്ലം വർദ്ധിപ്പിക്കും.പൊള്ളലിനെ അകറ്റുകയും ശരീരത്തിന് കുളിർമ്മ ഉണ്ടാക്കുകയും ചെയ്യും.
ചില ഔഷധപ്രയോഗങ്ങൾ
കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് വശളച്ചീര ഇടിച്ചുപിഴിഞ്ഞ നീര് നെറുകയിൽ വയ്ക്കുന്നതു ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടും .
ദിവസേന രാത്രി വശളച്ചീര അരച്ചെടുത്ത് 10 ഗ്രാം വീതം ഒരു ഗ്ലാസ് പശുവിൻ പാലിൽ അൽപ്പം തേനും ചേർത്ത് കലക്കി കുടിച്ചാൽ പുരുഷന്മാരുടെ ലൈംഗികശക്തി വർദ്ധിക്കും.
വശളച്ചീര അരച്ച് വെണ്ണയിൽ പുറമെ പുരട്ടിയാൽ തീപ്പൊള്ളൽ ശമിക്കുകയും പൊള്ളൽ മൂലമുണ്ടായ പാട് മാറുകയും ചെയ്യും.
വശളച്ചീര ചതച്ച് പിഴിഞ്ഞെടുത്ത നീര് 5 മി.ലി. വീതം അൽപ്പം കൽക്കണ്ടവും ചേർത്തു കഴിച്ചാൽ ജലദോഷം ശമിക്കും.
വശളച്ചീര പതിവായി തോരൻ വച്ചോ കറിവച്ചോ കഴിച്ചാൽ . വിളർച്ച മാറുകയും പ്രധിരോധശക്തി വർദ്ധിക്കുകയും ചെയ്യും .കൂടാതെ പ്രായമായവരിൽ കൈ കാലുകളിൽ ഉണ്ടാകുന്ന അസ്ഥിയുടെ തേയ്മാനം മാറിക്കിട്ടും