കരിംജീരകം പതിവായി അര ടീ സ്പൂൺ കഴിച്ചാൽ

ഒരു സുഗന്ധവ്യഞ്ജനമാണ് കരിംജീരകം (കരിഞ്ചീരകം, കരിഞ്ജീരകം, കരിഞ്ജീരകം).ആയുർവേദത്തിൽ ദഹനക്കേട് , വയറിളക്കം , ആസ്മ , ബ്രോങ്കൈറ്റിസ് ,പനി , നേത്രരോഗങ്ങൾ,പ്രമേഹം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കരിംജീരകം ഔഷധമായി ഉപയോഗിക്കുന്നു .കൃഷ്ണജീരക, ബഹുസുഗന്ധഃ,കൃഷ്ണജാജി,കലാ,നീലാ തുടങ്ങിയ പേരുകളിൽ സംസ്‌കൃതത്തിൽ അറിയപ്പെടുന്നു .

Botanical name - Carum bulbocastanum

Family - Apiaceae (Umbelliferae)

karinjeerakam for hair in malayalam,karinjeerakam oil,karimjeerakam oil uses in malayalam,karimjeerakam,karimjeerakam oil,karimjeerakam benefits malayalam,karinjeerakam,malayalam,karunjeeragam oil uses in malayalam,black seed oil benefits,black seed oil benefits malayalam,hair growth tips in malayalam,karimjeerakam malayalam,black seed oil,karinjeerakam malayalam,health benefits of karimjeerakam,karimjeerakam how to use malayalam,karimjeerakam oil making


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിൽ കാശ്മീരിൽ മാത്രം വളരുന്നു .

സസ്യവിവരണം .

ഏകദേശം 75 സെ,മി ഉയരത്തിൽ വളരുന്ന ഒരു ദ്വിവർഷ ഔഷധി .ഇതിന്റെ തണ്ടിന്റെ അടി ഭാഗം കനം കൂടിയതും ,മുകളിലേക്ക് പോകുന്തോറും കനം കുറഞ്ഞും കാണപ്പെടുന്നു . തണ്ടിന്റെ അഗ്രത്തായി പൂങ്കുലകൾ കാണപ്പെടുന്നു .ഒരു കുലയിൽ 10 മുതൽ15 പുഷ്പ്പങ്ങൾ വരെ കാണും .ഓരോ പൂവിലും ഓരോ വിത്ത് കാണും .ഈ വിത്ത് കറുത്തതും ജീരകത്തിന്റെ ആകൃതിയിലും നല്ല സുഗന്ധമുള്ളതുമാണ് .

കരിംജീരകത്തിന് പകരം ഉപയോഗിക്കുന്ന സസ്യങ്ങൾ .

Botanical name - Carum carvi

Family - Apiaceae (Umbelliferae)

Botanical name - Nigella sativa

Family-Ranunculaceae (Buttercup family)

കാശ്മീർ ,ബലൂചിസ്ഥാൻ ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ 6000 മുതൽ 11000 അടി ഉയരമുള്ള പ്രദേശങ്ങളിൽ മാത്രമാണ് കരിംജീരകം വളരുന്നത് .അതിനാൽ ഇതിന്റെ ലഭ്യതയും വളരെ കുറവാണ് .അതിനാൽ തന്നെ കരിംജീരകത്തിന്റെ ഏതാണ്ട് സമാനഗുണമുള്ള  Carum carvi, Nigella sativa എന്നീ ശാസ്ത്രനാമത്തിൽ  അറിയപ്പെടുന്ന സസ്യങ്ങളുടെ വിത്തും കരിംജീരകമായി ഉപയോഗിച്ചു വരുന്നു .കേരളത്തിൽ കരിംജീരകമായി ഉപയോഗിക്കുന്നത് Nigella sativa എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തിന്റെ വിത്താണ് .ഇതിന് കരിഞ്ജീരകത്തിന്റെ ആകൃതിയോ സുഗന്ധമോ ഇല്ല .

karimjeerakam,karimjeerakam oil,karinjeerakam,karimjeerakam enna,karimjeerakam how to use,karimjeerakam hair pack,karimjeerakam for hair growth,karinjeerakam oil,karimjeerakam oil uses in malayalam,#karimjeerakam,karimjeerakam pack,karimjeerakam hair oil,karimjeerakam uluva oil,karimjeerakam malayalam,karimjeerakam oil making,karimjeerakam doshangal,karimjeerakam hairgrowth,karimjeerakam fir hair loss,karinjeerakam uses,karimjeerakam for weight loss


വിവിധ ഭാഷകളിലുള്ള പേരുകൾ .

English Name : Black cumin

Malayalam Name : Karinjeeragam

Tamil Name : Karunjeeeragam

Hindi Name : kalaumji

Telugu Name : Nalla vittanalu

Kannada Name : Kari jirige

Punjabi Name : Kalaun̄jī

Gujarati Name : Kalijiri

കരിഞ്ജീരകം ഔഷധഗുണങ്ങൾ .

ദഹനക്കേട് ,വായുകോപം ,വയറിളക്കം ,ഛർദ്ദി ,പുളിച്ചുതികട്ടൽ ,വയറുവീർപ്പ് ,ഉദരകൃമി എന്നിവ ശമിപ്പിക്കും .പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തലവേദന ,ചെന്നിക്കുത്ത് എന്നിവയ്ക്കും നല്ലതാണ് .ഉറക്കക്കുറവ് പരിഹരിക്കും ,രോഗപ്രതിരോധശേഷി വർധിപ്പിക്കും ,മുലപ്പാൽ വർധിപ്പിക്കും .ലൈംഗീകശേഷി  വർധിപ്പിക്കും ,ചർമ്മരോഗങ്ങൾ ശമിപ്പിക്കും  .അപസ്‌മാരത്തിനും നല്ലതാണ് .പ്രമേഹവും രക്തസമ്മർദവും കുറയ്ക്കും .കാഴ്ച്ചശക്തി വർധിപ്പിക്കും .വീക്കവും ,വേദനയും കുറയ്ക്കും .കരൾ രോഗങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും നല്ലതാണ് .ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്.കരിംജീരകത്തിൽ നിന്നും എടുക്കുന്ന എണ്ണ മുടി വട്ടത്തിൽ കൊഴിയുന്നതിന്‌ നല്ലതാണ് . അര ടീസ്പൂൺ കരിഞ്ജീരകപ്പൊടി ഭക്ഷണത്തിലോ പാനീയത്തിലോ ചേർത്ത് ദിവസവും കഴിക്കുന്നത് മുകളിൽ പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം നല്ലതാണ് .

കരിഞ്ജീരകം  ചേരുവയുള്ള ചില ഔഷധങ്ങൾ .

വായുഗുളിക (Vayugulika).

ചുമ ,ജലദോഷം ,അലർജി ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽത്സയിലും .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വയറുവേദന , അപസ്‌മാരം ,എക്കിൾ  എന്നിവയുടെ ചികിൽത്സയിലും വായുഗുളിക ഉപയോഗിച്ചു വരുന്നു .

അശോകാരിഷ്ടം (Asokarishtam)

സ്ത്രീരോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അശോകാരിഷ്ടം.ക്രമം തെറ്റിയ ആർത്തവം ,ആർത്തവവേദന ,അമിത ആർത്തവം ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽ അശോകാരിഷ്ടം ഉപയോഗിക്കുന്നു .

പഞ്ചജീരകഗുഡം (Panchajirakagudam)

പനി ,ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ശുശ്രൂഷയ്ക്കും പഞ്ചജീരകഗുഡം ഉപയോഗിക്കുന്നു .

ദശമൂലാരിഷ്ടം (Dasamularishtam)

ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഫലപ്രദമാണ് .

മൃതസഞ്ജീവനി അരിഷ്ടം (Mritasanjeevani Arishtam) 

ശരീരക്ഷീണം .ആരോഗ്യമില്ലായ്‌മ ,പ്രധിരോധശേഷിക്കുറവ് ,ലൈംഗീക ശേഷിക്കുറവ് മുതലായവയ്ക്ക് മൃതസഞ്ജീവനി അരിഷ്ടം ഉപയോഗിക്കുന്നു .ഇതിനോടൊപ്പം ,ദഹനസംബന്ധമായ പ്രശ്നങ്ങൾ ,വായുകോപം ,പനി ,ചുമ ,മാനസികസമ്മർദം ,ഉത്കണ്ഠ ,ഉറക്കക്കുറവ് മുതലായവയ്‌ക്കൊക്കെ മൃതസഞ്ജീവനി അരിഷ്ടം ഉപയോഗിച്ചുവരുന്നു .

മൂലകാദി കഷായം (Mulakadi Kashayam)

കുട്ടികളിലെ ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മൂലകാദി കഷായം.എക്സിമ ,ചൊറി ,പരു ,കുരുക്കൾ ,മുറിവുകൾ ,വീക്കം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

ചെമ്പരുത്യാദി കേരതൈലം (Chemparuthyadi Kera Tailam)

ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു തൈലമാണ് ചെമ്പരുത്യാദി കേരതൈലം .പ്രത്യേകിച്ച് കുട്ടികളുടെ ചൊറി ,കരപ്പൻ മുതലായ എല്ലാ ചർമ്മരോഗങ്ങൾക്കും ചെമ്പരുത്യാദി കേര തൈലം വളരെ ഫലപ്രദമാണ് .കൂടാതെ താരൻ ,തലയിലുണ്ടാകുന്ന കുരു ,ചൊറി ,സ്വകാര്യഭാഗത്തും വിരലുകൾക്കിടയിലും ഉണ്ടാകുന്ന ചൊറിച്ചിൽ (സ്‌കാബീസ്‌ ) തുടങ്ങിയ അവസ്ഥകളിൽ മുതിർന്നവരിലും ചെമ്പരുത്യാദി കേര തൈലം ഉപയോഗിക്കുന്നു .

കൃമിശോധിനി ഗുളിക (Krimisodhini  Gulika)

കുടൽ വിരകളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കൃമിശോധിനി ഗുളിക.

ജാത്യാദി കേരതൈലം (Jatyadi Keratailam)

ഉണങ്ങാത്ത മുറിവുകൾ ,കുരു ,ജീവികൾ കടിച്ചതു മൂലമുണ്ടാകുന്ന വ്രണങ്ങൾ ,പൊള്ളൽ എന്നിവയ്ക്ക് പുറമെ പുരട്ടുവാൻ മാത്രം ഉപയോഗിക്കുന്ന ഒരു തൈലമാണ് ജാത്യാദി കേരതൈലം.ഇവയ്ക്കു പുറമെ എക്സിമ ,സിഫിലിസ് ,ഉപ്പൂറ്റി വിള്ളൽ ,മൂലക്കുരു ,ഫിഷർ ,ചെവിയിലെ അണുബാധ മുതലായവയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

ഗോപീചന്ദനാദി ഗുളിക (Gopeechandanadi Gulika)

കൊച്ചുകുട്ടികളുടെ പനി,ചുമ ,ജലദോഷം ,അപസ്‌മാരം എന്നിവയുടെ  ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഗോപീചന്ദനാദി  ഗുളിക.

യോഗരാജ ചൂർണം (Yogaraja Churnam)

പൈൽസ് ,ഫിസ്റ്റുല ,വയറുവേദന ,വിശപ്പില്ലായ്‌മ ,വാതരോഗങ്ങൾ ,മഞ്ഞപ്പിത്തം ,ചുമ ,ആസ്മ മുതലായവയുടെ ചികിൽത്സയിൽ യോഗരാജ ചൂർണം ഉപയോഗിക്കുന്നു .

രസോനാദി  കഷായം (Rasonadi Kashayam)

വാത അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന കോച്ചിപ്പിടുത്തം ,ഉരുണ്ടുകയറ്റം ,മസിൽ പിടുത്തം ,ഗ്യാസ്ട്രബിൾ ,ശ്വാസതടസ്സം തുടങ്ങിയവയുടെ ചികിൽത്സയിൽ രസോനാദി  കഷായം  ഉപയോഗിക്കുന്നു .

മൂലകാദ്യരിഷ്ടം (Mulakadyarishtam)

ചർമ്മ അലർജി ,കുരു ,പരു ,വീക്കം മുതലായവയുടെ ചികിൽത്സയിൽ  മൂലകാദ്യരിഷ്ടം ഉപയോഗിക്കുന്നു .

മദന കാമേശ്വരി ലേഹ്യം (Madanakameswari Lehyam)

പ്രധാനമായും ലൈംഗീക സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മദന കാമേശ്വരി ലേഹ്യം.ലൈംഗീക താല്പര്യം വർധിപ്പിക്കുന്നതിനും ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും മദന കാമേശ്വരി ലേഹ്യം ഉപയോഗിക്കുന്നു .

ധന്വന്തരാരിഷ്ടം (Dhanwanthararishtam)

പ്രധാനമായും പ്രസവാനന്തര ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധന്വന്തരാരിഷ്ടം.പ്രസവാനന്തരം സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ഈ ഔഷധം ഗുണകരമാണ്  .മലബന്ധം ,ഹെർണിയ ,പൈൽസ് എന്നിവ ഇല്ലാതാക്കും  .ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കും .ഗ്യാസ്ട്രബിളും വയറ്റിലെ മറ്റ് അശ്വസ്തതകളും  ഇല്ലാതാക്കുകയും ചെയ്യുന്നു .

കച്ചൂരാദി ചൂർണം (Kachuradi Churnam)

ശരീരത്തിനും ശിരസ്സിനും കുളിർമ്മ പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് കച്ചൂരാദി ചൂർണം.തലവേദന ,ചുമ ,തലകറക്കം ,ഉറക്കക്കുറവ് ,ഉത്കണ്ഠ ,മാനസികസമ്മർദ്ദം ,മാനസിക രോഗങ്ങൾ ,പനി ,തല പുകച്ചിൽ ,കണ്ണിലും ,ചെവിയിലും ബാധിക്കുന്ന വിവിധ രോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സയിൽ പുറമെ ഉപയോഗിക്കാൻ കച്ചൂരാദി ചൂർണം ഉപയോഗിക്കുന്നു .

ALSO READശംഖുപുഷ്പത്തിന്റെ ഔഷധഗുണങ്ങൾ.

ചില ഔഷധപ്രയോഗങ്ങൾ .

കരിംജീരകം 5 മുതൽ 10 ഗ്രാം വരെ ചെറുതായി വറുത്ത് 2 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അര ഗ്ലാസാക്കി വറ്റിച്ച് 30 മില്ലി വീതം ദിവസം രണ്ടോ മൂന്നോ നേരം കഴിച്ചാൽ വയറിളക്കം ,വയറുവേദന ,ഛർദ്ദി എന്നിവയ്ക്ക് ശമനമുണ്ടാകും .ജീരകം ,കരിംജീരകം എന്നിവ ഒരേ അളവിൽ കുറച്ചു കല്ലുപ്പും ചേർത്ത്  പൊടിച്ചു ഒരു ടീസ്പൂൺ വീതം ചെറു ചൂട് വെള്ളത്തിൽ കലക്കി കുടിക്കുന്നത് ദഹനക്കേട് ,വയറുവേദന ,വയറുവീർപ്പ് ,ഓക്കാനം ,രുചിയില്ലായ്‌മ, വിശപ്പില്ലായ്‌മ  എന്നിവയ്ക്ക് നല്ലതാണ് .

25 ഗ്രാം കരിംജീരകം ഒരു ദിവസം വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് നന്നായി അരച്ച് 100 മില്ലി എള്ളെണ്ണയിൽ കാച്ചിയെടുക്കുന്ന എണ്ണ പുറമെ പുരട്ടിയാൽ ശരീരവേദന ,സന്ധിവേദന എന്നിവയ്ക്ക് ശമനമുണ്ടാകും .ഈ എണ്ണ വേദനയുള്ള ഭാഗത്ത് മോണയിൽ പുരട്ടുന്നത് പല്ലുവേദന മാറാനും നല്ലതാണ് .ഈ എണ്ണ എല്ലാ ചർമ്മരോഗങ്ങൾക്കും പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .കരിംജീരകവും കല്ലുപ്പും ചേർത്ത് പൊടിച്ച് മോണയിൽ പുരട്ടിയാൽ മോണയിൽ നിന്നുള്ള രക്തശ്രാവം മാറിക്കിട്ടും .കരിംജീരകം വായിലിട്ടു ചവയ്ക്കുന്നതും പല്ലുവേദന മാറാൻ നല്ലതാണ് .

കരിംജീരകം പൊടിച്ച് സുർക്കയിൽ 24 മണിക്കൂർ ഇട്ടുവച്ചിരുന്ന ശേഷം അരിച്ചെടുത്ത് രണ്ടു തുള്ളി വീതം മൂക്കിൽ നസ്യം ചെയ്‌തു കൊണ്ടിരുന്നാൽ പഴക്കം ചെന്ന തലവേദന ,മൈഗ്രെയ്ൻ ,പീനസം അലർജി കൊണ്ടുള്ള തുമ്മൽ എന്നിവയ്‌ക്കെല്ലാം ശമനമുണ്ടാകും .കരിംജീരകം പൊടിച്ച് ഒലിവെണ്ണയിൽ ചൂടാക്കി അരിച്ചെടുത്ത് ചെറിയ ചൂടോടെ ചെവിയിലൊഴിച്ചാൽ കേൾവിക്കുറവ് മാറിക്കിട്ടും . കരിംജീരകം ചതച്ച് തുണിയിൽ കിഴികെട്ടി മൂക്കിൽ വലിച്ചാൽ ജലദോഷം ശമിക്കും .

കരിഞ്ജീരകം 10 ഗ്രാം പൊടിച്ചത് ശർക്കരയും ചേർത്ത് ആർത്തവത്തിന് 10 ദിവസം മുമ്പ് മുതൽ ദിവസവും ഓരോ നേരം കഴിക്കുന്നത് അമിത ആർത്തവം ,ആർത്തവ വേദന എന്നിവ ഒഴിവാക്കാൻ സഹായിക്കും .കരിംജീരകം നന്നായി അരച്ച് ലിംഗത്തിൽ പതിവായി ലേപനം ചെയ്‌താൽ പുരുഷന്മാരിലെ ഉദ്ധാരണശക്തി വർധിക്കും .കരിഞ്ജീരകം തൈലം മുടി വട്ടത്തിൽ കൊഴിഞ്ഞു പോയ ഭാഗത്ത് പതിവായി പുരട്ടിയാൽ കൊഴിഞ്ഞുപോയ മുടി പെട്ടന്ന് കിളിർക്കാൻ സഹായിക്കും .

കരിംജീരകം 5 ഗ്രാം വീതം അരച്ച് ദിവസം രണ്ടുനേരം എന്ന കണക്കിൽ കുറച്ചുദിവസം കഴിച്ചാൽ ഉദരകൃമി നശിക്കും .കരിംജീരകം അരച്ച് വേപ്പെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ പുഴുക്കടി മാറിക്കിട്ടും .3 ഗ്രാം കരിഞ്ജീരകപ്പൊടി 5 മില്ലി നാരങ്ങാനീരും 100 മില്ലി വെള്ളവുമായി കലർത്തി കുറച്ചുദിവസം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .കരിംജീരകം വറുത്തുപൊടിച്ച് അര ടീസ്പൂൺ വീതം ദിവസും തേനിൽ ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശേഷി വർധിക്കും .കരിഞ്ജീരകവും ,ജീരകവും ഓരോ നുള്ള് വീതം ദിവസവും ചവച്ചിറക്കിയാൽ വായ്‌നാറ്റം ഇല്ലാതാക്കാൻസഹായിക്കും. 

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post