ഉഷ്ണമേഘലാ രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണ് മന്ത് .ഈ രോഗം പരത്തുന്നത് കൊതുകുകളാണ് .മന്ത് രോഗം പ്രധാനമായും കൈകാലുകളെയും ബാഹ്യ ജനനേന്ദ്രിയങ്ങളേയുമാണ് ബാധിക്കുന്നത് .ഈ രോഗം സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരെയാണ്കൂടുതലും ബാധിക്കുന്നത് .കൈകാലുകൾ ചൊറിഞ്ഞു തടിച്ച് വീർക്കുക ,പുരുഷൻ മാരിൽ വൃഷണങ്ങളും സ്ത്രീകളിൽ ജനനേന്ദ്രിയത്തിന്‍റെ പുറം ഭാഗവും വീങ്ങിവീര്‍ക്കുന്നു.ചിലപ്പോൾ ഇത് മാറിടങ്ങളെയും ബാധിക്കാം ,
കാലുകളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുക .കാലുകളുടെ വണ്ണം നിലവിലുള്ളതിനേക്കാൾ ഇരട്ടിയിലാകുകയും ചിലപ്പോൾ ചെറിയ കുരുപോലെ വന്ന് പൊട്ടുകയും ചെയ്യും .ഈ രോഗം പിടിപെട്ടുകഴിഞ്ഞാൽ ചിലപ്പോൾ വർഷങ്ങൾക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പുറത്ത് കാണിക്കുന്നത് .ബ്രൂഗിയ മലേയാനിയ (Brugia malayi) ,ബ്രൂഗിയ ട്രെഡെലെറ്റി (Brugia timori),വൈവെർമിയ ബാൻക്റോഫ്റ്റി (Wuchereria bancrofti) എന്നീ മൂന്നിനം വിരകളാണ് ഈ രോഗം ഉണ്ടാക്കുന്നത്
ഈ വിരകൾ ക്യുലക്സ്, മന്‍സോണിയ എന്നീ കൊതുകുകൾ വഴി മനുഷ്യരിൽ പകരുന്നു.രോഗം ബാധിച്ച ഒരാളെ കൊതുകുകൾ കടിക്കുമ്പോൾ ഈ വിരകളുടെ മുട്ടകൾ കൊതുകിന്റെ ശരീരത്തിൽ പ്രവേശിക്കുകയും വിരകൾ പക്വത പ്രാപിച്ച് ലാർവകളായി മാറുകയും ചെയ്യുന്നു .ഈ കൊതുകുകൾ മറ്റൊരാളെ കടിക്കുമ്പോൾ ഈ ലാർവകൾ ആ വ്യക്തിയുടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യുന്നു ഇങ്ങനെ ഈ രോഗം പകരാൻ കാരണമാകുന്നു.തുടക്കത്തിൽതന്നെ രോഗം കണ്ടുപിടിച്ച് ചികിത്സ ആരംഭിച്ചാൽ രോഗം ഭേതമായേക്കാം
- ചുക്ക് പൊടിച്ച് തേനിൽ ചാലിച്ച് പതിവായി കഴിക്കുക
- ഒരു ഗ്രാം വെറ്റില അരച്ച് ചൂട് വെള്ളത്തിൽ കലക്കി ദിവസം രണ്ടുനേരം വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ മന്ത് രോഗം ശമിക്കും
- താന്നിക്കാതോട് പൊടിച്ച് തേനിൽ ചാലിച്ച് പതിവായി കഴിക്കുക
- കടുരോഹിണി ഉണക്കി പൊടിച്ച് തേനിൽ ചാലിച്ച് പതിവായി കഴിക്കുക
- കൊടുവേലിക്കിഴങ്ങ് അരച്ച് പുറമെ പതിവായി പുരട്ടുക
- വെളുത്ത എരുക്കിന്റെ തൊലി അരിക്കാടിയിൽ അരച്ച് പതിവായി പുരട്ടുക
- ദേവദാരു ഗോമൂത്രത്തിൽ അരച്ച് ചൂടാക്കി ചെറിയ ചൂടോടെ പുറമെ പുരട്ടുക
- പച്ച മഞ്ഞള് അരച്ച് കയ്യോന്നി ഇടിച്ചു പിഴിഞ്ഞ നീരിൽ കലക്കി ചൂടാക്കി ചെറിയ ചൂടോടെ പുറമെ പുരട്ടുക