ഇന്ത്യയിലുടനീളം കാണപ്പെടുന്നതും പടർന്നു വളരുന്ന ഒരു വലിയകുറ്റിച്ചെടിയോ, ചെറിയ മരമായോ വളരുന്ന ഒരു സസ്യമാണ് കാക്കത്തുടലി അഥവാ മുളകുതാന്നി .ഫോറസ്റ്റ് പെപ്പർ, വൈൽഡ് ഓറഞ്ച് ടീ എന്നീ പേരുകളിൽ ഇഗ്ലീഷിൽ അറിയപ്പെടും .ഈ സസ്യത്തിൽ നിറയെ മുള്ളുകൾ കാണപ്പെടുന്നു .സസ്യത്തിന്റെ പുറംതൊലിയ്ക്ക് തവിട്ടുനിറമാണ്. ഇതിലെ ഇലകൾ നല്ല പച്ച നിറത്തിലുള്ളതാണ്. ഇതിന് തുകൽ പോലെ കട്ടിയും നല്ല മിനുസവുമുണ്ട് . ശിഖരാഗ്രത്തിലോ, പ്രതകത്തിലോ, പൂക്കൾ ഉണ്ടാകുന്നു. ഇതിന് പച്ചകലർന്ന മഞ്ഞ നിറമാണ് .ഇതിലെ ഫലങ്ങൾ കുരുമുളകുപോലെ ഉരുണ്ടതാണ്. ഇവ പഴുക്കുമ്പോൾ മഞ്ഞനിറമാണ്. ഓരോഫലത്തിലും ധാരാളം വിത്തുകൾ കാണപ്പെടുന്നു. ഇവ വഴുവഴുപ്പുള്ള ഒരുപദാർത്ഥം കൊണ്ട് പൊതിഞ്ഞിരിക്കും.
മലേറിയ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധമായി ഈ സസ്യത്തെ കണക്കാക്കുന്നു ,ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലങ്കിലും പലതരം രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട് .ഈ സസ്യത്തിന്റെ കായ ,മരത്തൊലി ,വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
Botanical name | Toddalia asiatica |
---|---|
Synonyms | Toddalia nitida Toddalia aculeata Cranzia asiatica |
Family | Rutaceae (Lemon family) |
Common name | Orange Climber forest pepper wild orange tree |
Hindi | जंगली कालीमिर्च jangali kalimirch |
Malayalam | കാക്കത്തുടലി kakkattutali |
Tamil | காட்டுமிளகு kattu-milaku கிச்சிலிக்கரணை kiccili-k-karanai மிளகுகரணை milaku-karanai முளகரணை mulakaranai |
Sanskrit | दहन dahana काञ्चनः kancanah तीक्ष्णक्षः tiksnaksah |
Telugu | కొండకసింద kondakasinda మిరపకాండ్ర mirapa-kandra |
Kannada | ದೊಡ್ಡ ಕಾಡು ಮೆಣಸು Dodda kadu menasu ಇಳಿಶಿಂಗಿ Ilishingi |
Marathi | दहन dahan, जंगली काळी मिरची jungli kali mirchi रान मिरवेल ran mirvel |
Nepali | मैन्-काँड़ा main kanra |
രസാദി ഗുണങ്ങൾ | |
രസം |
തിക്തം, കഷായം, മധുരം |
ഗുണം | ലഘു, സ്നിഗ്ദം |
വീര്യം | ഉഷ്ണം |
വിപാകം |
കടു |
രാസഘടകങ്ങൾ
ഇതിന്റെ വേരിൽ ബാഷ്പശീലതൈലം ,തിക്തപദാർത്ഥം ,സിട്രിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .ഇലയിൽ കർപ്പൂരതൈലത്തിന് സമാനമായ ഒരു ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട് .ഈ തൈലത്തിൽ സിട്രോനിലോൺ ,ലയ്‌ന്യൂൾ എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു
ഔഷധഗുണങ്ങൾ
ജ്വരഹരമാണ് ,അണുനാശക ശക്തിയുണ്ട് ,ദഹനശക്തി വർദ്ധിപ്പിക്കും .കൂടാതെ മലേറിയ ,വാതവേദന നീര് തുടങ്ങിയവയ്ക്കും ഒരു ഉത്തമ പ്രതിവിധിയാണ്
ചില ഔഷധപ്രയോഗങ്ങൾ
ഇതിന്റെ തൊലി ചതച്ച് കഷായമുണ്ടാക്കി കഴിച്ചാൽ മലേറിയ ശമിക്കും
ഇതിന്റെ കായ ,വേര് എന്നിവ അരച്ച് കടുകെണ്ണയിൽ ചാലിച്ച് പുറമെ പുരട്ടിയാൽ വാതവേദനയും ,നീരും മാറും