വനങ്ങളിലും പാറക്കൂട്ടങ്ങൾക്കിടയിലും സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് കല്ലുവാഴ .കേരളത്തിലെ മലയോര പ്രദേശങ്ങളിൽ ഈ സസ്യം ധാരാളമായി കണ്ടുവരുന്നു . മൂസേസിയേ എന്ന വാഴ കുടുംബത്തിലെ ഒരു അംഗമാണ് കല്ലുവാഴ.ദേവ കേളീ,കാമാക്ഷി തുടങ്ങിയ പേരുകളിൽ സംസ്‌കൃതത്തിൽ അറിയപ്പെടും .Rock Banana, Wild plantain എന്നൊക്കെ ഇംഗ്ളീഷിൽ അറിയപ്പെടും ,കല്ലുവാഴ ,മലവാഴ ,കാട്ടുവാഴ തുടങ്ങിയ പേരുകളിൽ മലയാളത്തിൽ അറിയപ്പെടും .
Botanical name | Ensete superbum |
---|---|
Synonyms | Musa superba |
Family | Musaceae (Banana family) |
Common name | Rock Banana Wild plantain |
Sanskrit | बहुबीजा bahubija |
Hindi | जंगली केला jangli kela |
Malayalam | കല്ലുവാഴ kalluvazha കാട്ടുവാഴ kattuvazha മലവാഴ malavazha |
Marathi | चवेणी chaveni कावदर kavadara रानकेळ raankel |
Tamil | கல்வாழை kal-valai காட்டுவாழை kattu-valai மலைவாழை malai-valai |
Telugu | అడవి అరటి adavi arati |
Kannada | ಬೆಟ್ಟಬಾಳೆ bettabale ಕಾಡುಬಾಳೆ kaadubale ಕಲ್ಲುಬಾಳೆ kallubale |
രൂപത്തിലും ഭാവത്തിലും വാഴകളോട് ഏറെ സാദൃശ്യമുള്ള ഒന്നാണ് കല്ലുവാഴ .ഇതിന്റെ ഇലകൾ വാഴയിലയെക്കാൾ തടിച്ചതും വീതി കൂടിയതുമാണ് .ഇലകള്‍ക്കൊത്തു കുറുകി വളരുന്ന ഈ വാഴയുടെ കാണ്ഡഭാഗം സാധാരണ വാഴയെക്കാള്‍ കട്ടി കൂടിയതും തടിച്ചതുമാണ് .കുറഞ്ഞത് 5 മുതൽ 7 വർഷം വരെ വേണ്ടിവരും ഈ വാഴ കുലയ്ക്കാൻ .ഈ വാഴയുടെ കട ഭാഗം ഏകദേശം ഒന്നര മീറ്റര്‍ ചുറ്റളവിൽ ആകുമ്പോൾ തട ഗോപുരത്തിന്റെ ആകൃതിയില്‍ വളർന്ന് ഏകദേശം 4 അടിയോളം പൊക്കത്തില്‍ എത്തുമ്പോള്‍ അവിടെ നിന്നും സാധാരണ വാഴയുടെരൂപത്തിൽ 10 അടിയോളം വളർന്ന് കുടമെടുത്ത് കുല വിരിയുന്നു.ഇതിന്റെ കുല പഴുക്കാൻ ഏകദേശം ഒന്നര വർഷത്തോളം വേണ്ടിവരും
ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ് .എങ്കിലും ആരും കഴിക്കാറില്ല .ഇതിന്റെ ഉള്ളിലെ കല്ലുപോലെയുള്ള വിത്തുകൾ തന്നെയാണ് കാരണം .ഇതിന്റെ പഴത്തിനുള്ളിൽ നിറയെ കല്ലുപോലെ കട്ടികൂടിയ കറുത്ത വിത്തുകളാണ് .ഒരു പഴത്തിൽ 25 വിത്തുകൾ വരെ കാണാം .ഈ വിത്ത് പൊട്ടിമുളച്ചാണ് പുതിയ തൈകൾ ഉണ്ടാകുന്നത് ,സാധാരണ വാഴപോലെ മൂട്ടിൽ നിന്നും തൈകൾ മുളയ്ക്കാറില്ല .ഇതിന്റെ ഇലകൾ മൃഗങ്ങൾ ഒന്നും തന്നെ ഭക്ഷിക്കാറില്ല .കാരണം ഇതിന്റെ ഇലകളിലും തണ്ടിലും സാധാരണ വാഴെയെക്കാൾ കട്ടികൂടിയ ഒരു കറയുണ്ട് .നമ്മൾ തണ്ട് മുറിക്കുമ്പോൾ ഈ കറ ഊറി വരുന്നത് കാണാം .
ഒട്ടുമിക്ക വീടുകളിലും ഇതിനെ ഒരു അലങ്കാര സസ്യമായി നട്ടുവളർത്താറുണ്ട് കാരണം .ആയില്യം നാൾ അയൽ ദോഷം എന്ന് ഹിന്ദുമതക്കാരുടെ ഇടയിൽ ഒരു വിശ്വാസമുണ്ട് .അത് പെൺകുട്ടിയാണെങ്കിൽ ആ വീടിന്റെ പടിഞ്ഞാറേ വീടിനും ആൺകുട്ടിയാണെങ്കിൽ കിഴക്കേ വീടിനും ദോഷമാണെന്നാണ് വിശ്വാസം .ഈ ദോഷമകറ്റാൻ അവരുടെ നോട്ടമെത്തുന്ന ഭാഗത്ത് കല്ലുവാഴയോ ,മഞ്ഞമുളയോ നട്ടുവളത്താറുണ്ട് .നമ്മൾ ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ ആ വീടിന്റെ ഏതെങ്കിലും ഭാഗത്ത് കല്ലുവാഴയോ ,മഞ്ഞമുളയോ നട്ടുവളർത്തുന്നുണ്ടങ്കിൽ അത് പ്രകൃതിസ്നേഹം കൊണ്ടോ അലങ്കാരത്തിനോ വേണ്ടിയല്ല .അടുത്ത വീട്ടിൽ എവിടെയോ ആയില്യം നക്ഷത്രക്കാരുണ്ടണ് നിശ്ശേഷം മനസിലാക്കാം .കൂടാതെ കണ്ണൂർ ജില്ലയിലുള്ള കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ വർഷങ്ങളായി പ്രസാദം വിളമ്പുന്നതും അന്നദാനം നടത്തുന്നതുംകല്ലുവാഴയുടെ ഇലയിലാണ്
കല്ലുവാഴയ്ക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട് .ആർത്തവ സംബന്ധമായ രോഗങ്ങൾ ,വൃക്ക സംബന്ധമായ രോഗങ്ങൾ ,പ്രമേഹം ,തീപ്പൊള്ളൽ ,മുറിവ് തുടങ്ങിയവയ്ക്ക് കല്ലുവാഴുടെ കുരുവും ,ഇലയും ഔഷധമായി ഉപയോഗിക്കുന്നു
കല്ലുവാഴയുടെ പഴത്തിലെ കുരു പൊട്ടിക്കുമ്പോൾ വെളുത്ത ഒരു പൊടികിട്ടും .ഈ പൊടി ഒരു സ്പൂൺ വീതം രാവിലെ വെറും വയറ്റിൽ കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും
കല്ലുവാഴയുടെ ഇലയുടെ തണ്ട് മുറിക്കുമ്പോൾ ഊറി വരുന്ന കറ മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടന്ന് കരിയും
കല്ലുവാഴയുടെ മാണം വെട്ടിനുറുക്കി കഴുകി വൃത്തിയാക്കി വെയിലിൽ ഉണക്കി പൊടിച്ച് കിട്ടുന്ന പൊടി പാലിൽ കലക്കി കുടിച്ചാൽ പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിക്കും
കല്ലുവാഴയുടെ വിത്തിലെ പൊടി ആട്ടിൻപാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രക്കല്ല്, അർശസ്സ്, വെള്ളപോക്ക് തുടങ്ങിയവ മാറിക്കിയിട്ടും
ഇതിന്റെ വിത്തിലെ പൊടി ഒരു സ്പൂൺ വീതം പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും