ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഒരു പോലെ വളരുന്ന ഒരു ഔഷധസസ്യമാണ് മൈലാഞ്ചി .ഏകദേശം 2 മീറ്റർ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു കുറ്റിച്ചെടിയാണ് മൈലാഞ്ചി അഥവാ ഹെന്ന .ഇതിന്റെ ഇലകൾ വളരെ ചെറുതാണ് .ഇതിൽ കുലകളായി പൂക്കളും കായ്കളുമുണ്ടാകുന്നു .
ഇതിന്റെ വിത്ത് വീണാണ് തൈകൾ കിളുർക്കുന്നത് .കൂടാതെ ഇതിന്റെ കമ്പ് മുറിച്ചു നട്ടും പുതിയ തൈകൾ തയാറാക്കാം .യാതൊരു പരിചരണവും കൂടാതെ നല്ലതുപോലെ തഴച്ചു വളരുന്ന ഒരു ചെടിയാണിത് .ഇതിന്റെ ഇലകൾ ഉണക്കി പൊടിച്ചാണ് മൈലാഞ്ചിപ്പൊടി ഉണ്ടാക്കുന്നത് .മൈലാഞ്ചിയുടെ ഇല ,കായ് ,പൂവ് എന്നിവയെല്ലാം തന്നെ ഔഷധഗുണങ്ങളുള്ളതാണ്
ഇന്ത്യയിൽ പൊതുവെ മെഹന്ദി എന്ന പേരിലാണ് മൈലാഞ്ചി അറിയപ്പെടുന്നത് .വിവാഹ സമയത്ത് കൈകളിൽ നിറം നൽകാനാണ് മൈലാഞ്ചി പൊതുവെ ഉപയോഗിക്കുന്നത് .കൂടാതെ മുടിക്ക് നിറം നൽകാനും മൈലാഞ്ചി ഉപയോഗിക്കുന്നു .കേരളത്തിൽ വിവാഹ സമയത്ത് മൈലാഞ്ചിയിടുന്ന ഒരു ചടങ്ങുതന്നെയുണ്ട് .പ്രത്യേകിച്ച് ഇസ്ലാം മതത്തിൽ ഇതൊരു പ്രധാന ചടങ്ങുതന്നെയാണ് .ഹിന്ദുക്കളുടെ ഇടയിൽ രാമായണ മാസം ആചരിക്കുമ്പോൾ മൈലാഞ്ചി ഇടുന്നത് ഒരു പ്രധാന ചടങ്ങാണ് .
വിശുദ്ധിയും ഈശ്വര ഭക്തിയും വെളിവാക്കുന്ന മൈലാഞ്ചി ഒരു ഉത്തമ സൗന്ദര്യവർദ്ധക വസ്തുവാണ് . പലവിധ ചർമ്മരോഗങ്ങളെയും ഇല്ലാതാക്കാനുള്ള കഴിവ് മൈലാഞ്ചിക്കുണ്ട് .നാടൻ ചികിത്സ രീതിയിൽ മഞ്ഞപ്പിത്തം മാറ്റുന്നതിനായി മൈലാഞ്ചി കഷായം വച്ച് കഴിക്കുന്ന പതിവുണ്ട് .നമ്മുടെ മുടി ,നഖം .ചർമ്മം എന്നിവയുടെ അഴക് വർദ്ധിപ്പിക്കുന്നതിനും ഈ സസ്യം ഉപയോഗിച്ചു വരുന്നു .കൂടാതെ ബുദ്ധിവികാസത്തിനുള്ള മരുന്നായും മൈലാഞ്ചി ഉപയോഗിച്ചു വരുന്നു .മൈലാഞ്ചിയുടെ ഇലയിൽ ലോസോൺ എന്ന രഞ്ജക പദാർഥവും ഹെന്നോടാനിക് അമ്ലവും അടങ്ങിയിട്ടുണ്ട് .മൈലാഞ്ചിയുടെ പൂവിൽ ഒരു ബാഷ്പശീലതൈലം അടങ്ങിയിരിക്കുന്നു
ഔഷധഗുണങ്ങൾ
രക്തദൂഷ്യം ,ആർത്തവ ക്രമക്കേട് ,കുഴിനഖം ,കുഷ്ടം,ബുദ്ധിമാന്ദ്യം ,സിഫിലിസ് .മുടി വളർച്ച ,മുഖസൗന്ദര്യം,ത്വക്ക് രോഗങ്ങൾ ,മഞ്ഞപ്പിത്തം ,വ്രണങ്ങൾ ,നീര് ,ഉറക്കക്കുറവ് എന്നിവയ്ക്ക് ഒരു ഉത്തമ പ്രധിവിധിയാണ് മൈലാഞ്ചി
Botanical name | Lawsonia inermis |
---|---|
Family | Lythraceae (Crape Myrtle family) |
Common name | Henna |
Hindi | Mehendi मेहेंदी |
Tamil | மருதாணி Marudaani |
Kannada | ಗೋರಂಟಿ Goranti ಮದರಂಗಿ Madarangi ಮದರಂಗ Madaranga |
Telugu | గోరింటాకు (gorintaku) |
രസാദിഗുണങ്ങൾ | |
രസം | കഷായം, തിക്തം |
ഗുണം | ലഘു, രൂക്ഷം |
വീര്യം | ശീതം |
വിപാകം | കടു |
ചില ഔഷധപ്രയോഗങ്ങൾ
മൈലാഞ്ചി സമൂലം കഷായം വച്ചു കഴിച്ചാൽ മഞ്ഞപിത്തം ശമിക്കും
മൈലാഞ്ചിയുടെ ഇലഅരച്ചു പുരട്ടിയാൽ കുഴിനഖം ,വളംകടി എന്നിവ സുഖപ്പെടും
മൈലാഞ്ചിയുടെ പൂവ് അരച്ച് 3 ഗ്രാം വീതം വെള്ളത്തിൽ കലക്കി രാവിലെയും വൈകിട്ടും പതിവായി കുടിച്ചാൽ ഉറക്കക്കുറവ് ,മുടികൊഴിച്ചിൽ ,ബുദ്ധിമാന്ദ്യം എന്നിവ മാറും
50 ഗ്രാം മൈലാഞ്ചി ഇല 400 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 50 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ സിഫിലിസ് ,കുഷ്ട്ടം എന്നീ രോഗങ്ങൾ ശമിക്കും
മൈലാഞ്ചി പൊടി കുഴമ്പു പരുവത്തിലാക്കി തലയിൽ നല്ലവണ്ണം തേച്ചു പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകി കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ താരനെ ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കവും മൃദുത്വവും ലഭിക്കും .
മൈലാഞ്ചി അരച്ച് ശരീരത്തിൽ പുരട്ടി ഉണങ്ങി കഴിയുമ്പോൾ കഴുകികളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ ശരീരത്തിലുണ്ടാകുന്ന ചൂടുകുരുവിനെ ഇല്ലാതാക്കാൻ സഹായിക്കും
മൈലാഞ്ചി ഇല കഷായം വച്ച് കഴിച്ചാൽ രക്തദൂഷ്യം മാറിക്കിട്ടും
മൈലാഞ്ചി ഇലയും പച്ചമഞ്ഞളും തുല്ല്യ അളവിൽ അരച്ച് രാത്രിയിൽ കിടക്കാൻ നേരം നഖത്തിൽ ചുറ്റിവയ്ക്കുക . രാവിലെ കഴുകികളയുക . ഇങ്ങനെ പതിവായി ചെയ്താൽ നഖസൗന്ദര്യം വർദ്ധിക്കും
ഒരു കഷണം പച്ചമഞ്ഞളും, 2 മൈലാഞ്ചി ഇലയും ചേർത്ത് അരച്ച് മുഖത്തുപുരട്ടി 20 മിനിട്ടിനു ശേഷം കഴുകികളയാം. ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരുവും, മുഖത്തെ പാടുകളും ,കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളും മാറി മുഖകാന്തി വർദ്ധിക്കും . മൈലാഞ്ചി ഇലയുടെ അളവ് കൂടാൻ പാടില്ല കൂടിയാൽ മുഖത്തിന് നിറവ്യത്യാസം സംഭവിക്കും
മൈലാഞ്ചിയുടെ ഇല ചതച്ച് കിട്ടുന്ന 5 സ്പൂൺ നീര് രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ ആർത്തവക്രമക്കേട് മാറിക്കിട്ടും
മൈലാഞ്ചിയും ,അഗത്തിച്ചീരയുടെ ഇലയും, മഞ്ഞളും ,ചേർത്ത് അരച്ചുപുരട്ടുന്നത് കാൽ വീണ്ടുകീറുന്നത് മാറിക്കിട്ടും .
മൈലാഞ്ചിയില അരച്ച് വെളിച്ചണ്ണയിൽ കാച്ചി അരിച്ചെടുത്ത് തലയിൽ തേച്ച് പതിവായി കുളിച്ചാൽ മുടി നന്നായി വളരുകയും ചെമ്പൻ മുടി കറക്കുകയും ചെയ്യും .
മൈലാഞ്ചിയുടെ ഇലയും, തുമ്പയുടെ തളിരിലയും,ഇന്ദുപ്പും കൂട്ടിയരച്ച് നഖത്തിൽ പൊതിഞ്ഞു വെച്ചാൽ കുഴിനഖം പെട്ടന്ന് മാറും .
മൈലാഞ്ചി ഇലയും , ഉലുവയും കൂട്ടിയരച്ച് കുറച്ചുദിവസം പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറും.
മൈലാഞ്ചി ഇലയും മഞ്ഞളും ,വയമ്പും ,കർപ്പൂരവും ചേർത്തരച്ച് ആണിയുടെ മുകളിൽ കുറച്ചു ദിവസം പതിവായി പുരട്ടിയാൽ കാലിലെ ആണിരോഗം മാറും .
മൈലാഞ്ചിയില ,നെല്ലിക്ക. കയ്യൂന്നി, കറ്റാർവാഴ , കറിവേപ്പിൻ തൊലി എന്നിവ കൂട്ടി അരച്ച് തലമുടിയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം കുളിക്കുക . ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ അകാലനര തടയാൻ സഹായിക്കും
മൈലാഞ്ചിയില ,കൊന്നപ്പൂവും, നീലയമരിയും, വള്ളിയുഴിഞ്ഞയും, ചെമ്പരത്തിയും ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടി പൊട്ടി പോകുന്നതിന് നല്ലൊരു മരുന്നാണ്