ഐവിരലിക്കോവ (നെയ്യുണ്ണി ) ഔഷധഗുണങ്ങൾ .



ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് ഐവിരലിക്കോവ . കേരളത്തിൽ ഇതിനെ നെയ്യുണ്ണി ,കൈപ്പുള്ളക്കായ, മുക്കപ്പിരിയൻ, മുണ്ടമുണ്ടിക്കായ, കുറുക്കൻവെള്ളരി, കാക്കവെള്ളരി,ഐവേലി ,കുറുക്കൻ കായ, മിണ്ടാട്ടങ്ങ, പീരപ്പെടിക്കായ, മുസമൂസുക്ക കായ, അമ്മൂമ്മപഴം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ബഹുപത്രഃ ,ശിവവല്ലികാ , ശിവലിംഗി ,  തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ഇംഗ്ലീഷിൽ ബ്രയോണി എന്ന പേരിലും അറിയപ്പെടുന്നു .

  • Botanical name : Diplocyclos palmatus
  • Family : Cucurbitaceae (Pumpkin family)
  • Synonyms : Bryonia palmata, Bryonopsis laciniosa ,Zehneria erythrocarpa
  • Common name : Lollipop Climber, Native bryony, Striped cucumber , Marble Vine
  • Malayalam : Aiviralikkova, Neyyunni ,Namakai, Naiunnikkai ,Pambukodi, Sivalingakkaya, Sivavalli
  • Tamil: Aivirali
  • Telugu : Lingadonda
  • Kannada : Lingatonde balli, Shivalingi
  • Hindi : Shivalingi
  • Marathi : Mahadevi
  • Gujarati : Shivalingi

ആവാസമേഖല .

ഇന്ത്യയിലുടനീളം കാണപ്പെടുന്നു .നദികളുടെ തീരങ്ങളിൽ മറ്റും ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .ഒരു കാലത്ത് നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം ധാരാളമായി കണ്ടിരുന്ന ഈ സസ്യം ഇന്ന് അന്ന്യമായിക്കൊണ്ടിരിക്കുകയാണ്.

സസ്യവിവരണം .

ഒരു ഏകവർഷിക സസ്യമാണ് ഐവിരലിക്കോവ.ഇതിന്റെ തണ്ടുകൾ നേർത്തതും പരുപരുത്തതും കോണുകളോട് കൂടിയതുമാണ് .ഇവയുടെ ഇലകൾ അഞ്ചുവിരലുകളുള്ള കൈപ്പത്തി പോലെയാണ് .അതിനാലാണ് ഐവിരലിക്കോവ എന്ന പേര് ഈ സസ്യത്തിന് കിട്ടിയത് .

ഇവയുടെ പത്രകക്ഷത്തിൽ നിന്നും പുഷ്പ്പങ്ങൾ ഉണ്ടാകുന്നു ,പൂക്കൾക്ക് ക്രീം കലർന്ന വെള്ള നിറമാണ് .തണ്ടിനോട് ചേർന്നാണ് ഇവയുടെ ഫലങ്ങൾ ഉണ്ടാകുന്നത് .പച്ച നിറത്തിലുള്ള ഇവയുടെ ഫലങ്ങളിൽ വെള്ള വരയും പുള്ളികളും കാണും .എന്നാൽ പഴുത്തു കഴിയുമ്പോൾ നല്ല ചുവപ്പ് നിരത്തിലാകുന്നു .

ഇവയുടെ കായകൾക്ക് ശിവലിംഗത്തിനോട് സാദൃശ്യമുള്ളതിനാൽ ശിവലിംഗി എന്ന പേരിലും സംസ്‌കൃതത്തിൽ അറിയപ്പെടുന്നു . ഇവയുടെ കായകൾ ഭക്ഷ്യയോഗ്യമാണ് . നെയ്യുണ്ണിയോട് സാദൃശ്യമുള്ള മറ്റൊരു സസ്യമാണ് ആട്ടക്കായ് .ഇതും കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്നു .

രാസഘടകങ്ങൾ .

ബ്രയോണിൻ എന്ന തിക്ത പദാർത്ഥം ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു .

ഔഷധഗുണങ്ങൾ .

കർക്കിടകത്തിൽ കഴിക്കേണ്ട പത്തിലയിൽ ഉൾപ്പെട്ടതാണ് ഈ സസ്യം . പൈത്തിക വികാരങ്ങൾ ,പനി ,സിധ്മകുഷ്ഠം എന്ന ചർമ്മരോഗം ,ശരീരത്തിലുണ്ടാകുന്ന നീര് മുതലായവ ശമിപ്പിക്കുന്നു .

ഔഷധയോഗ്യഭാഗം -ഇല ,തണ്ട് ,ഫലം 

രസാദിഗുണങ്ങൾ 

രസം -തിക്തം 
ഗുണം -തീക്ഷ്ണം
വീര്യം -ഉഷ്‌ണം 
വിപാകം -കടു  

ചില ഔഷധപ്രയോഗങ്ങൾ .

ശരീരത്തിൽ ഉണ്ടാകുന്ന നീരിന് .

നെയ്യുണ്ണിയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീര് മാറും .

മദ്യാസക്തി കുറയ്ക്കാൻ  .

നെയ്യുണ്ണി കഷായം വച്ച് പതിവായി കഴിച്ചാൽ മദ്യം കഴിക്കണമെന്നുള്ള ആഗ്രഹം കുറയുകയും മദ്യപാനത്തിൽ നിന്നും മോചനം നേടുകയും ചെയ്യാം .

ശ്വാസകോശാരോഗ്യത്തിന്.

10 ഗ്രാം നെയ്യുണ്ണി ,10 ഗ്രാം തുളസി ,3 ഗ്രാം ജീരകം എന്നിവ പാലിൽ അരച്ച് 200 മില്ലി പാലിൽ തന്നെ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ ശ്വാസകോശം ശുദ്ധമാകും .

രക്തസ്രാവം .

നെയ്യുണ്ണിയുടെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ അമിതമായ രക്തസ്രാവം നിൽക്കും .

ഒരുപിടി നെയ്യുണ്ണി ചതച്ച് 3 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് 50 മില്ലി വീതം രാവിലെ വെറുംവയറ്റിൽ 5 ദിവസം തുടർച്ചായി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന നീര് ,ഉദരകൃമി എന്നിവയെ ഇല്ലാതാക്കുകയും മലം അയഞ്ഞുപോകാൻ സഹായിക്കുകയും അന്നനാളം പൂർണ്ണമായും ശുദ്ധമാക്കുകയും ചെയ്യും .കൂടാതെ . സ്ത്രീകളുടെ ഗർഭധാരണത്തിനും  സഹായിക്കും .

നെയ്യുണ്ണിയുടെ വിത്ത് വാഴപ്പഴത്തിന്റെ ഉള്ളിൽ വച്ച് കഴിച്ചാൽ ഗർഭസ്രാവം ,ഗർഭപാതം എന്നിവ ഉണ്ടാകില്ല എന്ന് പറയപ്പെടുന്നു .

Previous Post Next Post