ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഒരുകാൽഞൊണ്ടി . ഇതിനെ കാട്ടുപുഴുക്കൊല്ലി എന്ന പേരിലും അറിയപ്പെടുന്നു .
- Botanical name-Dicliptera paniculata
- Family-Acanthaceae (Acanthus family)
- Synonyms-Peristrophe paniculata,Dicliptera bicalyculata
- Common name-Panicled Peristrophe ,Panicled Foldwing, Lady flower
- Hindi-Kakanadi, Atrilal,Masi,Kakajangha,Nasabhanga
- Sanskrit-Kakatikta,Prachibala,Kakajangha,Sulomasha, Nadikanta
- Malayalam- kattupuzhukkolli ,Orukal njondi
- Marathi- Ran kirayat,Pittpapada,Kakajangha
- Tamil- Kara k kanciram ,Ney kayccum puntu
- Telugu- ChebeeraSour
- Kannada-Sibi gida,Cheebee gida
- Bengali- Nasabhanga
- Gujarati- Bodi aghadi, Kali aghedi ,Kakajangha
ആവാസമേഖല .
ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഒരുകാൽഞൊണ്ടി. നദീതീരങ്ങളിലാണ് ഈ സസ്യം സാധാരണ കണ്ടുവരുന്നത് .അതിനാൽ നദീകാന്ത എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു ,ഇന്ത്യ കൂടാതെ മ്യാൻമാർ ,ആഫ്രിക്ക എന്നീ രാജ്യങ്ങളിലും ഒരുകാൽഞൊണ്ടി കാണപ്പെടുന്നു .
സസ്യവിവരണം .
ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണ് ഒരുകാൽഞൊണ്ടി.ഇതിന്റെ തണ്ടുകളും ശിഖിരങ്ങളും പരുപരുത്തതും രോമാവൃതവുമാണ് .ഇതിന്റെ പ്രധാന തണ്ടുകൾക്ക് 4 -6 കോണുകൾ കാണും .ഇവയുടെ പുഷ്പങ്ങൾക്ക് പിങ്ക് നിറമാണ് .കേസര തന്തുക്കൾ രോമിലമാണ് .ഇതിന്റെ ഫലം ഒരു സെ.മി നീളമുള്ള ക്യാപ്‌സൂളുകളാണ് .ഇതിന്റെ മുകളിലെ പകുതി ഭാഗം രോമിലമാണ് .ഇവയുടെ ഫലത്തിൽ 4 വിത്തുകൾ വരെ കാണപ്പെടുന്നു .ഇവയുടെ വിത്തിന് ചെറിയ ചുണ്ടുണ്ട് .
രാസഘടകങ്ങൾ .
ഒരുകാൽഞൊണ്ടിയുടെ പൂവിൽ പെറ്റുനിഡിൻ -3 ,റാംനോ ഗ്ലുക്കോസൈഡ് എന്ന ഘടകം അടങ്ങിയിരിക്കുന്നു .
രസാദിഗുണങ്ങൾ .
രസം -തിക്തം ,കഷായം
ഗുണം -രൂക്ഷം ,തീഷ്‌ണം
വീര്യം -ഉഷ്‌ണം
വിപാകം -കടു
ഔഷധഗുണങ്ങൾ .
അണുനാശക ശക്തിയുള്ള ചുരുക്കം ചില സസ്യങ്ങളിൽ ഒന്നാണ് ഒരുകാൽഞൊണ്ടി .വിട്ടുമാറാത്ത പനി ,ചുമ ,ജലദോഷം ,നേത്ര രോഗങ്ങൾ ,കഫരോഗങ്ങൾ ,ചെവി വേദന ,ചെവിയിൽ നിന്നും പഴുപ്പ് വരിക ,കേൾവിക്കുറവ് ,ക്ഷയരോഗം ,മൂത്രത്തിൽ കൂടി രക്തം കലർന്ന് പോകുക ,പാമ്പിൻ വിഷം ,മുറിവ് ,വ്രണം ,തുടങ്ങിയവ ശമിപ്പിക്കാനുള്ള കഴിവ് ഒരുകാൽഞൊണ്ടിക്കുണ്ട് .
ചില ഔഷധപ്രയോഗങ്ങൾ .
പാമ്പിൻ വിഷം .
ഒരുകാൽഞൊണ്ടിയുടെ വേര് അരച്ച് പാമ്പു കടിച്ച മുറിവായിൽ പുരട്ടുകയും വേര് അരച്ച് അരിക്കാടിയിൽ കലക്കി ഉള്ളിൽ കഴിക്കുകയും ചെയ്താൽ പാമ്പു വിഷത്തിന് ശമനമുണ്ടാകും.
ചെവിവേദന ,ചെവിപഴുപ്പ് ,കേൾവിക്കുറവ് .
ഒരുകാൽഞൊണ്ടി കഷായവും കൽക്കവുമായിയെടുത്തോ ,സ്വരസവും കൽക്കവുമായിയെടുത്തോ എണ്ണ ചേർത്ത് വിധിപ്രകാരം കാച്ചി ചെവിയിൽ ഒഴിക്കുകയും തലയിൽ തേക്കുകയും ചെയ്താൽ ,കേൾവിക്കുറവ് ,ചെവിയിൽ നിന്നും പഴുപ്പുവരുക, ചെവിവേദന എന്നിവ മാറും.
മൂത്രത്തിലൂടെ രക്തം പോകുന്നതിന് .
ഒരുകാൽഞൊണ്ടിയുടെ വേര് കഷായം വച്ച് കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കൂടെ രക്തം കലർന്നു പോകുന്ന അവസ്ഥ മാറിക്കിട്ടും.
വിഷമജ്വരം.
ഒരുകാൽഞൊണ്ടിയുടെ വേര് കഷായം വച്ച് കുറച്ചു ദിവസം പതിവായികഴിച്ചാൽ വിഷമജ്വരം ശമിക്കും . വിഷമജ്വരം എന്നാൽ മലമ്പനി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ശക്തമായ പനിയോടൊപ്പം വിറയലും ഉണ്ടാകും .പനി ഇടവിട്ട് വന്നുകൊണ്ടേയിരിക്കും എന്നതാണ് ഈ പനിയുടെ സവിശേഷത .ചിലയിനം കൊതുകുകളാണ് ഈ രോഗം പരത്തുന്നത് .
അസ്ഥികളുടെ ഒടിവ് .
ഒരുകാൽഞൊണ്ടിയുടെ ഇല അരച്ച് പുറമെ വച്ചുകെട്ടിയാൽ അസ്ഥികളുടെ ഒടിവ് പെട്ടന്ന് ഭേദമാകും .
ഉളുക്ക് മാറാൻ .
ഒരുകാൽഞൊണ്ടി സമൂലം അരച്ച് പുറമെ പുരട്ടിയാൽ ഉളുക്ക് പെട്ടന്ന് ഭേദമാകും .
ചെങ്കണ്ണ് മാറാൻ .
ഒരുകാൽഞൊണ്ടിയുടെ ഇലയുടെ നീര് 2 -3 തുള്ളി ദിവസം രണ്ടോ മൂന്നോ തവണ കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് രോഗം ശമിക്കും .
ത്വക്ക് രോഗങ്ങൾക്ക് .
ഒരുകാൽഞൊണ്ടിയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .
പനി ,ചുമ ,ജലദോഷം .
ഒരുകാൽഞൊണ്ടിയുടെ ഇലയുടെ നീര് കഴിച്ചാൽ പനി ,ചുമ ,ജലദോഷം എന്നിവ ശമിക്കും .
പുഴുപ്പല്ല് മാറാൻ .
ഒരുകാൽഞൊണ്ടി സമൂലം കഷായം വച്ച് തേൻ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ പുഴുപ്പല്ല് മാറും .
തേനീച്ച കുത്താതിരിക്കാൻ .
ഒരുകാൽഞൊണ്ടിയുടെ പ്രത്യേക മണം തേനീച്ചകളെ അകറ്റും .അതിനാൽ ഒരുകാൽഞൊണ്ടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ശരീരത്തിൽ ആകമാനം പുരട്ടി തേനെടുത്താൽ തേനീച്ചകൾ കുത്തില്ല .
കന്നുകാലികൾക്ക് ഉണ്ടാകുന്ന ദഹനക്കേടിന് .
ഒരുകാൽഞൊണ്ടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് കന്നുകാലികൾക്ക് കൊടുത്താൽ അവയ്ക്കുണ്ടാകുന്ന ദഹനക്കേട് മാറിക്കിട്ടും .
Tags:
ഏകവർഷ സസ്യം