വരണ്ട കാടുകളിലും സമതലപ്രദേശങ്ങളിലും സാധാരണ കണ്ടുവരുന്ന ഒരു വള്ളിചെടിയാണ് കാട്ടുകൊടി .ഇതിനെ പാതാളഗരുഡക്കൊടി. പാതാളമൂലി തുടങ്ങിയ പേരുകളിലും അറിയപ്പെടും .കേരളത്തിൽ പാലക്കാട് ജില്ലയിലാണ് ഈ സസ്യം കൂടുതലായും കണ്ടുവരുന്നത് .ഇതിന്റെ ഇലകൾ വെള്ളത്തിൽ ഇട്ട് ഞെരുടിയാൽ വെള്ളം കുറച്ചു കഴിയുമ്പോൾ ഹൽവ പോലെ കട്ടിയാകും .ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ ഡെങ്കി പനിക്ക് എതിരെ പ്രവർത്തിക്കാൻ കഴിവുള്ളതാണെന്ന് ഗെവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്
.വളഞ്ഞു പുളഞ്ഞു മുകളിലോട്ടു വളരുന്ന ഈ സസ്യത്തിന്റെ തണ്ടുകൾ വളരെ ദുർബലമാണ് .ഇതിന്റെ നീളമുള്ള ഇലകൾ രോമാവൃതമാണ് .മുകളിലോട്ട് വളരുംതോറും ഇതിന്റെ ഇലകളുടെ വലിപ്പം കുറയുന്നു .ഇതിന്റെ പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ് .പൂക്കളുടെ ദളങ്ങൾ രോമാവൃതമാണ് .ഇതിന്റെ കായ്കൾ കാപ്പിക്കുരുവിന്റെ ആകൃതിയിൽ ആദ്യം പച്ച നിറത്തിലും പഴുത്തുകഴിയുമ്പോൾ മുന്തിരിയുടെ നിറംപോലെ നീലലോഹിത വർണ്ണമാണ് .വിത്ത് ഞെരുടിയാൽ മുന്തിരിച്ചാറുപോലെയുള്ള നീര് ഉണ്ടാകും
സമൂലം ഔഷധയോഗ്യമായ ഈ സസ്യം വാതരോഗം ,മൂത്രതടസ്സം ,മൂത്രച്ചുടിച്ചിൽ ,ശരീരത്തിലെ ചുട്ടുനീട്ടൽ ,രക്തശുദ്ധി ,ആർത്തവ വേദന ,വെള്ളപോക്ക് തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് .
Botanical name | Cocculus hirsutus |
---|---|
Synonyms | Cocculus villosus |
Family | Menispermaceae (Moonseed family) |
Common name | Broom Creeper, ink berry |
Hindi | फ़रीद बूटी farid buti |
Sanskrit | अम्बष्ठः ambastha दीर्घकन्द dirghakanda दीर्घवल्ली dirghavalli गारुडी garudi महामूल mahamula पातालगारुडी patalagarudi प्राचीन pracina सौपर्णी sauparni सोमवल्ली somavalli श्रेयसी sreyasi स्थपनी sthapani वनतिक्तकः vanatiktaka वत्सादनी vatsadani विद्धकर्णी viddhakarni |
Malayalam | പാതാളഗരുഡക്കൊടി paathaalagarudakkoti പാതാളമൂലി paathaalamuuli കാട്ടുകൊടി Kttukodi |
Tamil | காட்டுக்கொடி kattu-k-koti |
Telugu | చీపురుతీగ chipuru-tiga, దూసరితీగ dusaritiga, కట్లతీగె katlatige |
Kannada | ದಾಗಡಿ ಬಳ್ಳಿ daagadi balli ದಾಗಡಿ ಸೊಪ್ಪು daagadi soppu ಕಾಗೆ ಮಾರಿ kaage maari |
Marathi | वासनवेल vasanvel |
Punjabi | ਫਰੀਦ ਬੂਟੀ farid buti |
Oriya | musakani |
രസാദി ഗുണങ്ങൾ | |
രസം | മധുരം |
ഗുണം | സാരകം, ശ്ലക്ഷ്ണം , സരം, ഗുരു |
വീര്യം | ഉഷ്ണം |
വിപാകം | കടു |
ചില ഔഷധപ്രയോഗങ്ങൾ
കാട്ടുകൊടിയുടെ 25 ഗ്രാം വേര് 200 മില്ലി വെള്ളത്തിൽ കഷായം വച്ച് പകുതിയാക്കി വറ്റിച്ച് 50 മില്ലി വീതം 2 ഗ്രാം തിപ്പലി പൊടിയും ചേർത്ത് രാവിലെയും വൈകിട്ടും ദിവസം 2 നേരം വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും
കാട്ടുകൊടിയുടെ ഇല വെള്ളത്തിലിട്ട് ഞെരുടിയാൽ ഈ വെള്ളം കൊഴുത്ത രൂപത്തിലാകും .ഈ വെള്ളത്തിൽ പഞ്ചസാരയോ തേനോ ചേർത്ത് കഴിച്ചാൽ മൂത്രതടസ്സം ,മൂത്രച്ചുടിച്ചിൽ എന്നിവ മാറിക്കിട്ടും .കൂടാതെപുരുഷന്മാരുടെ ശരീരശക്തി വർദ്ധിക്കുകയും ശീഘ്രസ്‌ഖലനം ,ഉദ്ധാരണക്കുറവ് തുടങ്ങിയവ മാറിക്കിട്ടുകയും ചെയ്യും
കാട്ടുകൊടിയുടെ ഇലയുടെ നീരിൽ പഞ്ചസാര ചേർത്ത് ഓരോ സ്പൂൺ വീതം ദിവസവും കഴിച്ചാൽ ആർത്തവ വേദന ,വെള്ളപോക്ക് തുടങ്ങിയവ മാറിക്കിട്ടും
ഇതിന്റെ ഇലയുടെ നീര് പുറമെ പുരട്ടിയാൽ വട്ടച്ചൊറി ശമിക്കും