കച്ചൂരം ഔഷധഗുണങ്ങൾ

കച്ചൂരം,മാങ്ങ ഇഞ്ചി,ഇഞ്ചിമാങ്ങ,മാങ്ങാഞ്ചി,മാങ്ങയിഞ്ചി,മാങ്ങാ ഇഞ്ചി,മാങ്ങായിഞ്ചി,കസ്തൂരി മഞ്ഞൾ,കസ്തൂരി മഞ്ഞള്,കസ്തൂരി മഞ്ഞൾ പൗഡർ,കസ്തൂരി മഞ്ഞള് 2022,വെള്ള കസ്തൂരി മഞ്ഞൾ,കസ്തൂരി മഞ്ഞൾ shorts,കസ്തൂരി മഞ്ഞൾ ഒറിജിനൽ,ഒറിജിനൽ കസ്തൂരി മഞ്ഞൾ,കസ്തൂരി മഞ്ഞൾ കൃഷി 2022,കസ്തൂരി മഞ്ഞളിൻ്റെ ഉപയോഗം,വെളുത്ത മഞ്ഞൾ,ചണ്ണ,curcuma amada,curcuma zedoaria,mango ginger,white turmeric,zingiberaceae,curcuma,amada,health tips,medicine,herbal medicine,botany


മഞ്ഞൾ വർഗ്ഗത്തിൽ പെടുന്നതും മഞ്ഞളിനോട് ഏറെ സാദൃശ്യമുള്ളതും ധാരാളം ഔഷധഗുണങ്ങൾ ഉള്ളതുമായ ഒരു സുഗന്ധ വ്യഞ്ജന വിളയാണ് കച്ചൂരം അഥവാ കച്ചൂരക്കിഴങ്ങ്. ഇംഗ്ലീഷിൽ റൗണ്ട് സിഡോറി എന്ന പേരിലും സംസ്‌കൃതത്തിൽ ശടീ ,കർച്ചൂരഃ ,സുഗന്ധമൂലാ ,ദ്രാവിഡഎന്നീ പേരുകളിലും അറിയപ്പെടുന്നു .

  • Binomial name - Curcuma zedoaria
  • Family - Zingiberaceae (Ginger family)
  • Common Nme - White turmeric, Round zedoary
  • Malayalam - Kachooram
  • Hindi - Karchur
  • Tamil - Kichili Kilangu
  • Telegu - Kachoram
  • Kannada - Kachura
  • Bengali - Kachura
  • Gujrati - Kachuri

ആവാസമേഖല .

ഇന്ത്യയിൽ ബംഗാൾ ,അസ്സം ,കേരളം എന്നിവിടങ്ങളിലെ വനങ്ങളിൽ കച്ചൂരം ധാരാളമായി വളരുന്നു .ഇപ്പോൾ പല സ്ഥലങ്ങളിലും കൃഷി ചെയ്യുന്നുണ്ട് .ഇന്ത്യ കൂടാതെ ശ്രീലങ്ക ,ബംഗ്ലാദേശ് ,ജപ്പാൻ ,തായ്‌ലൻഡ് ,ചൈന എന്നിവിടങ്ങളിലും കച്ചൂരം ധാരാളമായി കൃഷി ചെയ്യുന്നു .

സസ്യവിവരണം .

ഒന്നിലധികം വർഷം ആയുസുള്ളൊരു സസ്യമാണ് കച്ചൂരം.ഇലകൾ ഏതാണ്ട് മഞ്ഞളിന്റെ ഇലകൾ പോലെയാണ് .ഇലകളുടെ നടുക്ക് വീതി കൂടുതലും രണ്ടറ്റവും വീതി കുറഞ്ഞതുമാണ് .ഇലകൾക്ക് 30 മുതൽ 60 സെ.മി വരെ നീളം കാണും .ഇലയുടെ മധ്യസിരയ്ക്ക് നല്ല കട്ടിയുണ്ട് .മധ്യസിരയിൽ നിന്നും പർപ്പിൾ നിറം സീമാന്തങ്ങളിലേയ്ക്ക് ഒഴുകി അവസാനിക്കുന്നു .
ഒരു ചെടിയിൽ ഏകദേശം 4-6 ഇലകൾ വരെ കാണും .ഇവയുടെ പൂക്കൾക്ക് ചുവപ്പുകലർന്ന മഞ്ഞ നിറമാണ് .ഇവയിൽ ഫലങ്ങൾ ഉണ്ടാകുന്നു .ഫലത്തിനുള്ളിൽ ധാരാളം വിത്തുകൾ കാണപ്പെടുന്നു .മാർച്ച് -ഏപ്രിൽ മാസങ്ങളിലാണ് ഇവ പുഷ്പ്പിക്കാറ് .ഇവയുടെ ചുവട്ടിൽ ഇഞ്ചിപോലെയുള്ള കിഴങ്ങുകൾ ഉണ്ടാവും .ഇവയുടെ ഉൾഭാഗത്തിന് മഞ്ഞ നിറം .ഇവ ഉണങ്ങിയാൽ കർപ്പൂരത്തിന്റെ ഗന്ധമുണ്ടാകും .ഈ കിഴങ്ങാണ് ഔഷധയോഗ്യഭാഗം .

കേരളത്തിൽ കച്ചോലം എന്ന സസ്യത്തെയും ചിലർ കച്ചൂരം എന്ന പേര് വിളിക്കാറുണ്ട് .അതേപോലെ മാങ്ങയിഞ്ചി  എന്ന സസ്യത്തെയും ചിലർ കച്ചൂരമായി കണക്കാക്കുന്നു .ചിലർ ഇതിനെ കസ്തൂരിമഞ്ഞളായും , മഞ്ഞക്കൂവയായും  കണക്കാക്കുന്നു .ഇവ അഞ്ചും വ്യത്യസ്ത സസ്യങ്ങളാണ് .

കച്ചൂരം  - Curcuma zedoaria
മാങ്ങയിഞ്ചി - Curcuma amada
കസ്തൂരിമഞ്ഞൾ - Curcuma aromatica
മഞ്ഞക്കൂവ - Curcuma angustifolia
കച്ചോലം - Kaempferia galanga


രാസഘടകങ്ങൾ .

കച്ചൂരകിഴങ്ങിൽ ബാഷ്പശീല തൈലം അടങ്ങിയിട്ടുണ്ട് . കൂടാതെ പഞ്ചസാര ,പശ ,ഓർഗാനിക് അമ്ലം ,സ്റ്റാർച്ച് ,റെസിൻ ,കുർക്കുമിൻ ,നാര് ,ആൽബുമിനോയിഡ് എന്നിവയും അടങ്ങിയിരിക്കുന്നു.


കച്ചൂരം ഔഷധഗുണങ്ങൾ .

ആയുർവേദത്തിൽ പനി ,ചുമ ആസ്മ ,ചർമ്മരോഗങ്ങൾ ,വിരശല്ല്യം ,പൈൽസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കച്ചൂരം .ച്യവനപ്രാശം ,അഗസ്ത്യരസായനം ,ബൃഹത്യാദിക്വാഥം ,ശല്യാദിക്വാഥം ,ദശമൂലാരിഷ്ടം, കശോരാദിചൂർണ്ണം എന്നീ ഔഷധങ്ങളിൽ കച്ചൂരം ഒരു പ്രധാന ചേരുവയാണ് .

രസാദിഗുണങ്ങൾ .
  • രസം-കടു, തിക്തം
  • ഗുണം-ലഘു
  • വീര്യം-ഉഷ്ണം
  • വിപാകം-കടു
ചില ഔഷധപ്രയോഗങ്ങൾ .

പനി ,ചുമ .

കച്ചൂരക്കിഴങ്ങ് ,ഇലവങ്ങം ,തിപ്പലി ,ഇരട്ടിമധുരം എന്നിവ ഒരേ അളവിൽ കഷായം വച്ച് 20 മില്ലി വീതം തേനോ ,കൽക്കണ്ടമോ ചേർത്ത് കഴിച്ചാൽ പനി ,ചുമ,മൂക്കൊലിപ്പ് എന്നിവ മാറും .

കഫക്കെട്ട് ,ശ്വാസതടസ്സം .

കച്ചൂരക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 1 ഗ്രാം വീതം തേനിൽ കലർത്തി ദിവസം 3 നേരം എന്ന കണക്കിൽ കഴിച്ചാൽ കഫക്കെട്ടും അതുമൂലമുണ്ടാകുന്ന ശ്വാസവൈഷമ്യവും  മാറിക്കിട്ടും . കച്ചൂരക്കിഴങ്ങ് അരച്ച് നെഞ്ചിൽ പുരട്ടിയാൽ ശ്വാസതടസ്സം മാറിക്കിട്ടും .

തൊണ്ടയടപ്പ് .വായ്‌നാറ്റം .

കച്ചൂരക്കിഴങ്ങ്  പച്ചയ്ക്ക് അൽപാൽപമായി ചവച്ചിറക്കിയാൽ തൊണ്ടയടപ്പ്  വായ്‌നാറ്റം എന്നിവ മാറിക്കിട്ടും .കച്ചൂരക്കിഴങ്ങ് ഇട്ട് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം കൊണ്ടാലും വായ്‌നാറ്റം മാറിക്കിട്ടും .

മുഖക്കുരു .

കച്ചൂരക്കിഴങ്ങ് അരച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറിക്കിട്ടും .

അപസ്‌മാരം .

കച്ചൂരക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 500 മില്ലിഗ്രാം വീതം തേനിൽ കലർത്തി പതിവായി കഴിച്ചാൽ അപസ്‌മാരം ശമിക്കും .

ഉളുക്ക് .

കച്ചൂരക്കിഴങ്ങ് അരച്ച് പുറമെ പുരട്ടിയാൽ ഉളുക്കും അതുമൂലമുണ്ടായ നീരും വേദനയും ശമിക്കും .

തൊണ്ടവേദന .

കച്ചൂരക്കിഴങ്ങ് അരച്ച് തൊണ്ട ഭാഗത്ത് പുറമെ പുരട്ടിയാൽ തൊണ്ടവേദന മാറും .

പല്ലുവേദന .

കച്ചൂരക്കിഴങ്ങ് വേദനയുള്ള ഭാഗത്തെ പല്ലുകൾക്കിടയിൽ കടിച്ചുപിടിച്ചാൽ പല്ലുവേദന ശമിക്കും .
Previous Post Next Post