കാട്ടുതുമ്പ | കിഴക്കംതുമ്പ | Trichodesma indicum

 

കാട്ടുജീരകം,കാട്ടുഴുന്ന്,വട്ടുംകായ,നാട്ടുവൈദ്യം,വട്ട്കായ,ആടുതീണ്ടാപ്പാല,ആടുതൊടാപ്പാല,ആടുകൊട്ടാപാല,വെള്ളപ്പാണ്ട്,ആടുതിന്നാപ്പാല,പീവെട്ട,തേങ്കൊട്ട,പരണ്ടക്കായ,കഴുതക്കാളി,തൊട്ടാവാടിയുടെ ഔഷധ ഗുണങ്ങൾ,തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ,പരണ്ട,കണ്ടഫല,കണ്ടാലു,ത്രികടു,കൊഴുപ്പ,കടൽക്കായ,മലഞ്ചാടി,ഉത്കണ്ടക,ശംഖുപുഷ്പം നിസ്സാരക്കാരനല്ല,കക്കുംകായ,മക്കുംകായ,കാലൻവള്ളി,കറിവേപ്പ്,കരിവേപ്പ്,കരുവേപ്പ്,കരിയാപ്പു,ഉത്കണ്ടകം,അമ്മ വൈദ്യം,ശംഖുപുഷ്പം,അമുക്കിരം,കക്ക്,കടൽക്കായ,കക്കുംകായ,മക്കുംകായ,അമുക്കുരം,ഉത്കണ്ടകം,കഴുതക്കാളി,പരണ്ടക്കായ,കാക്കവള്ളി,ഒഴുക്കൻകായ്,കൊഴുപ്പ,വട്ട്കായ,ഉത്കണ്ടക,കറിവേപ്പ്,കരിവേപ്പ്,കരുവേപ്പ്,കരിയാപ്പു,അമ്മ വൈദ്യം,കാട്ടു ജീരകം,ആടുതൊടാപ്പാല,വെള്ളപ്പാണ്ട്,ആടുതിന്നാപ്പാല,ആടുതീണ്ടാപ്പാല,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga

ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരുഏകവാർഷിക  ഔഷധസസ്യമാണ്  കാട്ടുതുമ്പ.ഇത് ഒരു കള സസ്യമാണ് .നദീതീരത്തും ചോലകളിലുമാണ് ഈ സസ്യം കൂടുതൽ കാണപ്പെടുന്നത് .ഇതിനെ കിഴക്കംതുമ്പ ,കൊഴുപ്പ, തോൽമുഞ്ചി, കഴുതക്കാളി, പല്ലിച്ചെടി തുടങ്ങിയ പേരുകളിലെല്ലാം നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു .ഇതിന്റെ പുഷ്പ്പങ്ങൾ കീഴോട്ടായിരിക്കുന്നതിനാലാണ് ഇങ്ങനെയുള്ള പേരുകൾ വരാൻ കാരണം

ഏകദേശം 90 സെ മി ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾ പരുപരുത്തതും രോമാവൃതവുമാണ് .മിക്കവാറും ഇതിന്റെ ഇലകളുടെ രണ്ടറ്റവും കൂർത്താണ് കാണപ്പെടുന്നത് .ഇതിന്റെ പൂക്കൾക്ക് ഇളം നീലനിറമാണങ്കിലും ചിലപ്പോൾ ഇളം റോസ് നിറത്തിലോ പർപ്പിൽ നിറത്തിലോ ഇതിന്റെ പുഷ്പ്പങ്ങൾ വിരിയുന്നു .  


ജൂലൈ ,ഫെബ്രുവരി മാസങ്ങളിലാണ്ഈ സസ്യം പുഷ്പ്പിക്കുന്നത് .ഇതിന്റെ ഫലത്തിന് പച്ചകലർന്ന വെള്ളനിറമാണ് .ഫലങ്ങളുടെ ഉപരിതലം മിനുസമുള്ളതോ പരുപരുത്തതോ ആയിരിക്കും .ഇതിന്റെ വിത്തിൽ  (supinine) എന്ന ആൽക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. വിത്തിൽ നിന്നു വേർതിരിച്ചെടുത്ത കൊഴുപ്പിൽ ഒലിക്,ലിനോലിക്, ടെട്രെനോയിക് അമ്ലങ്ങൾ അടങ്ങിയിരിക്കുന്നു.ഈ സസ്യം സമൂലം ഔഷധയോഗ്യമാണ് എങ്കിലും വേരാണ് കൂടുതലും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് 

Botanical name Trichodesma indicum
Family: Boraginaceae
(Forget-me-not family)
Synonyms Borago indica
Boraginella indica
Pollichia indica
Common name Indian Borage
 Hindi Chhota Kalpa
Sanskrit Adhapuspi
Tamil Kavil thumbai
Telugu Guvvagutti
 Kannada Katte tume soppu
Gujarati Undhanphuli
Marathi Chota Kalpa
 Nepali कनिके कुरो Kanike kuro
രസാദിഗുണങ്ങൾ
രസം കടു, തിക്തം
ഗുണം ലഘു
വീര്യം ഉഷ്ണം
വിപാകം കടു

ഔഷധഗുണങ്ങൾ 

ചർമ്മരോഗങ്ങൾ ,രക്തപിത്തം ,വ്രണം ,നീര് വേദന പാമ്പ് വിഷം തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ഈ സസ്യം 

ചില ഔഷധപ്രയോഗങ്ങൾ 

 ഈ സസ്യത്തിന്റെ വേര് അരച്ച് പുറമെ പുരട്ടിയാൽ ആമവാതം ,സന്ധിവാതം എന്നിവ കൊണ്ട് സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറും 

 ഇതിന്റെ വേര് അരച്ച് യോനിയിൽ വയ്ക്കുകയും .ഇതിന്റെ വേര് കഷായം വച്ച് കഴിക്കുകയും ചെയ്താൽ  ചാപിള്ളപിറക്കും 

ഇത് സമൂലം കഷായം വച്ച് കഴിച്ചാൽ മൂത്ര തടസ്സം മാറികിട്ടും

പാമ്പിൻ വിഷത്തിനും പ്രതിവിധിയായി  ഈ സസ്യം ഉപയോഗിക്കുന്നു

 


 


 

 


 

 

 


Previous Post Next Post