കണ്ണിൽ ചൊറിച്ചിലും ,കണ്ണിൽ നിന്ന് വെള്ളം വരുന്നതും ,കണ്ണ് ചുവപ്പ് നിറമാകുന്നതും അലർജിരോഗം മൂലമാകാം .ചിലപ്പോൾ കണ്ണിൽ പുകച്ചിലുമുണ്ടാകും .ഇത് ഭേതമാക്കാനുള്ള മരുന്ന് ഇവിടെ കുറിക്കുന്നു .
1 ,അഞ്ച് തെറ്റിപ്പൂവെടുത്ത് അകത്തെ കീലം നീക്കി 100 മില്ലി തിളച്ച വെള്ളത്തിലിട്ട് ആറിയശേഷം അരിച്ച് രണ്ട് കണ്ണിലും ദിവസം രണ്ടുതവണ ഒഴിക്കുക.
2 , മുരിങ്ങയിലനീര് തേൻ ചേർത്ത് ദിവസം 2 നേരം കണ്ണിലൊഴിക്കുക .
3 ,ആകാശവള്ളിയുടെ നീര് കണ്ണിൽ ഒഴിക്കുക .
4 ,പുന്നയിലയുടെ വെള്ളം കണ്ണിലൊഴിക്കുക .
5 ,കസ്തൂരി ചെറുതേനിൽ ചാലിച്ച് കണ്ണിൽ ഒഴിക്കുക .
6,കരിക്കിൻ വെള്ളം ദിവസം പലപ്രാവിശ്യം കണ്ണിലൊഴിക്കുക .
7, പനിനീര് ശുദ്ധമായ വെള്ളത്തിൽ കലർത്തി ദിവസം പലപ്രാവശ്യം കണ്ണ് കഴുകുക .
8 ,വാഴക്കൂമ്പിലെ തേൻ കണ്ണിൽ ഒഴിക്കുക .
9 , ചുക്ക് കത്തിച്ചു കിട്ടുന്ന ചാരം തേനിൽ ചാലിച്ച് കൺപോളകളിൽ പുരട്ടുക .
10 ,മുക്കുറ്റിയുടെ ഇല ചതച്ച് പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .
11 ,പിടിക്കാരവെള്ളം കൊണ്ട് കണ്ണ് കഴുകുക .
12 മുലപ്പാൽ കണ്ണിൽ ഒഴിക്കുക .