1 ,ചെറിയ ആടലോടകത്തിന്റെ ഇല അരിക്കാടിയിൽ അരച്ച് ദിവസം പലപ്രാവശ്യം കണ്ണിലെഴുതുക .
2 , മുരിങ്ങയില നീരും തേനും ചേർത്ത് ദിവസം പലപ്രാവശ്യം കണ്ണിലൊഴിക്കുക.
3 , നന്ത്യാർവട്ടത്തിന്റെ ഇലയും പൂവും ചതച്ചു പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .
4 , പിടിക്കാരവെള്ളം കൊണ്ട് കണ്ണ് കഴുകുക .
5 , മുളയുടെ കൂമ്പ് ഇടിച്ചു പിഴിഞ്ഞ് കിട്ടുന്ന നീര് കണ്ണിലൊഴിക്കുക .
6 , നെല്ലി ,അത്തി എന്നിവയുടെ തളിരില ഉപ്പും ചേർത്തരച്ച് കണ്ണിൽ പുരട്ടുക .
7 , തുളസിയില നീര് കണ്ണിലൊഴിക്കുക ,
8 , മുക്കുറ്റിയുടെ ഇല അരച്ച് പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .
9 ,പൊൻകാരം വറുത്ത് പൊടിച്ച് തുമ്പപ്പൂ നീരിൽ ചാലിച്ച് കണ്ണിലെഴുതുക .
10 , കൊത്തമ്പാലരി തുണിയിൽ കിഴികെട്ടി 5 മണിക്കൂർ കുതിർത്ത് വച്ചശേഷം പിഴിഞ്ഞ് കണ്ണിലൊഴിക്കുക .