കാഴ്ചക്കുറവ് വരാനുള്ള കാരണം തിമിരമാണ് .പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലായും കാണപ്പെടുന്നത് .
1 വെളുത്തുള്ളി ചതച്ച് വെള്ളത്തുണിയിൽ കിഴികെട്ടി പിഴിഞ്ഞ് രണ്ടോ മൂന്നോ തുള്ളി വീതം ദിവസവും കണ്ണിൽ ഒഴിക്കുക .
2 ആവണക്കിന്റെ തളിരില നെയ്യിൽ വറുത്ത് കുറച്ചുദിവസം പതിവായി കഴിക്കുക .
3 ആനച്ചുണ്ടയുടെ ഇല ചതച്ച് നീരെടുത്ത് രണ്ടോ മൂന്നോ തുള്ളി വീതം ദിവസവും കണ്ണിൽ ഒഴിക്കുക .
4 നെല്ലിക്ക ,താന്നിക്ക ,കടുക്ക എന്നിവയുടെ തോടുകൾ പൊടിച്ച് വെണ്ണയിലോ തേനിലോ ചാലിച്ച് ദിവസവും രാത്രിയിൽ കഴിക്കുക .
5 വെളിച്ചെണ്ണയിൽ കരിംജീരകം ചതച്ചിട്ട് പതിവായി തലയിൽ തേയ്ക്കുക .
6 അഞ്ജനക്കല്ല് കൊണ്ട് സുറുമയുണ്ടാക്കി കണ്ണിലണിഞ്ഞാൽ കാഴ്ചശക്തി വർദ്ധിക്കും .
9 ഒരു സ്‌പൂൺ മുരിങ്ങയില നീരിൽ കുറച്ച് തേൻ ചേർത്ത് പതിവായി കഴിക്കുക .
10 ചുവന്നുള്ളി ദിവസവും ധാരാളമായി കഴിക്കുക .
11 തേറ്റാമ്പരൽ വിത്ത് നന്നായി ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് ദിവസവും കണ്ണിൽ എഴുതുക .
12 ഉലുവ ദിവസവും കഴിക്കുക .
13 ഏലയ്ക്ക പൊടിച്ച് തേനിൽ ചേർത്ത് ദിവസവും കഴിക്കുക .
14 ത്രിഫല ചൂർണ്ണം തരിൽ ചേർത്ത് ദിവസവും കഴിക്കുക .
15 വേപ്പിലയുടെ നീര് പതിവായി കണ്ണിൽ ഒഴിക്കുക .
16 നറുനീണ്ടി കിഴങ്ങ് നന്നായി ചതച്ച് ഒരു പാത്രത്തിലിട്ട് പനി നീര് ഒഴിക്കുക .കുറച്ചുകഴിഞ്ഞ് തെളിഞ്ഞു വരുന്ന നീര് കണ്ണിൽ ഒഴിക്കുക .
17 തഴുതാമ അരിക്കാടിയിൽ അരച്ച് പതിവായി കണ്ണിൽ എഴുതുക .
18 പെരുംജീരകം ചതച്ച് വെള്ളത്തിൽ കലക്കി അരിച്ച് പതിവായി കണ്ണിൽ ഒഴിക്കുക .
19 തഴുതാമയില തോരൻ വച്ച് ദിവസവും കഴിക്കുക .
20 അമൃത് ഇടിച്ചു പിഴിഞ്ഞ 10 മില്ലി നീരിൽ 5 തുള്ളി ചെറുതേനും ,സ്വല്പം ഇന്തുപ്പും ചേർത്ത് യോജിപ്പിച്ച് ദിവസവും കണ്ണിൽ എഴുതുക .
21 നല്ലപോലെ പഴുത്ത ചെറുനാരങ്ങാ ചെളിയിൽ പൊതിഞ്ഞ് തീയിൽ ചുട്ട് പിഴിഞ്ഞ നീരിൽ അല്പം തേനും ചേർത്ത് ദിവസവും കണ്ണിൽ ഒഴിക്കുക .