ഒട്ടുമിക്ക ആൾക്കാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് ആണിരോഗം .കാൽവിരലുകളിലും ,കാൽപാദത്തിന്റെ അടിയിലുമാണ് സാധാരണ ആണിരോഗം കാണപ്പെടുന്നത് .ഒരു തരം പ്രത്യേക വൈറസാണ് ആണിരോഗത്തിന് കാരണം . കോൺ ആകൃതിയിലുള്ള കാൽവെള്ളയിലെ തടിപ്പുകൾ നടക്കുമ്പോളും നിൽക്കുമ്പോഴും വേദനയുണ്ടാക്കും . ചെരുപ്പില്ലാതെ വൃത്തിഹീനമായ സ്ഥലങ്ങളിലൂടെ നടക്കുന്നതാണ് ആണിരോഗം വരാനുള്ള പ്രധാന കാരണം . കൂടാതെ വിറ്റാമിൻ "എ" യുടെ കുറവുള്ളവരിലും ഈ രോഗമുണ്ടാകാറുണ്ട് . ആണിരോഗം ഇല്ലാതാക്കാനുള്ള ചില ഫലപ്രദമായ വീട്ടു വൈദ്യങ്ങൾ പരിചയപ്പെടാം .
1 ,പഴുത്ത അടയ്ക്കയുടെ തൊലി ചതച്ചു കിട്ടുന്ന നീര് ആണിയുടെ മുകളിൽ പതിവായി പുരട്ടുക .
2 ,ഉപ്പും വെളിച്ചണ്ണയും കൂടി ആണിക്ക് മുകളിൽ പുരട്ടുക .
3 ,വെളുത്തുള്ളിയും കുരുമുളകും കൂടി അരച്ച് ആണിക്ക് മുകളിൽ പുരട്ടുക .
4 , ഇഞ്ചി അരച്ച് ചുണ്ണാമ്പിൽ ചാലിച്ച് ആണിക്ക് മുകളിൽ പുരട്ടുക .
5 ,കശുവണ്ടിയുടെ തോട് ചൂടാക്കുമ്പോൾ കിട്ടുന്ന കറ ആണിക്ക് മുകളിൽ പുരട്ടുക .
6 ,എരുക്കിന്റെ കറ കള്ളിപ്പാലയുടെ കറയുമായി കലർത്തി ആണിക്ക് മുകളിൽ പുരട്ടുക .
7 ,തുരിശു പൊടിച്ച് കോഴിമുട്ടയുടെ വെള്ളയിൽ ചാലിച്ച് ആണിക്ക് മുകളിൽ പുരട്ടുക .
8 ,കൊടുവേലിയുടെ വേര് അരച്ച് ആണിക്ക് മുകളിൽ പുരട്ടുക .
9 ,കഞ്ഞി വെള്ളത്തിൽ ഇന്തുപ്പ് ചാലിച്ച് ആണിക്ക് മുകളിൽ പുരട്ടുക .
10 , കടുക്കയും ,മഞ്ഞളും കൂടി അരച്ച് ആണിക്ക് മുകളിൽ പുരട്ടുക .
11 ,കാട്ടുള്ളി ചുട്ട് സഹിക്കാവുന്ന ചൂടില് ആണിയുടെ മുകളിൽ വച്ച് ചവിട്ടിപ്പിടിക്കുക .
12 ,സ്പിരിറ്റ് ആണിക്ക് മുകളിൽ പതിവായി പുരട്ടുക .
13 ,ചിത്തിരപ്പാല അരച്ച് ആണിക്ക് മുകളിൽ പുരട്ടുക .